ചെന്നൈ ∙ റെയിൽവേ സുരക്ഷാ കമ്മിഷണർ നടത്തിയ പരിശോധനയും പൂർത്തിയായതോടെ പുതുതായി നിർമിച്ച പാമ്പൻ പാലം ഉടൻ ഗതാഗതത്തിനായി തുറക്കും. ദക്ഷിണ മേഖലാ സുരക്ഷാ കമ്മിഷണർ എ.എം.ചൗധരിയുടെ നേതൃത്വത്തിലുള്ള സംഘം 2 ദിവസങ്ങളിലായി പാലത്തിന്റെ വിവിധ ഭാഗങ്ങൾ വിശദമായി പരിശോധിച്ചു. ലംബമായി ഉയർത്തുന്ന ഭാഗത്തിന്റെ പ്രവർത്തനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ റെയിൽവേ സുരക്ഷാ കമ്മിഷണർ നടത്തിയ പരിശോധനയും പൂർത്തിയായതോടെ പുതുതായി നിർമിച്ച പാമ്പൻ പാലം ഉടൻ ഗതാഗതത്തിനായി തുറക്കും. ദക്ഷിണ മേഖലാ സുരക്ഷാ കമ്മിഷണർ എ.എം.ചൗധരിയുടെ നേതൃത്വത്തിലുള്ള സംഘം 2 ദിവസങ്ങളിലായി പാലത്തിന്റെ വിവിധ ഭാഗങ്ങൾ വിശദമായി പരിശോധിച്ചു. ലംബമായി ഉയർത്തുന്ന ഭാഗത്തിന്റെ പ്രവർത്തനം തൃപ്തികരമാണെന്നും ഉറപ്പാക്കി. തുടർന്ന് പാലത്തിലൂടെ മണ്ഡപം മുതൽ രാമേശ്വരം വരെയും തിരികെയും ട്രെയിൻ അതിവേഗ പരീക്ഷണയോട്ടവും നടത്തി.

എൻജിൻ കൂടാതെ 7 കോച്ചുകൾ ഘടിപ്പിച്ച ട്രെയിൻ പാലത്തിൽ കയറും മുൻപ് 90 കിലോമീറ്ററും പാലത്തിൽ 80 കിലോമീറ്ററും വേഗം കൈവരിച്ചതായി റെയിൽവേ അറിയിച്ചു. ഈ മാസം അവസാനത്തോടെയോ അടുത്ത മാസം ആദ്യമോ പാലം ഗതാഗതത്തിനായി തുറക്കുമെന്നാണു വിവരം. ഉദ്ഘാടനത്തിന് പ്രധാനമന്ത്രി എത്തുമെന്നും സൂചനയുണ്ട്. 

ADVERTISEMENT

കടലിൽ 545 കോടി രൂപ ചെലവിൽ നിർമിച്ച രാജ്യത്തെ ആദ്യ വെർട്ടിക്കൽ ലിഫ്റ്റ് കടൽപാലമാണിത്. പഴയ പാലത്തെക്കാൾ 3 മീറ്റർ അധികം ഉയർത്താം. നൂറ്റാണ്ട് പഴക്കമുള്ള പാമ്പൻ റെയിൽവേ കടൽപാലത്തിന്റെ ശോച്യാവസ്ഥ കണക്കിലെടുത്ത് 2019ൽ റെയിൽ വികാസ് നിഗം ​​ലിമിറ്റഡ് (ആർവിഎൻഎൽ) ആണ് അടുത്തുതന്നെ പുതിയ പാലം നിർമിച്ചത്.

English Summary:

The newly constructed Pamban bridge, India's first vertical lift sea bridge, is set to open for traffic following a successful inspection by Railway Safety Commissioner A. M. Chaudhary. A high-speed trial run was conducted from Mandapam to Rameswaram. The bridge, constructed by Rail Vikas Nigam Limited at a cost of Rs 545 crore, is expected to be inaugurated by the Prime Minister soon.