കെകെ നഗർ ശ്രീ അയ്യപ്പൻ ഗോശാല കൃഷ്ണൻ ക്ഷേത്രം: വൃശ്ചിക പുലരിയിൽ മാലയിട്ട് മൂവായിരത്തോളം പേർ
ചെന്നൈ ∙ വൃശ്ചിക മാസത്തിലെ ആദ്യ പുലരിയിൽ കെകെ നഗർ ശ്രീ അയ്യപ്പൻ ഗോശാല കൃഷ്ണൻ ക്ഷേത്രത്തിൽ മൂവായിരത്തോളം പേർ മാലയിട്ടു. മണ്ഡല കാലത്തിനു തുടക്കം കുറിച്ച ശനിയാഴ്ച പുലർച്ചെ മുതൽ മാലയിടാനായി ഭക്തർ ക്ഷേത്രത്തിലെത്തി.മുൻ വർഷങ്ങളിലും ആദ്യ ദിനത്തിൽ മാലയിടുന്നതിനു തിരക്ക് അനുഭവപ്പെടാറുണ്ടെങ്കിലും ഇത്രയും

ചെന്നൈ ∙ വൃശ്ചിക മാസത്തിലെ ആദ്യ പുലരിയിൽ കെകെ നഗർ ശ്രീ അയ്യപ്പൻ ഗോശാല കൃഷ്ണൻ ക്ഷേത്രത്തിൽ മൂവായിരത്തോളം പേർ മാലയിട്ടു. മണ്ഡല കാലത്തിനു തുടക്കം കുറിച്ച ശനിയാഴ്ച പുലർച്ചെ മുതൽ മാലയിടാനായി ഭക്തർ ക്ഷേത്രത്തിലെത്തി. മുൻ വർഷങ്ങളിലും ആദ്യ ദിനത്തിൽ മാലയിടുന്നതിനു തിരക്ക് അനുഭവപ്പെടാറുണ്ടെങ്കിലും ഇത്രയും തിരക്ക് ഇതാദ്യമാണെന്ന് ഭാരവാഹികൾ പറഞ്ഞു. ജനുവരി 20 വരെ നീളുന്ന മണ്ഡല–മകര വിളക്ക് ഉത്സവത്തിന്റെ ഭാഗമായി ദിവസവും പുലർച്ചെ 5.30 മുതൽ മാലയിടുന്നതിനു സൗകര്യമുണ്ട്.
രാവിലെ 6 മുതൽ വൈകിട്ട് 4 വരെ തുടർച്ചയായി കെട്ടുനിറ നടത്തും. രാവിലെ 10നു സർവാഭിഷേകം, വൈകിട്ട് 7നു കർപ്പൂര ജ്യോതി, മണ്ഡല പൂജ, പുഷ്പാഭിഷേകം എന്നിവയാണു മണ്ഡല–മകര വിളക്ക് പ്രമാണിച്ചുള്ള പ്രത്യേക ചടങ്ങുകൾ. മണ്ഡല പൂജയും പുഷ്പാഭിഷേകവും വഴിപാടായി നടത്തുന്നതിനു ബുക്ക് ചെയ്യാം. രാവിലെ 8നു പന്തീരടി പൂജ, 9ന് അന്നദാനം, 11ന് ഉച്ചപ്പൂജ, വൈകിട്ട് 6.45നു ദീപാരാധന, 8.15ന് അത്താഴപ്പൂജ എന്നിവയും ദിവസേന ഉണ്ടാകും. 8.40നു ഹരിവരാസനം പാടി നട അടയ്ക്കും. രാത്രി 7.15 മുതൽ ഭക്തി ഗാനം, കച്ചേരി, ഭരതനാട്യം തുടങ്ങിയ പരിപാടികൾ അരങ്ങേറും. ഫോൺ:044–23662395, 9500091367.
ഭക്തർക്കായി ഇൻഫർമേഷൻ സെന്റർ
തമിഴ്നാട്ടിൽ നിന്നുള്ള ശബരിമല തീർഥാടകരെ സഹായിക്കാൻ തമിഴ്നാട് ദേവസ്വം വകുപ്പ് 24 മണിക്കൂറും പ്രവർത്തിക്കുന്ന ഇൻഫർമേഷൻ സെന്റർ ആരംഭിച്ചു. യാത്രയുമായി ബന്ധപ്പെട്ട കാര്യങ്ങൾ, ഗതാഗത സംവിധാനം, ശബരിമലയിലെ സൗകര്യങ്ങൾ തുടങ്ങി വിവിധ കാര്യങ്ങൾക്ക് ദേവസ്വം കമ്മിഷണറുടെ ഓഫിസിലെ സെന്ററുമായി ബന്ധപ്പെടാം. ഫോൺ: 044–28339999,18004251757.