എല്ലാ മദ്യക്കടകളിലും അടുത്തമാസം ബിൽ
ചെന്നൈ ∙ ഡിസംബറോടെ സംസ്ഥാനത്തെ എല്ലാ മദ്യക്കടകളിലും ബിൽ സംവിധാനം എർപ്പെടുത്തുമെന്ന് ടാസ്മാക് അധികൃതർ അറിയിച്ചു. ആദ്യപടിയായി കാഞ്ചീപുരം, ചെങ്കൽപെട്ട് ജില്ലകളിലും ചെന്നൈ നഗരത്തിലെ ചില കടകളിലും അടക്കം 220 കടകളിൽ ബിൽ സംവിധാനം ആരംഭിച്ചു. വർഷാവസാനത്തോടെ ഇത് മുഴുവൻ കടകളിലേക്കും വ്യാപിപ്പിക്കും. ഉച്ചയ്ക്ക്

ചെന്നൈ ∙ ഡിസംബറോടെ സംസ്ഥാനത്തെ എല്ലാ മദ്യക്കടകളിലും ബിൽ സംവിധാനം എർപ്പെടുത്തുമെന്ന് ടാസ്മാക് അധികൃതർ അറിയിച്ചു. ആദ്യപടിയായി കാഞ്ചീപുരം, ചെങ്കൽപെട്ട് ജില്ലകളിലും ചെന്നൈ നഗരത്തിലെ ചില കടകളിലും അടക്കം 220 കടകളിൽ ബിൽ സംവിധാനം ആരംഭിച്ചു.
വർഷാവസാനത്തോടെ ഇത് മുഴുവൻ കടകളിലേക്കും വ്യാപിപ്പിക്കും. ഉച്ചയ്ക്ക് 12 മുതൽ രാത്രി 10 വരെ മാത്രമാണ് മദ്യം വിൽക്കാൻ അനുമതി. ഇതിനിടെ, വാലജാബാദിനു സമീപത്തെ ടാസ്മാക് കടയിൽ മദ്യത്തിന് അധിക വില ഈടാക്കിയെന്ന പരാതിയിൽ 8 ജീവനക്കാരെ സസ്പെൻഡ് ചെയ്തു. ഒരു കുപ്പി മദ്യത്തിന് 10 രൂപ വീതം അധികം ഈടാക്കുന്നതിന്റെ ദൃശ്യങ്ങൾ പ്രചരിച്ച സാഹചര്യത്തിലാണ് നടപടി.
ജനങ്ങൾ എതിർത്താൽ മദ്യക്കട മാറ്റണം
മദ്യക്കടകൾ പ്രവർത്തിക്കുന്നതിൽ പ്രദേശവാസികൾ എതിർപ്പുന്നയിച്ചാൽ കടകൾ മാറ്റി സ്ഥാപിക്കണമെന്ന് മദ്രാസ് ഹൈക്കോടതി നിർദേശം. വാടക കാലാവധി അവസാനിച്ചിട്ടും കട ഒഴിയാത്ത ടാസ്മാക് നടപടിക്കെതിരെ കൃഷ്ണഗിരി സ്വദേശി നൽകിയ പരാതി പരിഗണിക്കുന്നതിനിടെയാണ് കോടതി നിർദേശം. കട ഒഴിയാത്തതിനെതിരെ പരാതിപ്പെട്ട ഇയാൾക്കെതിരെ വ്യാജമദ്യം വിറ്റെന്ന കുറ്റം ചുമത്തി പൊലീസ് റജിസ്റ്റർ ചെയ്ത കേസും കോടതി റദ്ദാക്കി.