വെറ്ററിനറി ഡോക്ടർ വള്ളിയപ്പനെ വിട്ട് ‘മുതലാളി’ പോയി; സ്നേഹം ബാക്കി
ചെന്നൈ ∙ വളർത്താൻ ചോദിച്ചിട്ട് കൊടുത്തില്ല, ഒടുവിൽ ‘മുതലാളി’ക്ക് വണ്ടലൂർ മൃഗശാലയിൽ ദാരുണാന്ത്യം. വെറ്ററിനറി ഡോക്ടറിൽനിന്ന് വനം വകുപ്പ് പിടിച്ചെടുത്ത് വണ്ടലൂർ മൃഗശാലയിൽ പാർപ്പിച്ച ‘മുതലാളി’ എന്ന കുരങ്ങാണ് ഇന്നലെ ചത്തത്. പത്തുമാസത്തിലേറെക്കാലം ചികിത്സിക്കുകയും പരിപാലിക്കുകയും ചെയ്ത കുരങ്ങിനെ വിട്ടു നൽകണമെന്ന വെറ്ററിനറി ഡോക്ടർ വി.വള്ളിയപ്പന്റെ ആവശ്യം കഴിഞ്ഞയാഴ്ച മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു. ഇത്തരം ജീവികൾ സർക്കാരിന്റെ ഉടമസ്ഥതയിൽ ഉള്ളവയാണെന്നും സ്വകാര്യ വ്യക്തികൾക്ക് ഉടമസ്ഥാവകാശം നൽകാൻ കഴിയില്ലെന്നുമായിരുന്നു കോടതി നിരീക്ഷണം.

തെരുവുനായ്ക്കളുടെ കടിയേറ്റ് പരുക്കേറ്റ നിലയിൽ കണ്ടെത്തിയ കുരങ്ങിനെ ഒരു വർഷത്തിലേറെ ചികിത്സിക്കുകയും പരിപാലിക്കുകയും ചെയ്തത് കോയമ്പത്തൂർ സ്വദേശിയായ വള്ളിയപ്പനായിരുന്നു. ഒരു വർഷമായുള്ള പരിചരണത്തിലൂടെ ആരോഗ്യം മെച്ചപ്പെട്ട കുരങ്ങിനെ വനം വകുപ്പ് ഉദ്യോഗസ്ഥർ ബലമായി പിടിച്ചെടുക്കുകയും വണ്ടലൂർ മൃഗശാലയിൽ പാർപ്പിക്കുകയും ചെയ്തതോടെയാണ് വള്ളിയപ്പൻ കോടതിയെ സമീപിച്ചത്. നായ്ക്കൾ കടിച്ച് പേവിഷബാധ ലക്ഷണങ്ങൾ പ്രകടിപ്പിച്ച കുരങ്ങിന് അരയ്ക്കു കീഴെ തളർന്നതടക്കം ഒട്ടേറെ ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നു. വിശപ്പടക്കാൻ ഭക്ഷണം കഴിക്കുമെങ്കിലും പോഷകത്തിന് ആവശ്യമായ ഭക്ഷണവും മരുന്നുകളും കുരങ്ങ് കഴിക്കണമെങ്കിൽ താൻ തന്നെ നൽകേണ്ട സ്ഥിതിയുണ്ടെന്നു വ്യക്തമാക്കിയാണ് വള്ളിയപ്പൻ കോടതിയിലെത്തിയത്. വണ്ടലൂർ മൃഗശാലയിലുള്ള കുരങ്ങിനെ സന്ദർശിക്കാൻ വള്ളിയപ്പന് കോടതി അനുമതി നൽകിയിരുന്നു.