സംഗീത സായാഹ്ന പ്രഭയിൽ ഗുരുവായൂരപ്പൻ ക്ഷേത്രം
ചെന്നൈ∙ മണ്ഡലകാലത്തെ ഭക്തിസാന്ദ്രമാക്കി മഹാലിംഗപുരം ശ്രീ അയ്യപ്പൻ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ ദിവസേന അരങ്ങേറുന്ന സംഗീത പരിപാടികൾ. മണ്ഡല കാലത്തിനു തുടക്കം കുറിച്ച 16 മുതൽ ദിവസവും രാത്രി പരിപാടികൾ നടന്നുവരുന്നുണ്ട്. സംഗീതജ്ഞൻ പി.ഉണ്ണിക്കൃഷ്ണനും അദ്ദേഹത്തിന്റെ മകൾ ഉത്തരയും ചേർന്ന് ഇന്നലെ അവതരിപ്പിച്ച

ചെന്നൈ∙ മണ്ഡലകാലത്തെ ഭക്തിസാന്ദ്രമാക്കി മഹാലിംഗപുരം ശ്രീ അയ്യപ്പൻ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ ദിവസേന അരങ്ങേറുന്ന സംഗീത പരിപാടികൾ. മണ്ഡല കാലത്തിനു തുടക്കം കുറിച്ച 16 മുതൽ ദിവസവും രാത്രി പരിപാടികൾ നടന്നുവരുന്നുണ്ട്. സംഗീതജ്ഞൻ പി.ഉണ്ണിക്കൃഷ്ണനും അദ്ദേഹത്തിന്റെ മകൾ ഉത്തരയും ചേർന്ന് ഇന്നലെ അവതരിപ്പിച്ച സംഗീത പരിപാടി ഭക്തരുടെ മനം കവർന്നു. വലിയ തിരക്കാണ് അനുഭവപ്പെട്ടത്.
സംഗീത സംവിധായകൻ കാർത്തിക് രാജയും സംഘവും അവതരിപ്പിച്ച സംഗീത പരിപാടിയോടെയാണ് ഈ വർഷത്തെ കലാപരിപാടികൾ ആരംഭിച്ചത്. രണ്ടാം ദിനം ശ്രീ അയ്യപ്പ ഭക്തജന സഭയുടെ ജീവനക്കാർ അവതരിപ്പിച്ച പരിപാടികൾ അരങ്ങേറി. അയ്യപ്പ ഭക്ത ഭജൻ മണ്ഡലിയുടെ ഭജന, ദുർഗ ലക്ഷ്മി ഭജൻ മണ്ഡലിയുടെ ഭക്തി ഗാനങ്ങൾ, ശ്രീ ശാസ്താ ഭക്ത സംഘത്തിന്റെ ഭജന, വി.വരുൺ കുമാറിന്റെ കർണാടക സംഗീതം എന്നിവയും കഴിഞ്ഞ ദിവസങ്ങളിൽ അവതരിപ്പിച്ചു.
വരും ദിവസങ്ങളിൽ ഭരതനാട്യം അടക്കമുള്ള പരിപാടികളും അരങ്ങേറും. 2025 ജനുവരി 14 വരെ കലാപരിപാടികൾ തുടരും. സമയം വൈകിട്ട് 6.45 മുതൽ 8.15 വരെ.ക്ഷേത്രത്തിൽ പുലർച്ചെ 4.30–11, വൈകിട്ട് 5–8.30 എന്നീ സമയങ്ങളിൽ മാലയിടുന്നതിനും പുലർച്ചെ 5.30 മുതൽ വൈകിട്ട് 6 വരെ തുടർച്ചയായി കെട്ടു നിറയ്ക്കുന്നതിനും സൗകര്യം ഒരുക്കിയിട്ടുണ്ട്. കെട്ടുനിറയ്ക്ക് ബുക്ക് ചെയ്യണം. മാല, മുണ്ട്, ഇരുമുടി സഞ്ചി, പൂജാ സാധനങ്ങൾ തുടങ്ങിയവ ക്ഷേത്രം കൗണ്ടറിൽ നിന്നു ലഭിക്കും. അടുത്ത ജനുവരി 14 വരെ ദിവസവും വൈകിട്ട് 6.45 മുതൽ നെയ്യ് ജ്യോതി ഉണ്ടാകും. ഫോൺ: 044-28171197, 28172197