മലയാളം മിഷൻ അധ്യാപക പരിശീലനം
ചെന്നൈ ∙ മലയാളം മിഷൻ തമിഴ്നാട് ചാപ്റ്ററിലെ പുതിയ അധ്യാപകർക്കായി നടത്തിയ പരിശീലന പരിപാടി ചാപ്റ്റർ പ്രസിഡന്റ് എ.വി.അനൂപ് ഉദ്ഘാടനം ചെയ്തു.ട്രഷറർ രാജ്കുമാർ അധ്യക്ഷനായ ചടങ്ങിൽ ജോഷി കുറ്റിക്കാടൻ പ്രസംഗിച്ചു.മലയാളം മിഷൻ ആരംഭിക്കുന്നതിനുള്ള പഠന സമിതിയിലെ അംഗവും ഡൽഹി ചാപ്റ്റർ പ്രസിഡന്റുമായ ഓംചേരി

ചെന്നൈ ∙ മലയാളം മിഷൻ തമിഴ്നാട് ചാപ്റ്ററിലെ പുതിയ അധ്യാപകർക്കായി നടത്തിയ പരിശീലന പരിപാടി ചാപ്റ്റർ പ്രസിഡന്റ് എ.വി.അനൂപ് ഉദ്ഘാടനം ചെയ്തു.ട്രഷറർ രാജ്കുമാർ അധ്യക്ഷനായ ചടങ്ങിൽ ജോഷി കുറ്റിക്കാടൻ പ്രസംഗിച്ചു.മലയാളം മിഷൻ ആരംഭിക്കുന്നതിനുള്ള പഠന സമിതിയിലെ അംഗവും ഡൽഹി ചാപ്റ്റർ പ്രസിഡന്റുമായ ഓംചേരി എൻ.എൻ.പിള്ളയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി.സമാപന സമ്മേളനത്തിൽ സരസ്വതിഭായി, ശ്രീഷ്മ, മഞ്ജുഷ, സിന്ധു സജീവ് എന്നിവർ പ്രസംഗിച്ചു.മലയാളം മിഷൻ ക്ലാസുകൾ ഫലപ്രദമായി നടത്താൻ പരിശീലനം നൽകുന്ന പരിപാടിയിൽ വിവിധ സംഘടനകളിൽ നിന്നും പഠനകേന്ദ്രങ്ങളിൽ നിന്നുമായി 40 അധ്യാപകർ പങ്കെടുത്തു. ചാപ്റ്റർ കോ–ഓർഡിനേറ്റർ പി.ആർ.സ്മിത, രഞ്ജു എം.റഷീദ്, കെ.ജയരാജൻ എന്നിവർ പരിശീലത്തിന് നേതൃത്വം നൽകി.
നീലക്കുറിഞ്ഞി കടന്ന് ഹിമ പുതിയ റോളിൽ
കേരളത്തിലെ സ്കൂളുകളിൽ പത്താം ക്ലാസ് വരെ മലയാളം പഠിച്ചവർ അധ്യാപകരാകുന്ന മലയാളം മിഷനിൽ പുതിയ അധ്യായം രചിച്ച് പി.എൻ.ഹിമ. ഈ വർഷമാദ്യം നടന്ന നീലക്കുറിഞ്ഞി പരീക്ഷയിൽ വിജയിച്ച് കേരള സർക്കാരിന്റെ എസ്എസ്എൽസി തുല്യതാ സർട്ടിഫിക്കറ്റ് നേടിയാണ് ഹിമ ഇത്തവണത്തെ അധ്യാപക പരിശീലനത്തിന് എത്തിയത്. അയപ്പാക്കം പഠനകേന്ദ്രത്തിൽ 2011 മുതൽ മലയാളം പഠിച്ച ഹിമ 97 ശതമാനം മാർക്കോടെയാണ് നീലക്കുറിഞ്ഞി പരീക്ഷ വിജയിച്ചത്. അയപ്പാക്കം പഠനകേന്ദ്രത്തിലെ അധ്യാപകൻ എസ്.പ്രസന്നൻ നായരുടെയും ഗിരിജയുടെയും മകളാണ്. എത്തിരാജ് കോളജിൽ രണ്ടാം വർഷം ഇംഗ്ലിഷ് സാഹിത്യ വിദ്യാർഥിയായ ഹിമ മലയാളത്തിലും ഇംഗ്ലിഷിലും കവിതകളും എഴുതാറുണ്ട്. അടുത്ത ആഴ്ച മുതൽ അയപ്പാക്കം കേന്ദ്രത്തിന്റെ ചുമതല ഏറ്റെടുക്കുന്ന ഹിമ ചാപ്റ്ററിലെ ഏറ്റവും പ്രായം കുറഞ്ഞ അധ്യാപികയും ആകുമെന്ന് ഹിമയുടെ കണിക്കൊന്ന അധ്യാപികയും ചാപ്റ്റർ കോഓർഡിനേറ്ററുമായ പി.ആർ.സ്മിത പറഞ്ഞു.