ചെന്നൈ ∙ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം തീവ്രന്യൂനമർദമായി മാറിയതോടെ നഗരത്തിൽ ഇന്നും നാളെയും ശക്തമായ മഴയ്ക്കു സാധ്യത. ചെന്നൈയിലും സമീപ പ്രദേശങ്ങളിലും ഇന്നും നാളെയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തീവ്ര ന്യൂനമർദം ഇന്നു ചുഴലിക്കാറ്റായി മാറുമെന്നും 2 ദിവസത്തിനകം വടക്കൻ തമിഴ്നാട് ലക്ഷ്യമാക്കി

ചെന്നൈ ∙ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം തീവ്രന്യൂനമർദമായി മാറിയതോടെ നഗരത്തിൽ ഇന്നും നാളെയും ശക്തമായ മഴയ്ക്കു സാധ്യത. ചെന്നൈയിലും സമീപ പ്രദേശങ്ങളിലും ഇന്നും നാളെയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തീവ്ര ന്യൂനമർദം ഇന്നു ചുഴലിക്കാറ്റായി മാറുമെന്നും 2 ദിവസത്തിനകം വടക്കൻ തമിഴ്നാട് ലക്ഷ്യമാക്കി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം തീവ്രന്യൂനമർദമായി മാറിയതോടെ നഗരത്തിൽ ഇന്നും നാളെയും ശക്തമായ മഴയ്ക്കു സാധ്യത. ചെന്നൈയിലും സമീപ പ്രദേശങ്ങളിലും ഇന്നും നാളെയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തീവ്ര ന്യൂനമർദം ഇന്നു ചുഴലിക്കാറ്റായി മാറുമെന്നും 2 ദിവസത്തിനകം വടക്കൻ തമിഴ്നാട് ലക്ഷ്യമാക്കി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം തീവ്രന്യൂനമർദമായി മാറിയതോടെ നഗരത്തിൽ 27, 28 തീയതികളിൽ ശക്തമായ മഴയ്ക്കു സാധ്യത. ചെന്നൈയിലും സമീപ പ്രദേശങ്ങളിലും ഇന്നും നാളെയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തീവ്ര ന്യൂനമർദം ഇന്നു ചുഴലിക്കാറ്റായി മാറുമെന്നും 2 ദിവസത്തിനകം വടക്കൻ തമിഴ്നാട് ലക്ഷ്യമാക്കി നീങ്ങിയേക്കാമെന്നും കാലാവസ്ഥ വിഭാഗം അറിയിച്ചു. നഗരത്തിലും സമീപ ജില്ലകളിലും കനത്ത മഴ പെയ്യുമെന്ന മുന്നറിയിപ്പുള്ളതിനാല്‍ ചെന്നൈ, ചെങ്കല്‍പെട്ട്‌, കാഞ്ചീപുരം ജില്ലകളില്‍ ഇന്നു സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. കോളജുകള്‍ അടക്കം മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയില്ല.

സുരക്ഷിതമെന്ന് ഉറപ്പാക്കി ഉദയനിധി
നഗരത്തിൽ മഴ ശക്തി പ്രാപിക്കുമെന്ന മുന്നറിയിപ്പുകൾക്കിടെ അറുമ്പാക്കം, വിരുഗംപാക്കം എന്നിവിടങ്ങളിൽ ഉദയനിധി സ്റ്റാലിൻ സന്ദർശിച്ചു. കഴിഞ്ഞ മഴയിൽ വിരുഗംപാക്കം കനാൽ നിറഞ്ഞ് ജനവാസ മേഖലയിലേക്കും മറ്റും വെള്ളം കയറിയിരുന്നു. തുടർന്ന്, കനാലിന്റെ വീതി കൂട്ടുന്നത് അടക്കമുള്ള പ്രവൃത്തി നടപ്പാക്കുമെന്ന് സർക്കാർ അറിയിച്ചിരുന്നു. ഈ പ്രവൃത്തികളുടെ പുരോഗതി മന്ത്രി പരിശോധിച്ചു. മുൻപു വെള്ളക്കെട്ട് ഉണ്ടായ സമീപ പ്രദേശങ്ങളും മന്ത്രി സന്ദർശിച്ചു. മെട്രോ നിർമാണത്തിന്റെ ഭാഗമായി വിരുഗംപാക്കം കനാലിന്റെ ഒരു ഭാഗം അടച്ചതിനെ തുടർന്നാണു പ്രദേശത്ത് വെള്ളക്കെട്ട് ഉണ്ടായത്.

ADVERTISEMENT

ആവിൻ 24 മണിക്കൂറും
മഴ കനത്താലും എല്ലാവർക്കും തടസ്സമില്ലാതെ പാൽ ലഭ്യത ഉറപ്പാക്കുമെന്ന് ആവിൻ അറിയിച്ചു. അമ്പത്തൂർ, അണ്ണാ നഗർ, മാധവാരം, അഡയാർ, ബസന്റ് നഗർ, ഷോളിംഗനല്ലൂർ, വിരുഗംപാക്കം (വൽസരവാക്കം മെഗാ മാർട്ടിനു സമീപം), മൈലാപ്പൂർ സി.പി.രാമസാമി റോഡ് എന്നിവിടങ്ങളിലെ ആവിൻ പാർലറുകൾ 24 മണിക്കൂറും പ്രവർത്തിക്കും. ആവിൻ പാൽപ്പൊടിയുടെ താൽക്കാലിക വിൽപന കേന്ദ്രങ്ങൾ നഗരത്തിൽ വിവിധയിടങ്ങളിൽ സ്ഥാപിക്കുമെന്നും അധികൃതർ‌ അറിയിച്ചു.

ഒഎംആറിൽ ദുരിത യാത്ര
രാവിലെ മുതൽ പെയ്ത കനത്ത മഴയെ തുടർന്ന് ഒഎംആർ മേഖലയിൽ ജനങ്ങൾ വലഞ്ഞു. മെട്രോ നിർമാണം നടക്കുന്ന സ്ഥലങ്ങളിൽ റോ‍ഡുകൾ ചെളിക്കുളമായതോടെയാണു യാത്രക്കാർ ദുരിതത്തിലായത്. നിർമാണത്തിന്റെ ഭാഗമായി റോഡിന്റെ ഒരു ഭാഗം സിഎംആർഎൽ ബാരിക്കേഡ് കെട്ടി അടച്ചിരിക്കുകയാണ്. വീതി കുറഞ്ഞ റോഡിൽ പലയിടങ്ങളിലും കുഴികളാണ്. മഴ ശക്തി പ്രാപിച്ചതോടെ വാഹന ഗതാഗതം ഇഴയുകയും ഗതാഗതക്കുരുക്ക് അനുഭവപ്പെടുകയും ചെയ്തു. നഗരത്തിൽ മിക്കയിടങ്ങളിലും ഇന്നലെ രാവിലെ മുതൽ മഴ പെയ്തു. അതേസമയം മറ്റിടങ്ങളിൽ കാര്യമായ ഗതാഗത പ്രശ്നങ്ങൾ ഉണ്ടായില്ല.

ADVERTISEMENT

വിമാന സർവീസ് തടസ്സപ്പെട്ടു
പ്രതികൂല കാലാവസ്ഥയെ തുടർന്ന് നഗരത്തിൽ നിന്നുള്ള വിമാന സർവീസുകൾ തടസ്സപ്പെട്ടു. മധുര, തിരുവനന്തപുരം, കോയമ്പത്തൂർ, ഹൈദരാബാദ്, കൊൽക്കത്ത എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങൾ കാലാവസ്ഥ അനുകൂലമല്ലാത്തതിനാൽ ഏറെ വൈകിയാണു ലാൻഡ് ചെയ്തത്. ഹൈദരാബാദ്, ഡൽഹി, സെക്കന്തരാബാദ്, മുംബൈ, ലക്നൗ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ പുറപ്പെടാൻ വൈകി.

ഇന്ന് ചുഴലിക്കാറ്റ് രൂപപ്പെടും
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ഇന്നു ചുഴലിക്കാറ്റായി മാറുമെന്ന് ചെന്നൈ മേഖല കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ഫെംഗൽ എന്നാണു ചുഴലിക്കാറ്റിന്റെ പേര്. സൗദിയാണു പേരു നൽകിയത്. നിലവിൽ മണിക്കൂറിൽ 12 കിലോമീറ്റർ വേഗത്തിലാണു തീവ്ര ന്യൂനമർദം സഞ്ചരിക്കുന്നത്. അതേസമയം, ചുഴലിക്കാറ്റ് എപ്പോൾ, എവിടെ കര തൊടുമെന്ന് ഇപ്പോൾ പ്രവചിക്കാനാകില്ലെന്ന് കാലാവസ്ഥ കേന്ദ്രം അധികൃതർ പറഞ്ഞു. കാറ്റിന്റെ ദിശ, വേഗം എന്നിവ തുടർച്ചയായി നിരീക്ഷിച്ച ശേഷമേ നിർണയിക്കാനാകൂ. വടക്കൻ തമിഴ്നാട് ലക്ഷ്യമാക്കി ചിലപ്പോൾ സഞ്ചരിച്ചേക്കാമെന്നും അങ്ങനെയെങ്കിൽ ചെന്നെയ്ക്കു സമീപം കര തൊട്ടേക്കാമെന്നും സൂചിപ്പിച്ചു.

ADVERTISEMENT

ഡെൽറ്റ ജില്ലകളിൽ റെഡ് അലർട്ട്
തഞ്ചാവൂർ, തിരുവാരൂർ, നാഗപട്ടണം, മയിലാടുതുറ തുടങ്ങിയ കാവേരി നദീതട ജില്ലകളിൽ അതിതീവ്ര മഴയ്ക്കു സാധ്യതയുള്ളതിനാൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇന്നലെ രാവിലെ മുതൽ തുടർച്ചയായി കനത്ത മഴയാണ് ഇവിടെ പെയ്യുന്നത്. ഈ ജില്ലകളിൽ സ്കൂളുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി നൽകി. 30 വരെ മഴ തുടരുമെന്നാണു കാലാവസ്ഥ പ്രവചനം. മഴയുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങളെക്കുറിച്ചു മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു. മയിലാടുതുറ, വില്ലുപുരം, നാഗപട്ടണം, തിരുവാരൂർ, തഞ്ചാവൂർ, കടലൂർ എന്നിവിടങ്ങളിലെ ജില്ലാ കലക്ടർമാർ പങ്കെടുത്തു. നിലവിലെ സാഹചര്യവും എന്തൊക്കെ ഒരുക്കങ്ങൾ നടത്തിയെന്നും കലക്ടർമാർ വിശദീകരിച്ചു.

English Summary:

Chennai is preparing for Cyclone Fengal, with heavy rainfall and potential disruptions expected. The city is on alert, with authorities taking measures to ensure safety and minimize inconvenience. Udhayanidhi Stalin is overseeing preparedness efforts, while essential services like Aavin milk supply remain operational.