ശബരിമല യാത്ര: അയ്യപ്പഭക്തരോട് മുഖംതിരിച്ച് കെഎസ്ആർടിസി; മലയ്ക്കുപോകാൻ ബസ് ഇല്ല
ചെന്നൈ ∙ മണ്ഡലകാലത്ത് ചെന്നൈയിൽനിന്ന് പമ്പയിലേക്കുള്ള തമിഴ്നാട് സർക്കാർ ബസുകളിൽ യാത്രാത്തിരക്ക് കൂടുമ്പോഴും സർവീസുകൾ പ്രഖ്യാപിക്കാൻ മടിച്ച് കെഎസ്ആർടിസി. ശബരിമല സീസണിൽ തമിഴ്നാട്ടിലേക്ക് 73 സർവീസുകൾ വരെ നടത്താൻ അനുവാദമുള്ളപ്പോഴാണ്, ചെന്നൈയിലേക്ക് ബസോടിക്കാൻ കെഎസ്ആർടിസി തയാറാകാത്തത്.തിരക്കുള്ള

ചെന്നൈ ∙ മണ്ഡലകാലത്ത് ചെന്നൈയിൽനിന്ന് പമ്പയിലേക്കുള്ള തമിഴ്നാട് സർക്കാർ ബസുകളിൽ യാത്രാത്തിരക്ക് കൂടുമ്പോഴും സർവീസുകൾ പ്രഖ്യാപിക്കാൻ മടിച്ച് കെഎസ്ആർടിസി. ശബരിമല സീസണിൽ തമിഴ്നാട്ടിലേക്ക് 73 സർവീസുകൾ വരെ നടത്താൻ അനുവാദമുള്ളപ്പോഴാണ്, ചെന്നൈയിലേക്ക് ബസോടിക്കാൻ കെഎസ്ആർടിസി തയാറാകാത്തത്. തിരക്കുള്ള സീസണുകളിലെ ഏതാനും സർവീസുകൾ നടത്തിയിരുന്നതു കഴിഞ്ഞ കുറച്ചു വർഷമായി നിർത്തിവച്ചിരിക്കുകയാണ്.
ബജറ്റ് തീർഥാടനമെന്ന നിലയിൽ കേരളത്തിലെ 112 ക്ഷേത്രങ്ങളിൽനിന്ന് ശബരിമലയിലേക്ക് പ്രത്യേക സർവീസുകൾ നടത്തുമെന്ന് ഗതാഗത മന്ത്രി കെ.ബി.ഗണേഷ്കുമാർ പ്രഖ്യാപിച്ചിരുന്നു. സമാനമായി തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിൽനിന്നും യാത്രാ സൗകര്യമൊരുക്കണമെന്ന് ആവശ്യമുയരുന്നുണ്ട്. നഗരത്തിലും ചുറ്റുപാടുമുള്ള ഇരുപതിലേറെ അയ്യപ്പ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചു മാത്രം ഓരോ വർഷവും ലക്ഷക്കണക്കിനാളുകൾ മലയ്ക്കു പോകാറുണ്ട്. ഇവർക്കായി കെഎസ്ആർടിസിയുടെ ബജറ്റ് തീർഥാടന സർവീസുകൾ ക്രമീകരിക്കണമെന്നാണ് ആവശ്യം.
അനുവാദമുണ്ട്, സർവീസില്ല
തമിഴ്നാട്ടിലെ വിവിധ റൂട്ടുകളിലായി പ്രതിദിനം 73 സർവീസുകൾ നടത്താനാണ് ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള ധാരണ. ചെന്നൈയിലേക്കും മഹാബലിപുരത്തേക്കുമായി 16 സർവീസുകളാണ് കെഎസ്ആർടിസി നിർദേശിച്ചത്. എന്നാൽ, മണ്ഡലകാലത്തെ ആദ്യ രണ്ടാഴ്ച പിന്നിട്ടിട്ടും ഒരു ബസ് പോലും ഓടിക്കാൻ അധികൃതർ തയാറായിട്ടില്ല. കുമളി, തേനി, മധുര, തിരുച്ചിറപ്പള്ളി വഴിയും കളിയിക്കാവിള, നാഗർകോവിൽ, മധുര വഴിയും ചെന്നൈയിലേക്കും മഹാബലിപുരത്തേക്കും സർവീസുകൾ നടത്താനാണ് അനുമതി.
വേളാങ്കണ്ണി, തിരുനെൽവേലി, തഞ്ചാവൂർ, വട്ടക്കോട്ട, തെങ്കാശി, പഴനി, കോയമ്പത്തൂർ, കന്യാകുമാരി, തേനി തുടങ്ങിയ സ്ഥലങ്ങളിലേക്കും സർവീസുകൾക്ക് അനുമതി നേടിയിട്ടുണ്ട്. കേരള അതിർത്തിയോടു ചേർന്ന സ്ഥലങ്ങളിലേക്കും തിരികെയും ഏതാനും സർവീസുകൾ ആരംഭിച്ചെങ്കിലും ബഹുഭൂരിപക്ഷം സർവീസുകളും ഇപ്പോഴില്ല. സമീപ പ്രദേശങ്ങളിലേക്ക് വരുംനാളുകളിൽ കൂടുതൽ സർവീസുകൾ നടത്താൻ പദ്ധതിയുണ്ടെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ ചെന്നൈ സർവീസുകൾ സംബന്ധിച്ച് അധികൃതർ മൗനം പാലിക്കുകയാണ്.
മണ്ഡലപൂജ, മകരവിളക്കിനോടനുബന്ധിച്ച തിരക്കുള്ള ദിവസങ്ങളിൽ ചെന്നൈയിൽ നിന്ന് സർവീസുകൾ നടത്തുമെന്ന് കഴിഞ്ഞ വർഷം കെഎസ്ആർടിസി അറിയിച്ചിരുന്നെങ്കിലും യാഥാർഥ്യമായില്ല. യാത്രക്കാരില്ലെന്നതാണ് കാരണമായി പറഞ്ഞത്. എന്നാൽ മുൻകൂട്ടി സർവീസുകൾ പ്രഖ്യാപിച്ചാലേ യാത്ര ആസൂത്രണം ചെയ്യാൻ കഴിയൂ എന്നാണ് ഭക്തരുടെ അഭിപ്രായം. വ്രതം ആരംഭിക്കുമ്പോൾ തന്നെ യാത്രയും നിശ്ചയിക്കുന്നതാണ് രീതി.
പമ്പയിലേക്ക് സർവീസുമായി എസ്ഇടിസി
എസ്ഇടിസിയുടെ പ്രത്യേക പമ്പ സർവീസുകൾ കോയമ്പേട് സിഎംബിടി ബസ് സ്റ്റാൻഡിൽ നിന്നും കിലാമ്പാക്കം ബസ് ടെർമിനസിൽ നിന്നുമുണ്ട്. ടിക്കറ്റുകൾ tnstc.in വെബ്സൈറ്റിൽ മുൻകൂട്ടി ബുക്ക് ചെയ്യാം. പ്രതിദിനം 4 സർവീസുകളാണുള്ളത്. അൾട്രാ ഡീലക്സ്, നോൺ എസി സ്ലീപ്പർ ബസുകളുണ്ട്. 1190 രൂപയാണ് അൾട്രാ ഡീലക്സിന് കിലാമ്പാക്കത്തു നിന്നുള്ള നിരക്ക്. നോൺ എസി സ്ലീപ്പർ ടിക്കറ്റ് നിരക്ക് 1540 രൂപയാണ്.