ചെന്നൈ ∙ പ്രവചനങ്ങൾ തെറ്റിച്ച് ബംഗാൾ ഉൾക്കടലിൽ ‘ഫെയ്ഞ്ചൽ’ ചുഴലിക്കാറ്റ് രൂപപ്പെട്ടതോടെ നഗരവും സമീപപ്രദേശങ്ങളും കടുത്ത ജാഗ്രതയിലായി. ചുഴലിക്കാറ്റിനെ തുടർന്ന് ചെന്നൈയിലും ചെങ്കൽപെട്ട് അടക്കമുള്ള അയൽ ജില്ലകളിലും ഇന്ന് അതിശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നൽകി. ഈ ജില്ലകളിൽ ഇന്ന്

ചെന്നൈ ∙ പ്രവചനങ്ങൾ തെറ്റിച്ച് ബംഗാൾ ഉൾക്കടലിൽ ‘ഫെയ്ഞ്ചൽ’ ചുഴലിക്കാറ്റ് രൂപപ്പെട്ടതോടെ നഗരവും സമീപപ്രദേശങ്ങളും കടുത്ത ജാഗ്രതയിലായി. ചുഴലിക്കാറ്റിനെ തുടർന്ന് ചെന്നൈയിലും ചെങ്കൽപെട്ട് അടക്കമുള്ള അയൽ ജില്ലകളിലും ഇന്ന് അതിശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നൽകി. ഈ ജില്ലകളിൽ ഇന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ പ്രവചനങ്ങൾ തെറ്റിച്ച് ബംഗാൾ ഉൾക്കടലിൽ ‘ഫെയ്ഞ്ചൽ’ ചുഴലിക്കാറ്റ് രൂപപ്പെട്ടതോടെ നഗരവും സമീപപ്രദേശങ്ങളും കടുത്ത ജാഗ്രതയിലായി. ചുഴലിക്കാറ്റിനെ തുടർന്ന് ചെന്നൈയിലും ചെങ്കൽപെട്ട് അടക്കമുള്ള അയൽ ജില്ലകളിലും ഇന്ന് അതിശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നൽകി. ഈ ജില്ലകളിൽ ഇന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ പ്രവചനങ്ങൾ തെറ്റിച്ച് ബംഗാൾ ഉൾക്കടലിൽ ‘ഫെയ്ഞ്ചൽ’ ചുഴലിക്കാറ്റ് രൂപപ്പെട്ടതോടെ നഗരവും സമീപപ്രദേശങ്ങളും കടുത്ത ജാഗ്രതയിലായി. ചുഴലിക്കാറ്റിനെ തുടർന്ന് ചെന്നൈയിലും ചെങ്കൽപെട്ട് അടക്കമുള്ള അയൽ ജില്ലകളിലും ഇന്ന് അതിശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നൽകി. ഈ ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു.

ചുഴലിക്കാറ്റ് ഇന്നു വൈകിട്ടോടെ മഹാബലിപുരത്തിനും കാരയ്ക്കലിനുമിടയിൽ കരതൊടുമെന്നാണു പ്രവചനം. മണിക്കൂറിൽ 75–90 കിലോമീറ്ററായിരിക്കും കാറ്റിന്റെ വേഗം. അതിതീവ്ര ന്യൂനമർദം ചുഴലിക്കാറ്റായി മാറില്ലെന്നും തീവ്രന്യൂനമർദമായി കരയിൽ പ്രവേശിക്കുമെന്നായിരുന്നു വ്യാഴാഴ്ച രാത്രി അറിയിച്ചിരുന്നത്. എന്നാൽ, ചുഴലിക്കാറ്റായി മാറുമെന്ന് ഇന്നലെ രാവിലെ വീണ്ടും അറിയിക്കുകയായിരുന്നു.

ADVERTISEMENT

ഭീതിയിൽ നഗരം
ചുഴലിക്കാറ്റ് ഒഴിവായെന്ന ആശ്വാസത്തിലിരിക്കേയാണ് നഗരവാസികളെ വീണ്ടും ആശങ്കയിലാക്കുന്ന മുന്നറിയിപ്പെത്തിയത്. വ്യാഴാഴ്ച രാത്രി ആരംഭിച്ച മഴ ഇന്നലെ രാവിലെ ഒരിടവേള എടുത്തെങ്കിലും ഉച്ചയോടെ വീണ്ടുമെത്തി. നഗരത്തിൽ പിന്നീടങ്ങോട്ട് മൂടിക്കെട്ടിയ അന്തരീക്ഷമായി. ഇന്നു രാവിലെ മുതൽ അതിശക്തമായ മഴ പെയ്യുമെന്ന് മുന്നറിയിപ്പുണ്ട്. ചിലയിടങ്ങളിൽ അതിതീവ്ര മഴയ്ക്കും സാധ്യതയുണ്ട്. അതേസമയം, മഴയെ നേരിടാനുള്ള എല്ലാ തയാറെടുപ്പുകളും നടത്തിയതായി റവന്യു, ദുരന്തനിവാരണ വിഭാഗം മന്ത്രി കെ.കെ.എസ്.എസ്.ആർ.രാമചന്ദ്രൻ പറഞ്ഞു.

ചെന്നൈ, ചെങ്കൽപെട്ട്, കാഞ്ചീപുരം, തിരുവള്ളൂർ ജില്ലകളിൽ രക്ഷാപ്രവർത്തനങ്ങൾക്കായി 1,193 എർത്ത് മൂവറുകൾ, 806 ബോട്ടുകൾ, 977 ജനറേറ്ററുകൾ, മരക്കൊമ്പുകൾ മുറിക്കാൻ 1,786 കട്ടറുകൾ, 2,439 മോട്ടർ പമ്പുകൾ എന്നിവ സജ്ജമാക്കിയിട്ടുണ്ട്. ദുരിതാശ്വാസകേന്ദ്രങ്ങളും ഒരുക്കിയിട്ടുണ്ട്. രക്ഷാപ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനായി ഓഫിസർമാരെയും എൻഡിആർഎഫ്, എസ്ഡിആർഎഫ് സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.

ADVERTISEMENT

യാത്രികർക്ക് മുന്നറിയിപ്പ്
നഗരത്തിൽ ഇന്നു കനത്ത മഴയ്ക്കു സാധ്യതയുള്ളതിനാൽ വിമാനത്താവളത്തിലേക്കു പുറപ്പെടുന്നതിനു മുൻപു തന്നെ യാത്രയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങൾ പരിശോധിക്കണമെന്ന് എയർപോർട്ട് അതോറിറ്റി യാത്രക്കാർക്കു നിർദേശം നൽകി. പ്രതികൂല കാലാവസ്ഥയെ തുടർന്ന് വിമാനം റദ്ദാക്കപ്പെടാനോ പുറപ്പെടുന്നത് വൈകാനോ സാധ്യതയുള്ളതിനാലാണിത്. സർവീസുകളിൽ മാറ്റങ്ങളുണ്ടായാൽ യാത്രക്കാരെ അറിയിക്കണമെന്നു വിമാനക്കമ്പനികൾക്കും നിർദേശം നൽകിയിട്ടുണ്ട്.

ഇന്ന് 2 മെട്രോ  സ്റ്റേഷനുകളിൽ  പാർക്കിങ് വേണ്ട
സെന്റ് തോമസ് മൗണ്ട്, അറുമ്പാക്കം എന്നീ മെട്രോ സ്റ്റേഷനുകളിലെ പാർക്കിങ് കേന്ദ്രങ്ങളിൽ ഇന്നു വാഹനങ്ങൾ നിർത്തിയിടരുതെന്നു ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡ് (സിഎംആർഎൽ) അറിയിച്ചു. മുൻ മഴക്കാലങ്ങളിൽ ഈ പാർക്കിങ് കേന്ദ്രങ്ങളിൽ വെള്ളംകയറിയിരുന്നെന്ന കാരണത്താലാണ് ഇക്കുറി നിർദേശം നൽകിയത്. 

ADVERTISEMENT

മെട്രോ സ്‌റ്റേഷനുകളിലെ പടിക്കെട്ടുകളിലൂടെ നടക്കുമ്പോള്‍ യാത്രക്കാര്‍ ശ്രദ്ധിക്കണമെന്നും സിഎംആര്‍എല്‍ അറിയിച്ചു. അടിയന്തര സഹായത്തിന് 1860 425 1515. വനിതാ ഹെല്‍പ്‌ലൈന്‍: 155370 അതേസമയം, മെട്രോ ട്രെയിനുകൾ പതിവുപോലെ സർവീസ് നടത്തുമെന്നു സിഎംആർഎൽ അറിയിച്ചു. 

രാഷ്ട്രപതിയുടെ സന്ദർശനം റദ്ദാക്കി
തിരുവാരൂര്‍ കേന്ദ്ര സര്‍വകലാശാല സന്ദർശനം രാഷ്ട്രപതി ദ്രൗപദി മുര്‍മു റദ്ദാക്കി. സര്‍വകലാശാലയില്‍ ഇന്നു നടക്കുന്ന ബിരുദസമർപ്പണ ചടങ്ങിലെ മുഖ്യാതിഥിയായ രാഷ്ട്രപതി, ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിലാണു സന്ദർശനം ഒഴിവാക്കിയത്. ചടങ്ങ് മുന്‍ നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

കർശന നിയന്ത്രണങ്ങൾ
നഗരത്തിലും സമീപ ജില്ലകളിലും ഇന്നു കനത്ത മഴയും കാറ്റുമുണ്ടാകുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ സർക്കാർ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. അത്യാവശ്യ കാര്യങ്ങളുള്ളവർ മാത്രമേ പുറത്തിറങ്ങാവൂവെന്നും അല്ലാത്തവർ വീട്ടിൽ തന്നെ കഴിയണമെന്നും അധികൃതർ അറിയിച്ചു. 
∙ചെന്നൈ, ചെങ്കൽപെട്ട്, കാഞ്ചീപുരം, തിരുവള്ളൂർ ജില്ലകളിൽ ഇന്ന‌് സ്കൂളുകൾക്കും കോളജുകൾക്കും അവധി നൽകി. സ്പെഷൽ ക്ലാസുകളോ പരീക്ഷകളോ നടത്താൻ പാടില്ല
∙ഐടി കമ്പനികൾക്ക് വർക്ക് ഫ്രം ഹ്രോം സംവിധാനം
∙ഇസിആർ, ഒഎംആർ എന്നിവിടങ്ങളിൽ ഇന്ന് ഉച്ച മുതൽ പൊതുഗതാഗത വാഹനങ്ങൾ സർവീസ് നിർത്തിവയ്ക്കും
∙ബീച്ചുകളും പാർക്കുകളും അടച്ചിടും.

English Summary:

Chennai is on high alert as Cyclone Phethai forms unexpectedly in the Bay of Bengal. Heavy rain, strong winds, and potential flooding are predicted. The city is taking precautions, including school closures, airport advisories, and emergency response preparations.