തിരുപ്പൂരിൽ കർഷകദമ്പതികളും മകനും വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ
തിരുപ്പൂർ ∙ പല്ലടത്തിനു സമീപം ഒരു കുടുംബത്തിലെ 3 പേരെ വീട്ടിൽക്കയറി കൊലപ്പെടുത്തി. അലമാരയിൽ സൂക്ഷിച്ചിരുന്ന 8 പവൻ ആഭരണവും പണവും നഷ്‌ടപ്പെട്ടതായി പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. ഇന്നലെ രാവിലെയാണ്, ശേമലൈകൗണ്ടംപാളയത്ത് കൃഷിയിടത്തോടു ചേർന്നുള്ള വീട്ടിൽ കർഷകനായ ദേവശിഖാമണി (78), ഭാര്യ അലമേലു (75), മകൻ

തിരുപ്പൂർ ∙ പല്ലടത്തിനു സമീപം ഒരു കുടുംബത്തിലെ 3 പേരെ വീട്ടിൽക്കയറി കൊലപ്പെടുത്തി. അലമാരയിൽ സൂക്ഷിച്ചിരുന്ന 8 പവൻ ആഭരണവും പണവും നഷ്‌ടപ്പെട്ടതായി പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. ഇന്നലെ രാവിലെയാണ്, ശേമലൈകൗണ്ടംപാളയത്ത് കൃഷിയിടത്തോടു ചേർന്നുള്ള വീട്ടിൽ കർഷകനായ ദേവശിഖാമണി (78), ഭാര്യ അലമേലു (75), മകൻ സെന്തിൽകുമാർ (48) എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഐടി കമ്പനിയിൽ ജോലിചെയ്യുന്ന സെന്തിൽകുമാർ കോയമ്പത്തൂരിലും സഹോദരി ചെന്നൈയിലുമാണു താമസം. ദേവശിഖാമണിയും ഭാര്യ അലമേലുവും വീട്ടിൽ തനിച്ചാണു താമസിച്ചിരുന്നത്.
സെന്തിൽകുമാർ ബന്ധുവിന്റെ വിവാഹനിശ്ചയത്തിൽ പങ്കെടുക്കാനായി എത്തിയതായിരുന്നു. രാവിലെ വീട്ടിലെത്തിയ പ്രദേശവാസിയായ മുടിവെട്ടുകാരനാണു വീടിനകത്തു മരിച്ചു കിടക്കുന്ന മൂവരെയും കണ്ടത്. കത്തികൊണ്ടു കുത്തിയും വെട്ടിയും ഇരുമ്പുകമ്പി കൊണ്ട് അടിച്ചുമാണ് 3 പേരെയും കൊലപ്പെടുത്തിയത്. കൊലപാതകത്തിനു പിന്നിൽ കവർച്ചാശ്രമമാണോ മറ്റെന്തെങ്കിലും കാരണമാണോ എന്നു പൊലീസ് അന്വേഷിക്കുന്നു. 5 പ്രത്യേക സംഘങ്ങളെ നിയോഗിച്ചതായി സിറ്റി പൊലീസ് കമ്മിഷണർ പറഞ്ഞു.