ഗോ ഗ്രീൻ എക്സ്പ്രസ് ആദ്യ കണ്ടെയ്നർ ട്രെയിനിന് സ്വീകരണം
Mail This Article
×
ചെന്നൈ ∙ പരിസ്ഥിതിസൗഹൃദ ചരക്കുനീക്കം ലക്ഷ്യമിട്ട് കണ്ടെയ്നർ കോർപറേഷൻ ഓഫ് ഇന്ത്യ (കോൺകോർ) നടപ്പിലാക്കുന്ന ‘ടിവിഎസ് ഗോ ഗ്രീൻ എക്സ്പ്രസ്’ പദ്ധതിയിലെ ആദ്യ കണ്ടെയ്നർ ട്രെയിനിന് കാമരാജർ പോർട്ടിൽ സ്വീകരണം നൽകി. ദ്രവീകൃത പ്രകൃതിവാതകം ഇന്ധനമാക്കിയ ട്രെയിൻ എൻജിനുകൾ ചരക്കുനീക്കത്തിന് ഉപയോഗിക്കുന്ന പദ്ധതിയാണിത്.
ദക്ഷിണ റെയിൽവേ, ചെന്നൈ പോർട്ട് അതോറിറ്റി എന്നിവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ടിവിഎസ് മോട്ടർ കമ്പനിക്കായുള്ള 29 കണ്ടെയ്നറുകൾ വഹിച്ച ആദ്യ ട്രെയിൻ ജോലാർപേട്ടിൽ നിന്ന് കാമരാജർ പോർട്ടിലേക്കാണ് സർവീസ് നടത്തിയത്. ആഫ്രിക്കൻ രാജ്യങ്ങളിലേക്കു കയറ്റിയയ്ക്കാനുള്ള വാഹനങ്ങളും വാഹനഭാഗങ്ങളുമായിരുന്നു കണ്ടെയ്നറുകളിൽ. ഓരോ കണ്ടെയ്നറിലും 20 മെട്രിക് ടൺ ചരക്കുകളാണുണ്ടായിരുന്നത്.
English Summary:
Concor, in partnership with Southern Railway and Chennai Port Authority, launched its "TVS Go Green Express" initiative promoting eco-friendly freight movement. The first train, powered by LNG, transported TVS Motor Company vehicles and auto parts from Jolarpettai to Kamarajar Port for export to African countries.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.