ചെന്നൈ ∙ ഫെയ്ഞ്ചൽ ചുഴലിക്കാറ്റും ശക്തമായ മഴയും ഏൽപിച്ച ആഘാതത്തിൽനിന്ന് നഗരം കരകയറാൻ ആരംഭിച്ചെങ്കിലും ദുരിതമൊഴിയാതെ സമീപ പ്രദേശങ്ങൾ. ശനിയാഴ്ച വൈകിട്ടോടെ മഴ കുറഞ്ഞെങ്കിലും മിക്കയിടങ്ങളിലും കനത്ത വെള്ളക്കെട്ടു തുടരുകയാണ്. മെട്രോ നിർമാണ സ്ഥലങ്ങളിലും ദുരിതത്തിന് അറുതിയായിട്ടില്ല. ചെന്നൈ, കാഞ്ചീപുരം,

ചെന്നൈ ∙ ഫെയ്ഞ്ചൽ ചുഴലിക്കാറ്റും ശക്തമായ മഴയും ഏൽപിച്ച ആഘാതത്തിൽനിന്ന് നഗരം കരകയറാൻ ആരംഭിച്ചെങ്കിലും ദുരിതമൊഴിയാതെ സമീപ പ്രദേശങ്ങൾ. ശനിയാഴ്ച വൈകിട്ടോടെ മഴ കുറഞ്ഞെങ്കിലും മിക്കയിടങ്ങളിലും കനത്ത വെള്ളക്കെട്ടു തുടരുകയാണ്. മെട്രോ നിർമാണ സ്ഥലങ്ങളിലും ദുരിതത്തിന് അറുതിയായിട്ടില്ല. ചെന്നൈ, കാഞ്ചീപുരം,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ ഫെയ്ഞ്ചൽ ചുഴലിക്കാറ്റും ശക്തമായ മഴയും ഏൽപിച്ച ആഘാതത്തിൽനിന്ന് നഗരം കരകയറാൻ ആരംഭിച്ചെങ്കിലും ദുരിതമൊഴിയാതെ സമീപ പ്രദേശങ്ങൾ. ശനിയാഴ്ച വൈകിട്ടോടെ മഴ കുറഞ്ഞെങ്കിലും മിക്കയിടങ്ങളിലും കനത്ത വെള്ളക്കെട്ടു തുടരുകയാണ്. മെട്രോ നിർമാണ സ്ഥലങ്ങളിലും ദുരിതത്തിന് അറുതിയായിട്ടില്ല. ചെന്നൈ, കാഞ്ചീപുരം,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ ഫെയ്ഞ്ചൽ ചുഴലിക്കാറ്റും ശക്തമായ മഴയും ഏൽപിച്ച ആഘാതത്തിൽനിന്ന് നഗരം കരകയറാൻ ആരംഭിച്ചെങ്കിലും ദുരിതമൊഴിയാതെ സമീപ പ്രദേശങ്ങൾ. ശനിയാഴ്ച വൈകിട്ടോടെ മഴ കുറഞ്ഞെങ്കിലും മിക്കയിടങ്ങളിലും കനത്ത വെള്ളക്കെട്ടു തുടരുകയാണ്. മെട്രോ നിർമാണ സ്ഥലങ്ങളിലും ദുരിതത്തിന് അറുതിയായിട്ടില്ല. ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂർ, ചെങ്കൽപെട്ട് ജില്ലകളിൽ ശനിയാഴ്ച ഉച്ചവരെയുള്ള 24 മണിക്കൂർ സമയത്ത് ശരാശരി 200 മില്ലിമീറ്ററിലധികം പെയ്തു. നഗരത്തിൽ വിവിധ സംഭവങ്ങളിലായി 4 മരണങ്ങളുമുണ്ടായി.

പല സ്ഥലങ്ങളിലും ശനിയാഴ്ച നിർത്തിവച്ച വൈദ്യുതി വിതരണം വൈകിട്ടോടെ പുനഃസ്ഥാപിച്ചിരുന്നു. നഗരത്തിലെ പ്രധാന റോഡുകളിലൊന്നും വെള്ളക്കെട്ടില്ല. പത്തോളം അടിപ്പാതകളിൽ രൂപപ്പെട്ട വെള്ളക്കെട്ട് ശനിയാഴ്ച വൈകിട്ട് പൂർണമായും ഒഴിവാക്കാൻ സാധിച്ചതായി കോർപറേഷൻ അധിക‍ൃതർ പറഞ്ഞു. ഇന്നലെ പുലർച്ചെയോടെ ഇവിടെ ഗതാഗതം പുനഃസ്ഥാപിച്ചു. താഴ്ന്ന പ്രദേശങ്ങളിൽ ഉള്ളവർക്കായി കോർപറേഷൻ സ്ഥാപിച്ച ദുരിതാശ്വാസ കേന്ദ്രങ്ങളുടെ പ്രവർത്തനം തുടരും. ആരോഗ്യവകുപ്പും കോർപറേഷനും ചേർന്ന് സ്കൂളുകളടക്കമുള്ള സ്ഥാപനങ്ങളിൽ മെഡിക്കൽ ക്യാംപും നടത്തി. ഏതാനും ദിവസങ്ങളിൽ നഗരത്തിൽ ചിലയിടങ്ങളിൽ ഒറ്റപ്പെട്ട മിതമായ മഴയ്ക്കു സാധ്യതയുണ്ടെന്ന് മേഖലാ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

നഗരത്തിൽ വീശിയടിച്ച കാറ്റിൽ മറിഞ്ഞു വീണ റോഡ് ഡിവൈഡറുകൾ പുനഃസ്ഥാപിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ
ADVERTISEMENT

ക്വാറി നിറഞ്ഞ് മാങ്ങാട് വെള്ളപ്പൊക്ക ഭീതിയിൽ 
പൂനമല്ലിക്കു സമീപം മാങ്ങാട് സിക്കരായപുരത്തെ പ്രവർത്തനരഹിതമായ കരിങ്കൽ ക്വാറികളിൽ വെള്ളം നിറഞ്ഞതോടെ വെള്ളപ്പൊക്ക ഭീഷണി. ക്വാറികളിൽ നിന്നുള്ള ജലം പ്രദേശത്തെ റോഡുകളിലൂടെ കവിഞ്ഞൊഴുകുന്നതിനാൽ വാഹനയാത്ര പോലും അസാധ്യം. പ്രദേശത്തെ ഒട്ടേറെ വീടുകളിലും വെള്ളം കയറി. മഴ കുറഞ്ഞതിനാൽ വെള്ളപ്പൊക്ക ഭീഷണി തൽക്കാലം ഒഴിവായെങ്കിലും വീണ്ടും മഴയെത്തിയാൽ വൻതോതിൽ വെള്ളം പുറത്തേക്കൊഴുകാനും വീടുകളിൽ വെള്ളം കയറാനും സാധ്യതയുണ്ട്.

റോഡുകൾ വെള്ളത്തിൽ 
ആവഡിക്കു സമീപമുള്ള ചെറു തടാകങ്ങൾ നിറ‍ഞ്ഞതോടെ പ്രദേശത്തെ ഒട്ടേറെ റോഡുകൾ വെള്ളത്തിനടിയിലായി. കോവിൽപതാക തടാകം നിറഞ്ഞ് കോവിൽപതാക – കന്നഡപാളയം റോഡിൽ വെള്ളം കയറി വാഹനയാത്ര അസാധ്യമായി. ആവഡി സെങ്കുണ്ട്രം റോഡും വെള്ളത്തിനടിയിൽ. നെമിലിച്ചേരി, തിരുനിണ്ട്രവൂർ, വേപ്പംപെട്ട്, സേവാപെട്ട് തുടങ്ങിയ പ്രദേശങ്ങളിലെ മിക്ക റോഡുകളിലും വെള്ളക്കെട്ടുണ്ട്.

ADVERTISEMENT

ദുരിതമൊഴിയാതെ വേളാച്ചേരിമഴ പെയ്താൽ വെള്ളക്കെട്ട് എന്ന പതിവിന് വേളാച്ചേരിയിൽ അറുതിയില്ല. ഇത്തവണയും മഴ മുന്നറിയിപ്പ് വന്നതോടെ പ്രദേശവാസികൾ വാഹനങ്ങൾ വേളാച്ചേരി മേൽപാതയിൽ പാർക്ക് ചെയ്യാൻ ആരംഭിച്ചു. മഴ ശക്തി പ്രാപിച്ചതോടെ പ്രദേശത്തെ ഒട്ടേറെ വീടുകളിൽ വെള്ളം കയറി. വള്ളങ്ങളിൽ നാട്ടുകാരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനും ആരംഭിച്ചിരുന്നു. നഗരത്തിൽ സ്ഥിരം വെള്ളക്കെട്ടുണ്ടാകുന്ന താഴ്ന്ന പ്രദേശങ്ങളിലും ഇനിയും ദുരിതം ഒഴിഞ്ഞിട്ടില്ല. പട്ടാളം, പുളിയന്തോപ്പ്, കൊരട്ടൂർ, കൊളത്തൂർ തുടങ്ങിയ ഇടങ്ങളിൽ മഴ ദുരിതം മാറാൻ ദിവസങ്ങളെടുക്കുമെന്ന് നാട്ടുകാർ പറയുന്നു.

അശാസ്ത്രീയ നിർമാണം ഭീഷണിയാകുന്നു 
നഗരത്തോടു ചേർന്നുള്ള മിക്ക സ്ഥലങ്ങളിലും നിയന്ത്രണങ്ങളില്ലാതെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നത് വെള്ളക്കെട്ട് കൂടാൻ കാരണമാകുന്നതായി വരദരാജപുരം, എരുമയൂർ പ്രദേശങ്ങളിലെ റസിഡന്റ്സ് അസോസിയേഷൻ പ്രതിനിധികൾ ആരോപിച്ചു. ഇവിടെ അടുത്തയിടെ സ്വകാര്യ വ്യക്തികൾ മണ്ണിട്ടുയർത്തി വികസിപ്പിച്ച 96 ഏക്കർ സ്ഥലത്തെ 6 സ്വാഭാവിക നീരൊഴുക്കുകൾ തടസ്സപ്പെട്ടെന്നാണ് പരാതി. ചതുപ്പു നിലം മണ്ണിട്ടുയർത്തിയതോടെ സമീപത്തെ ഗ്രാമങ്ങളിലേക്ക് വെള്ളം ഒഴുകിയെത്തുന്ന അവസ്ഥയുമുണ്ടായി.

ADVERTISEMENT

പ്രദേശത്തുകൂടി കടന്നുപോകുന്ന ഔട്ടർ റിങ് റോഡിൽ (ഒആർആർ) മഴവെള്ളം ഒഴുകിപ്പോകാൻ ആവശ്യത്തിന് കലുങ്കുകൾ ഇല്ലാത്തതും താംബരം – കിഷ്കിന്ധ റോഡിൽ മഴവെള്ള ഓടകൾ നിർമിക്കാത്തതും പ്രശ്നം ഗുരുതരമാക്കുന്നു. സമീപത്തു തന്നെയുള്ള അഡയാർ നദിയുടെ മൺസംരക്ഷണ ഭിത്തികൾ ഇടിഞ്ഞ് വീടുകളിലേക്ക് വെള്ളം കയറുന്നതും പതിവായി. പ്രദേശത്തു പ്രവർത്തിക്കുന്ന രണ്ടു സ്കൂളുകൾ താഴത്തെ നിലയിലെ പ്രവർത്തനം ഉപേക്ഷിച്ചതായി വരദരാജപുരത്ത് താമസിക്കുന്ന ജോസ് പുന്നൂസ് പറഞ്ഞു.

മഴ പെയ്യുമ്പോൾ പ്രദേശത്തെ ജനവാസ കേന്ദ്രങ്ങൾ വെള്ളത്തിനടിയിലാകുന്നത് പതിവാണ്. ഇതുമൂലം എരുമയൂർ, വരദരാജപുരം പ്രദേശങ്ങളിൽ താമസിക്കുന്ന മലയാളികൾ അടക്കമുള്ള ആയിരക്കണക്കിന് ആളുകൾ ഓരോ മഴക്കാലത്തും ദുരിതത്തിലാണ്. ഇനിയൊരു മഴകൂടി ഉണ്ടായാൽ പ്രദേശമാകെ മുങ്ങുമെന്ന ഭീതിയിലാണിവർ. അഡയാർ നദിക്ക് കോൺക്രീറ്റ് സംരക്ഷണ ഭിത്തികൾ നിർമിക്കുക, ഒഎംആറിനു കുറുകെ വെള്ളം ഒഴുകാൻ ആവശ്യമായ കലുങ്കുകൾ നിർമിക്കുക, താംബരം – കിഷ്കിന്ധ റോഡിൽ മഴവെള്ള ഓടകൾ നിർമിക്കുക, അശാസ്ത്രീയ നിർമാണത്തിൽ തടസ്സപ്പെട്ട നീർച്ചാലുകൾ പുനഃസ്ഥാപിക്കുക തുടങ്ങിയവ വേഗം നടപ്പാക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.

കനത്ത മഴയിലും പാൽ മുടക്കാതെ ആവിൻ 
ചെന്നൈ ∙ കനത്ത മഴയ്ക്കിടയിലും നഗരത്തിലും സമീപ പ്രദേശങ്ങളിലും പാൽ വിതരണം തടസ്സപ്പെട്ടില്ലെന്നും എല്ലാവർക്കും പാൽ ലഭിച്ചതായും ആവിൻ. 15 ലക്ഷം ലീറ്റർ പാൽ, 25,000 പാക്കറ്റ് പാൽപൊടി എന്നിവ വിതരണം ചെയ്തതായി ആവിൻ അറിയിച്ചു. നഗരത്തിലെ മുഴുവൻ ആവിൻ പാർലറുകളും വഴി പാലും പാൽ ഉൽപന്നങ്ങളും വിറ്റഴിച്ചു. 8 പാർലറുകൾ 24 മണിക്കൂറും പ്രവർത്തിച്ചു. കൂടുതൽ ലോഡ് എത്തിക്കുന്നതിനു കൂടുതൽ ജീവനക്കാർ, വാഹനങ്ങൾ എന്നിവ സജ്ജമാക്കിയെന്ന് അധികൃതർ അറിയിച്ചു.

കഴിഞ്ഞ വർഷം ചുഴലിക്കാറ്റിനിടെ കനത്ത മഴ പെയ്തപ്പോൾ ആവശ്യത്തിനു പാൽ ലഭിച്ചില്ലെന്ന പരാതി ഉയർന്നിരുന്നു. മഴ ആരംഭിച്ചതിന്റെ തലേ ദിവസം ജനം പാൽ പാക്കറ്റ് വാങ്ങിക്കൂട്ടിയതും ക്ഷാമത്തിനു കാരണമായി. ഈ സാഹചര്യത്തിലാണ് ഇത്തവണ പ്രത്യേക ശ്രദ്ധ പുലർത്തിയത്. എല്ലാവർക്കും പാൽ ലഭിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനായി അര ലീറ്ററിന്റെ പാക്കറ്റുകൾ പരമാവധി നാലെണ്ണമാണു വിതരണം ചെയ്തത്. കൂടുതൽ ആവശ്യമുള്ളവർക്കു ഫാക്ടറി ഔട്‌ലെറ്റിൽനിന്നു നേരിട്ടു നൽകി.

സംഭരണികളിൽ ജലനിരപ്പുയർന്നു;277 തടാകങ്ങൾ നിറഞ്ഞു 
ചെന്നൈ ∙ ഫെയ്ഞ്ചൽ ചുഴലിക്കാറ്റ് എത്തിച്ച കനത്ത മഴയിൽ നഗരത്തിലും ചുറ്റുപാടുമുള്ള ജലസംഭരണികളിലെ ജലനിരപ്പ് ഉയർന്നു. കെടിസിസി എന്നറിയപ്പെടുന്ന കാഞ്ചീപുരം, തിരുവള്ളൂർ, ചെന്നൈ, ചെങ്കൽപെട്ട് ജില്ലകളിലെ ചെറുതും വലുതുമായ 1644 തടാകങ്ങളിൽ 277 എണ്ണം നിറഞ്ഞതായി ജലവിഭവ വകുപ്പ് അറിയിച്ചു. നഗരത്തിലേക്കു ശുദ്ധജലമെത്തിക്കുന്ന പ്രധാന ജലാശയങ്ങളിലും നിരപ്പ് വർധിച്ചു. ഏറ്റവും വലിയ തടാകമായ ചെമ്പരമ്പാക്കത്ത് 2268 ദശലക്ഷം ഘനയടി ജലമുണ്ട്. 3645 ദശലക്ഷം ഘനയടിയാണ് ഇവിടത്തെ പൂർണ സംഭരണശേഷി. 3300 ദശലക്ഷം ഘനയടി സംഭരണശേഷിയുള്ള പുഴൽ ജലാശയത്തിലെ ജലനിരപ്പ് 2367 ദശലക്ഷം ഘനയടിയായി ഉയർന്നിട്ടുണ്ട്.

English Summary:

While Chennai city recovers from Cyclone Fengal, suburban areas struggle with severe waterlogging, flooded roads, and overflowing lakes. This article covers the impact on various areas, relief efforts, Aavin's uninterrupted milk supply, and the rise in reservoir water levels.