നക്ഷത്രത്തിളക്കത്തിൽ ക്രിസ്മസ് വിപണി
ചെന്നൈ ∙ ക്രിസ്മസ് ആഘോഷത്തിന്റെ തിരക്കിൽ നഗരത്തിലെ വ്യാപാര മേഖല. ക്രിസ്മസ് ഉൽപന്നങ്ങൾ വിൽക്കുന്ന കടകൾ സജീവമായിക്കഴിഞ്ഞു. കേക്ക് ഓർഡറുകൾ ധാരാളമായതോടെ ബേക്കറികളിലും തിരക്കേറി. ഹോം മെയ്ഡ് കേക്കുകളാണ് മറ്റൊരു പ്രധാന ആകർഷണം. ക്രിസ്മസ് അടുക്കുന്നതോടെ വിപണിയിൽ ഇനിയും തിരക്കു കൂടുമെന്നാണു വ്യാപാരികളുടെ

ചെന്നൈ ∙ ക്രിസ്മസ് ആഘോഷത്തിന്റെ തിരക്കിൽ നഗരത്തിലെ വ്യാപാര മേഖല. ക്രിസ്മസ് ഉൽപന്നങ്ങൾ വിൽക്കുന്ന കടകൾ സജീവമായിക്കഴിഞ്ഞു. കേക്ക് ഓർഡറുകൾ ധാരാളമായതോടെ ബേക്കറികളിലും തിരക്കേറി. ഹോം മെയ്ഡ് കേക്കുകളാണ് മറ്റൊരു പ്രധാന ആകർഷണം. ക്രിസ്മസ് അടുക്കുന്നതോടെ വിപണിയിൽ ഇനിയും തിരക്കു കൂടുമെന്നാണു വ്യാപാരികളുടെ കണക്കുകൂട്ടൽ.
കേരളത്തിൽ നിന്നും ഉത്തരേന്ത്യയിൽ നിന്നും എത്തുന്ന ഉൽപന്നങ്ങളോടൊപ്പം ചൈനീസ് ഉൽപന്നങ്ങളും കേരളത്തിൽനിന്ന് കടലാസിൽ നിർമിച്ച നക്ഷത്രങ്ങളും പുൽക്കൂട് സെറ്റുകളും എത്തുന്നുണ്ട്. പ്ലാസ്റ്റിക്കിൽ നിർമിച്ച വസ്തുക്കൾ കൂടുതലും ചൈനയിൽ നിന്നുള്ളവയാണ്.പതിവുപോലെ നക്ഷത്രങ്ങൾക്കു തന്നെയാണ് ഇത്തവണയും ആവശ്യക്കാരേറെ. എൽഇഡി നക്ഷത്രങ്ങൾക്കാണ് കൂടുതൽ ആവശ്യക്കാർ. 20 രൂപ മുതൽ വിലയുള്ള നക്ഷത്രങ്ങൾ ലഭ്യമാണ്.
നക്ഷത്രങ്ങളുടെ വലുപ്പത്തിനും ആകർഷണീയതയ്ക്കും അനുസൃതമായി വിലയും കൂടും. ആയിരം രൂപ വരെ വിലയുള്ള നക്ഷത്രങ്ങൾ ഉണ്ടെന്ന് പോണ്ടി ബസാറിൽ ക്രിസ്മസ് അലങ്കാര വസ്തുക്കളുടെ കട നടത്തുന്ന ഹേമന്ത് പറഞ്ഞു. ജാതിമത വ്യത്യാസമില്ലാതെ ആളുകൾ ക്രിസ്മസ് അലങ്കാര വസ്തുക്കൾ വാങ്ങാനെത്തുന്നു. കോർപറേറ്റ് കമ്പനികളും ഐടി കമ്പനികളിലെ ജീവനക്കാരും ക്രിസ്മസ് ഉൽപന്നങ്ങൾ വാങ്ങാനെത്തുന്നുണ്ട്.