അഞ്ചായി തിരിച്ച് വികസനം മറീന മുതൽ കോവളം വരെ; തീരം മാറും
ചെന്നൈ ∙ മറീന മുതൽ കോവളം വരെ നീളുന്ന 31 കിലോമീറ്റർ കടൽത്തീരത്തിന്റെ വികസനത്തിനു വൻ പദ്ധതികൾ നടപ്പാക്കാൻ ചെന്നൈ മെട്രോപ്പൊലിറ്റൻ ഡവലപ്മെന്റ് അതോറിറ്റി (സിഎംഡിഎ). വിനോദം, ആരോഗ്യം, ലൈഫ്സ്റ്റൈൽ, സംസ്കാരം, പരിസ്ഥിതി തുടങ്ങിയവയ്ക്കെല്ലാം പ്രാധാന്യം നൽകുന്ന വികസനമാണു നടപ്പാക്കുക. നഗരവാസികളുടെ കൂടി

ചെന്നൈ ∙ മറീന മുതൽ കോവളം വരെ നീളുന്ന 31 കിലോമീറ്റർ കടൽത്തീരത്തിന്റെ വികസനത്തിനു വൻ പദ്ധതികൾ നടപ്പാക്കാൻ ചെന്നൈ മെട്രോപ്പൊലിറ്റൻ ഡവലപ്മെന്റ് അതോറിറ്റി (സിഎംഡിഎ). വിനോദം, ആരോഗ്യം, ലൈഫ്സ്റ്റൈൽ, സംസ്കാരം, പരിസ്ഥിതി തുടങ്ങിയവയ്ക്കെല്ലാം പ്രാധാന്യം നൽകുന്ന വികസനമാണു നടപ്പാക്കുക. നഗരവാസികളുടെ കൂടി ആഗ്രഹവും താൽപര്യവും കണക്കിലെടുത്ത്, അഭിപ്രായങ്ങൾ സ്വരൂപിച്ചാണു പദ്ധതികൾ നടപ്പാക്കുകയെന്ന പ്രത്യേകതയുമുണ്ട്. ഇതിനുള്ള നടപടികൾ സിഎംഡിഎ ആരംഭിച്ചു.
പ്രാമുഖ്യം വിനോദത്തിനും ലൈഫ്സ്റ്റൈലിനും
മറീന മുതൽ കോവളം വരെ നീളുന്ന കടൽത്തീരത്തെ അഞ്ചായി തിരിച്ചാണു വികസന പദ്ധതികൾ ആസൂത്രണം ചെയ്യുന്നത്. മറീന മുതൽ സാന്തോം വരെയുള്ള കടൽത്തീരത്ത് കുട്ടികൾക്കും മുതിർന്നവർക്കും വിനോദ പരിപാടികൾക്കുള്ള സൗകര്യം ഒരുക്കും. ബസന്റ് നഗർ മുതൽ തിരുവാൺമിയൂർ വരെ ആരോഗ്യത്തിനും ലൈഫ്സ്റ്റൈലിനും പ്രാധാന്യം നൽകും. നീലാങ്കര മുതൽ ഒലിവ് ബീച്ച് വരെ പരിസ്ഥിതിക്ക് പ്രാധാന്യമുള്ള പദ്ധതികളാണു നടപ്പാക്കുക.
അക്കര മുതൽ ഉത്തണ്ടി വരെ കലാ, സാംസ്കാരിക പരിപാടികളും മുട്ടുകാട് മുതൽ കോവളം വരെ വാട്ടർ സ്പോർട്സ് ഇനങ്ങളും. മറീന മുതൽ കോവളം വരെയുള്ള 31 കിലോമീറ്ററിലെ വികസനം സർക്കാർ നേരത്തെ പ്രഖ്യാപിച്ചതിനാൽ ആദ്യ ഘട്ടത്തിൽ ഈ ഭാഗത്തെ വികസനമാണു നടപ്പാക്കുക. മറീനയുടെ വടക്ക് ഭാഗത്തുള്ള എന്നൂരിലേക്ക് അടുത്ത ഘട്ടത്തിൽ പദ്ധതി വ്യാപിപ്പിക്കുന്നതോടെ ആകെ 51 കിലോമീറ്റായി വർധിക്കും.
പദ്ധതിയുമായി ബന്ധപ്പെട്ട് അഭിപ്രായങ്ങൾ അറിയിക്കാൻ സിഎംഡിഎ നഗരവാസികൾക്ക് അവസരം നൽകി. കടൽത്തീരത്തിന്റെ അവസ്ഥ അറിയാനും മനസ്സിലാക്കാനും മെച്ചപ്പെടുത്തുന്നതിനുമുള്ള നിർദേശങ്ങൾ ലഭിക്കാനും സർവേ നടത്തുന്നുണ്ടെന്നും കടത്തീരത്തിന്റെ ഭാവി മനോഹരമാക്കാനും സംരക്ഷിക്കാനും ഒരുമിച്ചു പ്രവർത്തിക്കാമെന്നും സമൂഹ മാധ്യമത്തിൽ സിഎംഡിഎ അറിയിച്ചു.
മാനത്തും നിലത്തും കാഴ്ചകൾ
കടൽത്തീരത്തെ വികസനത്തിനൊപ്പം നേരത്തെ തീരുമാനിച്ച റോപ് കാർ പദ്ധതി കൂടി നടപ്പാകുന്നതോടെ നഗരവാസികളെയും നഗരത്തിലെത്തുന്ന വിനോദ സഞ്ചാരികളെയും കാത്തിരിക്കുന്നത് മാനത്തും നിലത്തും വിസ്മയക്കാഴ്ചകൾ.
മറീനയെയും ബസന്റ് നഗറിലെ എലിയറ്റ്സ് ബീച്ചിനെയും ബന്ധിപ്പിച്ച് നാലര കിലോമീറ്റർ നീളുന്ന പദ്ധതിക്ക് ദേശീയ പാത ലോജിസ്റ്റിക്സ് വിഭാഗം അനുമതി നൽകിക്കഴിഞ്ഞു. ഇതിനുള്ള സാധ്യതാ പഠനം പുരോഗമിക്കുകയാണ്.
ബൊളീവിയയിലെ റോപ്കാർ സർവീസ് മാതൃകയിൽ നടപ്പാക്കാനാണ് ആലോചിക്കുന്നത്. ബീച്ച് ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം യാത്രാ മാർഗമായും ഉപയോഗിക്കാം. 10 പേർക്ക് ഇരുന്ന് യാത്ര ചെയ്യാനാകുന്ന റോപ്കാർ സർവീസിനു ബാക്കിയുള്ള അനുമതികൾ കൂടി ലഭിച്ചാൽ 2 വർഷത്തിനകം പദ്ധതി യാഥാർഥ്യമാകും.