വീടുകളും റോഡുകളും മുങ്ങി; ന്യൂനമർദം ഇന്ന് ദുർബലമാകും: തിരുനെൽവേലി,തൂത്തുക്കുടി,തെങ്കാശി ജില്ലകളിൽ പെരുമഴ
ചെന്നൈ ∙നഗരത്തിൽ മഴ മാറി മാനം തെളിഞ്ഞെങ്കിലും തെക്കൻ തമിഴ്നാട്ടിൽ പ്രളയ സമാനമായ സാഹചര്യം. തിരുനെൽവേലി, തെങ്കാശി, തൂത്തുക്കുടി ജില്ലകളിൽ പെയ്ത റെക്കോർഡ് മഴയിൽ വീടുകളും റോഡുകളും വെള്ളത്തിലായി. തിരുനെൽവേലിയിലെ ഊത്തുവിൽ സ്ഥലത്ത് ഇന്നലെ രാവിലെ 8.30 വരെയുള്ള 24 മണിക്കൂറിൽ പെയ്തത് 540 മില്ലിമീറ്റർ (54

ചെന്നൈ ∙നഗരത്തിൽ മഴ മാറി മാനം തെളിഞ്ഞെങ്കിലും തെക്കൻ തമിഴ്നാട്ടിൽ പ്രളയ സമാനമായ സാഹചര്യം. തിരുനെൽവേലി, തെങ്കാശി, തൂത്തുക്കുടി ജില്ലകളിൽ പെയ്ത റെക്കോർഡ് മഴയിൽ വീടുകളും റോഡുകളും വെള്ളത്തിലായി. തിരുനെൽവേലിയിലെ ഊത്തുവിൽ സ്ഥലത്ത് ഇന്നലെ രാവിലെ 8.30 വരെയുള്ള 24 മണിക്കൂറിൽ പെയ്തത് 540 മില്ലിമീറ്റർ (54 സെ.മീ) മഴ.അംബാസമുദ്രം, കോവിൽപട്ടി തുടങ്ങി വിവിധ സ്ഥലങ്ങളിൽ 300 മില്ലിമീറ്ററിലേറെ മഴയാണു പെയ്തത്. താമ്രപർണി നദി കവിഞ്ഞ് ഒഴുകിയതോടെ തിരുനെൽവേലി ജില്ലയിൽ മിക്കയിടങ്ങളിലും വെള്ളം കയറി.
4 മരണം; 50 ദുരിതാശ്വാസ ക്യാംപുകൾ
മഴക്കെടുതിയിൽ സംസ്ഥാനത്ത് 4 പേർ മരിച്ചു. അരിയലൂർ, രാമനാഥപുരം ജില്ലകളിൽ ചുമർ ഇടിഞ്ഞു വീണ് 2 പേരും ശിവഗംഗ, റാണിപ്പെട്ട് ജില്ലകളിൽ ഷോക്കേറ്റ് 2 പേരുമാണ് മരിച്ചത്. 50 ദുരിതാശ്വാസ ക്യാംപുകളിലായി രണ്ടായിരത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു. 10 ജില്ലകളിലായി നൂറിലേറെ കന്നുകാലികൾ ചത്തു. തെക്കൻ ജില്ലകളിൽ മഴ ഇന്നും തുടരുമെന്നാണു പ്രവചനം. അതേസമയം, ന്യൂനമർദം ഇന്നു ദുർബലമാകുമെന്നും മഴ കുറയുമെന്നും ചെന്നൈ മേഖല കാലാവസ്ഥ കേന്ദ്രം അറിയിച്ചു. എന്നാൽ ബംഗാൾ ഉൾക്കടലിൽ ഇന്നു പുതിയ ന്യൂനമർദം രൂപപ്പെടുമെന്നും 48 മണിക്കൂറിനുള്ളിൽ തമിഴ്നാട് തീരം ലക്ഷ്യമാക്കി നീങ്ങുമെന്നും 16 മുതൽ മഴ വീണ്ടും ശക്തി പ്രാപിക്കുമെന്നും അറിയിച്ചു.
ആശങ്കയൊഴിയാതെ നഗരവാസികൾ
നഗരത്തിൽ മഴ മാറി നിന്നെങ്കിലും പൂണ്ടി, ചെമ്പരമ്പാക്കം തടാകങ്ങളുടെ തീരങ്ങളിൽ താമസിക്കുന്നവരുടെ ആശങ്ക ഒഴിയുന്നില്ല.തടാകങ്ങളുടെ വൃഷ്ടിപ്രദേശങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയെ തുടർന്നു ജലനിരപ്പ് വർധിച്ചതിനാൽ പുറത്തേക്കു ജലം ഒഴുക്കിവിടുന്നത് ഇപ്പോഴും പുരോഗമിക്കുകയാണ്. പൂണ്ടിയിൽ നിന്നു സെക്കൻഡിൽ 12,760 ഘനയടി ജലമാണു കൊസസ്ത്തലയാറിലേക്ക് ഒഴുക്കി വിടുന്നത്. ചെമ്പരമ്പാക്കത്ത് നിന്നു സെക്കൻഡിൽ 1,000 ഘനയടി ജലമാണ് അഡയാർ നദിയിലേക്ക് ഒഴുക്കി വിടുന്നത്.
ഇരു പ്രദേശങ്ങളിലും കഴിഞ്ഞ ദിവസം നൽകിയ പ്രളയ മുന്നറിയിപ്പ് ഇപ്പോഴും പിൻവലിച്ചിട്ടില്ല.ചെമ്പരമ്പാക്കത്ത് ജലനിരപ്പ് 23 അടിയിലെത്തി. 24 അടിയാണു പരമാവധി ശേഷി. ചെമ്പരമ്പാക്കം തടാകത്തിൽ നിന്നു വെള്ളം തുറന്നുവിട്ടതോടെ അഡയാർ നദി നിറഞ്ഞു. ജലനിരപ്പ് വീണ്ടും വർധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് നദിക്കു സമീപത്തുള്ളവരെ കോർപറേഷൻ അധികൃതർ ഒഴിപ്പിച്ചു. വരദരാജപുരം, മുടിച്ചൂർ, പെരുങ്കളത്തൂർ എന്നിവിടങ്ങളിലുള്ളവരെ താംബരം കോർപറേഷൻ അധികൃതരും ഒഴിപ്പിച്ചു.
ഒരുമാസത്തെ ശമ്പളം നൽകി ഡിഎംകെ എംഎൽഎമാർ
ഫെയ്ഞ്ചൽ ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഡിഎംകെ എംഎൽഎമാർ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്തു. 1.3 കോടി രൂപയുടെ ചെക്ക് ഡിഎംകെ ജനറൽ സെക്രട്ടറിയും മന്ത്രിയുമായ ദുരൈമുരുകൻ മുഖ്യമന്ത്രി എം.കെ.സ്റ്റാലിനു കൈമാറി. മുഖ്യമന്ത്രി തന്റെ ഒരു മാസത്തെ ശമ്പളം നേരത്തെ നൽകിയിരുന്നു.
തെങ്കാശിയിലും ചെങ്കോട്ടയിലും കനത്ത മഴ; ഗതാഗത തടസ്സം
തെന്മല∙ കേരള – തമിഴ്നാട് അതിർത്തി മേഖലയിലെ കനത്ത മഴയിൽ തെങ്കാശിയിലും ചെങ്കോട്ടയിലും ഗതാഗതം സ്തംഭിച്ചു. കുറ്റാലം വെള്ളച്ചാട്ടത്തിൽ ശക്തമായ നീരൊഴുക്കാണ്. വെള്ളച്ചാട്ടത്തിനു സമീപത്തുള്ള പെട്ടിക്കടകൾ ഒലിച്ചു പോയി. പഴയ കുറ്റാലം, അയിന്തരുവി എന്നിവിടങ്ങളിലും വെള്ളം കുത്തിയൊഴുകി. ചെങ്കോട്ടയിൽ വനം ചെക്പോസ്റ്റിനു സമീപത്തെ തോട്ടിലെ വെള്ളം കരകവിഞ്ഞതോടെ അച്ചൻകോവിൽ മേക്കര പാതയിലൂടെയുള്ള ഗതാഗതം തടഞ്ഞു. തുടർന്നു കേരളത്തിലേക്കും തിരികെയുമുള്ള ചരക്കുഗതാഗതത്തിനും നിയന്ത്രണം ഏർപ്പെടുത്തി.