ഉദ്യോഗസ്ഥ അഴിമതി തടയാൻ സർക്കാർ എന്തൊക്കെ ചെയ്യുന്നു?: ഹൈക്കോടതി
ചെന്നൈ ∙അടിസ്ഥാന സേവനങ്ങൾ പോലും ലഭിക്കാത്തതിനെക്കുറിച്ച് ധാരാളം പരാതികൾ ഉണ്ടായിട്ടും സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാതെ അധികൃതർ ഉഴപ്പുകയാണെന്ന് മദ്രാസ് ഹൈക്കോടതി കുറ്റപ്പെടുത്തി. വിവിധ വകുപ്പുകളിലെ അഴിമതിയെക്കുറിച്ചുള്ള പരാതികളിൽ സർക്കാർ നിലപാട് 2025 ജനുവരി ആറിനകം കോടതിയിൽ വിശദീകരിക്കാൻ

ചെന്നൈ ∙അടിസ്ഥാന സേവനങ്ങൾ പോലും ലഭിക്കാത്തതിനെക്കുറിച്ച് ധാരാളം പരാതികൾ ഉണ്ടായിട്ടും സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാതെ അധികൃതർ ഉഴപ്പുകയാണെന്ന് മദ്രാസ് ഹൈക്കോടതി കുറ്റപ്പെടുത്തി. വിവിധ വകുപ്പുകളിലെ അഴിമതിയെക്കുറിച്ചുള്ള പരാതികളിൽ സർക്കാർ നിലപാട് 2025 ജനുവരി ആറിനകം കോടതിയിൽ വിശദീകരിക്കാൻ ജസ്റ്റിസുമാരായ എസ്.എം.സുബ്രഹ്മണ്യം, എം.ജ്യോതിരാമൻ എന്നിവരുടെ ഡിവിഷൻ ബെഞ്ച് ആഭ്യന്തര സെക്രട്ടറിയോട് നിർദേശിച്ചു.
പൊലീസ്, ജയിൽ തുടങ്ങി യൂണിഫോം ധരിക്കുന്ന ഉദ്യോഗസ്ഥരുടെ വീഴ്ചകൾ, കൃത്യനിർവഹണം, അധികാര ദുർവിനിയോഗം എന്നിവയ്‌ക്കെതിരെ കർശന നിരീക്ഷണവും നടപടിയുമുണ്ടോ എന്നും അറിയിക്കണം. നേറ്റിവിറ്റി സർട്ടിഫിക്കറ്റുകളും പട്ടയവും മറ്റും ലഭിക്കാൻ പോലും പാവപ്പെട്ടവർ ആയിരക്കണക്കിന് രൂപ കൈക്കൂലിയായി നൽകേണ്ടിവരുന്നത് വേദനാജനകമാണ്. സർക്കാർ ഉദ്യോഗസ്ഥർക്ക് കൃത്യസമയത്ത് ശമ്പളവും അലവൻസും ലഭിച്ചിട്ടും അവർ പാവങ്ങളെ കഷ്ടപ്പെടുത്തുന്നത് എന്തുകൊണ്ടാണെന്നും ജസ്റ്റിസ് സുബ്രഹ്മണ്യം ചോദിച്ചു. സർക്കാർ ഉദ്യോഗസ്ഥർ പൊതുഫണ്ട് ദുരുപയോഗം ചെയ്യുന്നതുൾപ്പെടെയുള്ള കേസുകളിൽ അന്വേഷണം വൈകുന്നതിൽ അതൃപ്തി പ്രകടിപ്പിച്ച ഡിവിഷൻ ബെഞ്ച്, ആഭ്യന്തര സെക്രട്ടറി വിഷയം പരിശോധിച്ച് കോടതി ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകുമെന്ന് പ്രതീക്ഷിക്കുന്നതായും പറഞ്ഞു.