ചെന്നൈ ∙ സേലത്തെ തട്ടുവട, മധുര സ്പെഷൽ കരിദോശ, നാമക്കലിലെ പള്ളിപ്പാളയം ചിക്കൻ ഫ്രൈ, കരൂരിൽനിന്ന് നാട്ടുകോഴിക്കറിയും വാത്തക്കറിയും – നാവിൽ വെള്ളമൂറുന്ന മുന്നൂറോളം വിഭവങ്ങളുമായി മറീനയിൽ വനിതാ സ്വയം സഹായ സംഘങ്ങളുടെ ഭക്ഷ്യമേളയ്ക്ക് രുചിയേറിയ തുടക്കം. തമിഴ്നാടിന്റെ വിവിധ മേഖലകളിൽ നിന്നുള്ള തനതു ഭക്ഷ്യ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ സേലത്തെ തട്ടുവട, മധുര സ്പെഷൽ കരിദോശ, നാമക്കലിലെ പള്ളിപ്പാളയം ചിക്കൻ ഫ്രൈ, കരൂരിൽനിന്ന് നാട്ടുകോഴിക്കറിയും വാത്തക്കറിയും – നാവിൽ വെള്ളമൂറുന്ന മുന്നൂറോളം വിഭവങ്ങളുമായി മറീനയിൽ വനിതാ സ്വയം സഹായ സംഘങ്ങളുടെ ഭക്ഷ്യമേളയ്ക്ക് രുചിയേറിയ തുടക്കം. തമിഴ്നാടിന്റെ വിവിധ മേഖലകളിൽ നിന്നുള്ള തനതു ഭക്ഷ്യ വിഭവങ്ങൾക്കു പുറമേ ബർമീസ് വിഭവങ്ങളുടെയും ബിരിയാണിയുടെയും വിവിധയിനം ലഘു ഭക്ഷണങ്ങളുടെയും രുചിനിറഞ്ഞ ഭക്ഷ്യമേളയിൽ ഉദ്ഘാടന ദിവസം തന്നെ സന്ദർശകത്തിരക്കേറി.

വനിതാ വികസന കോർപറേഷന്റെ നേതൃത്വത്തിലുള്ള അർബൻ ലൈവ്‌ലിഹുഡ് സംഘടിപ്പിക്കുന്ന മേള ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തിനു ശേഷം വിവിധ സ്റ്റാളുകളിലെ വിഭവങ്ങൾ രുചിച്ച ഉപമുഖ്യമന്ത്രി മേളയിലെ കേക്ക് മിക്സിങ് ചടങ്ങിലും പങ്കെടുത്തു. ദേവസ്വം മന്ത്രി പി.കെ.ശേഖർബാബു, ചെന്നൈ മേയർ ആർ.പ്രിയ, വനിതാ വികസന കോർപറേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രേയാ സിങ് തുടങ്ങിയവരും ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു.

ADVERTISEMENT

35 സ്റ്റാളുകൾ,  286 വിഭവങ്ങൾ
ഭക്ഷ്യ വിഭവങ്ങൾക്കായി മാത്രം 35 സ്റ്റാളുകളാണ് മേളയിൽ സജ്ജമാക്കിയത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട സ്വയം സഹായ സംഘങ്ങളുടെ നേതൃത്വത്തിലാണ് സ്റ്റാളുകളിലെ ഭക്ഷ്യ വിഭവങ്ങൾ തയാറാക്കുന്നതെന്ന് വനിതാ വികസന കോർപറേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രേയാ സിങ് പറഞ്ഞു. 226 തരം വെജിറ്റേറിയൻ വിഭവങ്ങളും 60 തരം നോൺ വെജ് വിഭവങ്ങളും ലഭ്യമാണ്. വിവിധയിനം ചെറുധാന്യങ്ങൾ കൊണ്ടും വ്യത്യസ്തമായ അരി ഇനങ്ങൾ കൊണ്ടും തയാറാക്കിയ വിഭവങ്ങളുടെ നീണ്ട നിരതന്നെയുണ്ട് മേളയിൽ.

മറീനയിൽ നടക്കുന്ന ഭക്ഷ്യമേളയിലെ തിരക്കിനിടയിലും ആസ്വദിച്ചു ഭക്ഷണം കഴിക്കുന്ന യുവാക്കൾ. ചിത്രങ്ങൾ: മനോരമ

വേവിക്കാത്ത ഭക്ഷ്യ വിഭവങ്ങളാണ് മറ്റൊരു ആകർഷണം. ശംഖുപുഷ്പം, പനീർ റോസ്, ചെമ്പരത്തി തുടങ്ങിയ പൂക്കളുടെ ജ്യൂസാണ് ആരോഗ്യ സംരക്ഷണത്തിൽ ശ്രദ്ധാലുക്കളായവരെ ആകർഷിക്കുന്ന പ്രത്യേക വിഭവങ്ങൾ. പനംചക്കരയും തേനുമാണ് മധുരത്തിനായി ജ്യൂസിൽ ചേർക്കുന്നതെന്ന് ഇതു തയാറാക്കുന്ന മാടമ്പാക്കം സുടറൊളി സ്വയം സഹായ സംഘാംഗങ്ങൾ പറഞ്ഞു.

ADVERTISEMENT

തനത് ബർമീസ് വിഭവങ്ങളുമായാണ് ആർകെ നഗറിൽ നിന്നുള്ള ശീമാട്ടി സ്വയം സഹായ സംഘം മേളയിൽ എത്തിയിട്ടുള്ളത്. മസാല ബേജോ, ആത്തോ തുടങ്ങിയ ബർമീസ് വിഭവങ്ങൾക്ക് 40 രൂപ മുതൽ 80 രൂപ വരെയാണ് വില. ബർമയിൽ കുടുംബവേരുകളുള്ള സബീൻ നിഷയുടെ നേതൃത്വത്തിലാണ് വിഭവങ്ങൾ തയാറാക്കുന്നത്.

ഭക്ഷ്യ സ്റ്റാളുകൾക്കു പുറമേ സ്വയം സഹായ സംഘാംഗങ്ങൾ നിർമിക്കുന്ന ബാഗുകൾ, പാവകൾ, സോപ്പുകൾ, സൗന്ദര്യ വർധക വസ്തുക്കൾ തുടങ്ങിയവയുടെ വിപണനത്തിനായി 3 സ്റ്റാളുകളും ‘റെഡി ടു ഈറ്റ്’ വിഭവങ്ങൾക്കായി 7 സ്റ്റാളുകളും തയാറാക്കിയിട്ടുണ്ട്. ഏകദേശം 365 സ്വയം സഹായ സംഘങ്ങളുടെ ഉൽപന്നങ്ങൾ മേളയിൽ വിൽപനയ്ക്ക് എത്തിച്ചതായി ശ്രേയ സിങ് പറഞ്ഞു.

ADVERTISEMENT

സാങ്കേതിക  സഹായം  കുടുംബശ്രീയിൽ നിന്ന്
കേരളത്തിലെ കുടുംബശ്രീയുടെ ദേശീയ തലത്തിലുള്ള റിസോഴ്സ് ഓർഗനൈസേഷനാണ് മേളയുടെ നടത്തിപ്പിന് ആവശ്യമായ സാങ്കേതിക സഹായം നൽകുന്നത്. ഉപഭോക്താക്കളിൽ നിന്ന് പണം വാങ്ങാൻ ക്യുആർ കോഡ് സംവിധാനമുള്ള കൂപ്പൺ ഏർപ്പെടുത്തിയതും സ്റ്റാളുകളുടെയും ജീവനക്കാരുടെയും ശുചിത്വം ഉറപ്പാക്കുന്നതും അടക്കമുള്ള കാര്യങ്ങൾ ഈ സംഘത്തിന്റെ നേതൃത്വത്തിലാണ് നടപ്പാക്കിയത്. 12 അംഗ സംഘത്തെയാണ് ഇതിനായി കുടുംബശ്രീ നിയോഗിച്ചതെന്ന് സീനിയർ മെന്ററായ കാസർകോട് സ്വദേശി പി.രാജേഷ് പറഞ്ഞു. സ്വയം സഹായ സംഘാംഗങ്ങൾക്കും സംഘാടകർക്കും പ്രത്യേക പരിശീലനവും നൽകി.

English Summary:

Chennai food festival: A massive culinary event at Marina Beach boasts over 300 dishes from across Tamil Nadu and beyond, attracting huge crowds on its opening day. The festival showcases authentic regional specialties and diverse cuisines.