മങ്കൊമ്പിന് ദക്ഷിണയുടെ പ്രണാമം; അനുസ്മരണച്ചടങ്ങ് 29ന് വൈകിട്ട് 6ന്

ചെന്നൈ ∙ അന്തരിച്ച ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണനു ദക്ഷിണയുടെ സ്മരണാഞ്ജലി 29ന്. ‘ലക്ഷാർച്ചന കണ്ടുമടങ്ങിയ ഒരാൾ’ എന്ന പേരിൽ സംഘടിപ്പിക്കുന്ന പരിപാടി വൈകിട്ട് 6ന് തേനാംപെട്ട് കാമരാജർ അരങ്കത്തിൽ അരങ്ങേറും. കേന്ദ്രമന്ത്രി സുരേഷ് ഗോപി പങ്കെടുക്കും. കാരിക്കേച്ചർ കലാകാരൻ ജയരാജ് വാരിയർ അവതാരകനാകും.

മങ്കൊമ്പ് ഗോപാലകൃഷ്ണൻ രചിച്ച സൂപ്പർഹിറ്റ് സിനിമാഗാനങ്ങൾ കോർത്തിണക്കിയ ഗാനാർച്ചനയും പരിപാടിയിൽ അവതരിപ്പിക്കും. സിനിമാ മേഖലയിൽ 50 വർഷം പിന്നിട്ട അദ്ദേഹത്തെ ആദരിക്കാൻ ദക്ഷിണ നേരത്തേ തീരുമാനിച്ചിരുന്നു. പരിപാടിക്കുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് അദ്ദേഹം വിടവാങ്ങിയത്.
സംവിധായകരായ ഹരിഹരൻ, ആലപ്പി അഷ്റഫ്, മലയാളി സംഘടനാ നേതാക്കളായ എം.പി.പുരുഷോത്തമൻ, ഗോകുലം ഗോപാലൻ, ഡോ.എ.വി.അനൂപ്, സിടിഎംഎ പ്രസിഡന്റ് വി.സി.പ്രവീൺ, സംഗീത സംവിധായകൻ ശങ്കർ ഗണേഷ്, ശ്രീകുമാരൻ തമ്പിയുടെ ഭാര്യ രാജേശ്വരി തമ്പി, എം.ജി.രാധാകൃഷ്ണന്റെ മകനും സൗണ്ട് ഡിസൈനറുമായ എം.ആർ.രാജാ കൃഷ്ണൻ, എം.കെ.അർജുനന്റെ മകൻ അശോക് അർജുനൻ, മദൻ കാർക്കി, വൈരമുത്തു, ഗാന്ധി കണ്ണദാസൻ തുടങ്ങിയവർ പങ്കെടുക്കും.
ഗായകരായ ഉണ്ണി മേനോൻ, സുദീപ് കുമാർ, രാകേഷ് ബ്രഹ്മാനന്ദൻ, രഞ്ജിത് ഉണ്ണി, വിനിത, ഗംഗ, വിജിത ഗണേശൻ, ഇന്ദുലേഖ വാരിയർ, തോമസ് മെൽവിൻ, ശരത് ശശിധരൻ, അനിരുദ്ധ് നമ്പ്യാർ, ശ്രുതി രാജീവ് എന്നിവർ മങ്കൊമ്പ് രചിച്ച ഗാനങ്ങൾ ആലപിക്കും.