ഒത്തുചേരാം, ഒന്നാമതെത്താം: ഡോ. ദിവ്യ എസ്. അയ്യർ
തിരുവനന്തപുരം ∙ നഷ്ടമായിക്കൊണ്ടിരിക്കുന്ന ഒത്തുചേരലുകളും പങ്കുവയ്ക്കലുകളും തിരികെ എത്തിക്കുന്നതിനു ചാലകശക്തിയാകാൻ റസിഡന്റ്സ് അസോസിയേഷനുകൾക്ക് കഴിയണമെന്ന് വിഴിഞ്ഞം ഇന്റർനാഷണൽ സീ പോർട്ട് മാനേജിങ് ഡയറക്ടർ ഡോ.ദിവ്യ എസ്. അയ്യർ ഐഎഎസ്. എന്റെയും നിന്റെയും എന്ന ചെറുതാക്കലിന്റെ കാലഘട്ടത്തിലൂടെയാണ് നാം

തിരുവനന്തപുരം ∙ നഷ്ടമായിക്കൊണ്ടിരിക്കുന്ന ഒത്തുചേരലുകളും പങ്കുവയ്ക്കലുകളും തിരികെ എത്തിക്കുന്നതിനു ചാലകശക്തിയാകാൻ റസിഡന്റ്സ് അസോസിയേഷനുകൾക്ക് കഴിയണമെന്ന് വിഴിഞ്ഞം ഇന്റർനാഷണൽ സീ പോർട്ട് മാനേജിങ് ഡയറക്ടർ ഡോ.ദിവ്യ എസ്. അയ്യർ ഐഎഎസ്. എന്റെയും നിന്റെയും എന്ന ചെറുതാക്കലിന്റെ കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. തന്നിലേക്ക് മാത്രം ചുരുങ്ങുന്ന ഈ ലോകത്ത് സമൂഹിക വികസനത്തിന് ആക്കം കൂട്ടാൻ റസി. അസോസിയേഷനുകൾക്ക് കഴിയണം. മനോരമ ഓൺലൈൻ– മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ‘ചുറ്റുവട്ടം അവാർഡി’നോട് അനുബന്ധിച്ച് നടത്തുന്ന സെമിനാർ പരമ്പരയുടെ മൂന്നാംഘട്ടം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
കേരളത്തിൽ നഗരങ്ങൾ കേന്ദ്രീകരിച്ചുള്ള ഖരമാലിന്യ സംസ്കരണ പദ്ധതി രണ്ടു വർഷത്തിനുള്ളിൽ പൂർണമായും പ്രവർത്തനക്ഷമമാകുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പിൽ സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രോജക്ട് ഡയറക്ടർ കൂടിയ ദിവ്യ
എസ്. അയ്യർ പറഞ്ഞു. മാലിന്യ സംസ്കരണത്തിനായുള്ള ആശയങ്ങൾ ക്രോഡീകരിച്ചുകൊണ്ടിരിക്കുകയാണ്. ഖരമാലിന്യ സംസ്കരണം ശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നതിൽ ചില റസി. അസോസിയേഷനുകളുടെ മാതൃകാപരമായ പ്രവർത്തനം സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അവർ പറഞ്ഞു. സദസ്സിന്റെ ആവശ്യപ്രകാരം ഒരു ഗാനംകൂടി ആലപിച്ചാണ് ദിവ്യ എസ്. അയ്യർ വേദി വിട്ടത്.
‘കേരളീയ സമൂഹത്തിൽ റസിഡന്റസ്് അസോസിയേഷനുകളുടെ പങ്ക്’ എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ ശ്രീധർ രാധാകൃഷ്ണൻ ക്ലാസ് നയിച്ചു. മലയാള മനോരമ അസിസ്റ്റന്റ് എഡിറ്റർ വർഗീസ് സി. തോമസ് മോഡറേറ്റർ ആയിരുന്നു. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് തിരുവനന്തപുരം മേധാവി സെയ്ദ് മുഹമ്മദ് കെ, മനോരമ ഓൺലൈൻ സീനിയർ കണ്ടന്റ് കോ–ഓർഡിനേറ്റർ ജോവി എം. തേവര എന്നിവർ പ്രസംഗിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ റസിഡന്റ്സ് അസോസിയേഷൻ പ്രതിനിധികൾ സെമിനാറിൽ പങ്കെടുത്തു. ചുറ്റുവട്ടം അവാർഡ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക്: ഫോൺ: 8129500388, www.chuttuvattomawards.com