ചുറ്റുവട്ടം അവാർഡ് 2024 ഉദ്ഘാടനം 14 ന് കോഴിക്കോട്; മേധാ പട്കർ മുഖ്യാതിഥി
കോഴിക്കോട്∙ കേരളത്തിലെ മികച്ച വീട്ടുകൂട്ടായ്മയെ കണ്ടെത്താനുള്ള മനോരമ ഓൺലൈൻ – മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ചുറ്റുവട്ടം അവാർഡ് 2024–25ന് ഒക്ടോബർ 14ന് തിരിതെളിയും. വൈകിട്ട് 4 മണിക്ക് കോഴിക്കോട് നടക്കാവ് ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന ചടങ്ങിൽ പരിസ്ഥിതി പ്രവർത്തക മേധാ പട്കർ മുഖ്യാതിഥിയാകും. കോഴിക്കോട് എംപി എം.കെ.രാഘവൻ, മേയർ ബീന ഫിലിപ്, മലബാർ ഗ്രൂപ് ഇന്ത്യാ ഓപറേഷൻസ് മാനേജിങ് ഡയറക്ടർ ഒ.ആഷെർ തുടങ്ങിയവർ പങ്കെടുക്കും. ‘വിശപ്പു രഹിത – ലഹരി വിമുക്ത സമൂഹം’ എന്ന ലക്ഷ്യത്തെ മുൻനിർത്തിയാണ് ഇത്തവണ ചുറ്റുവട്ടം അവാർഡ് സംഘടിപ്പിക്കുന്നത്.

ഉദ്ഘാടനത്തിനു ശേഷം വിശിഷ്ഠ വ്യക്തികൾ ചേർന്ന് സ്കൂൾ വളപ്പിൽ 5 ഫലവൃക്ഷത്തെകൾ നടും. ഇതേ സമയം സംസ്ഥാനത്തെ തിരഞ്ഞെടുത്ത നൂറ് സ്ഥലങ്ങളിലും ഫലവൃക്ഷത്തെകൾ നട്ട് ഉദ്ഘാടനച്ചടങ്ങിൽ പങ്കാളികളാകും. കേരളത്തിലെ റജിട്രേഷനുള്ള ഫ്ളാറ്റുകൾക്കും റസിഡൻസ് അസോസിയേഷനുകൾക്കും മത്സരത്തിൽ പങ്കെടുക്കാം. ഒരു ലക്ഷം രൂപയും സർട്ടിഫിക്കറ്റും ട്രോഫിയും ഉൾപ്പെടുന്നതാണ് ഒന്നാം സമ്മാനം. രണ്ട്, മൂന്ന് സ്ഥാനങ്ങൾക്ക് യഥാക്രമം 75,000 രൂപയും 50,000 രൂപയും ലഭിക്കും. പ്രധാന സമ്മാനങ്ങൾക്കൊപ്പം മേഖലാതല വിജയികൾക്കും സമ്മാനങ്ങളും പ്രശംസാ പത്രങ്ങളും നൽകും.
ഉദ്ഘാടനത്തിനു ശേഷം വിശിഷ്ഠ വ്യക്തികൾ ചേർന്ന് സ്കൂൾ വളപ്പിൽ 5 ഫലവൃക്ഷത്തെകൾ നടും. ഇതേ സമയം സംസ്ഥാനത്തെ തിരഞ്ഞെടുത്ത നൂറ് സ്ഥലങ്ങളിലും ഫലവൃക്ഷത്തെകൾ നട്ട് ഉദ്ഘാടനച്ചടങ്ങിൽ പങ്കാളികളാകും.കേരളത്തിലെ റജിട്രേഷനുള്ള ഫ്ളാറ്റുകൾക്കും റസിഡൻസ് അസോസിയേഷനുകൾക്കും മത്സരത്തിൽ പങ്കെടുക്കാം. ഒരു ലക്ഷം രൂപയും സർട്ടിഫിക്കറ്റും ട്രോഫിയും ഉൾപ്പെടുന്നതാണ് ഒന്നാം സമ്മാനം. രണ്ട്, മൂന്ന് സ്ഥാനങ്ങൾക്ക് യഥാക്രമം 75,000 രൂപയും 50,000 രൂപയും ലഭിക്കും. പ്രധാന സമ്മാനങ്ങൾക്കൊപ്പം മേഖലാതല വിജയികൾക്കും സമ്മാനങ്ങളും പ്രശംസാ പത്രങ്ങളും നൽകും.
മരങ്ങൾ നട്ട് ഉദ്ഘാടനം
കേരളത്തിലെ എല്ലാ ജില്ലകളിലുമുള്ള വിവിധ അസോസിയേഷനുകളിൽ ഒരേ സമയം നൂറ് മരങ്ങൾ നട്ടാണ് ഇത്തവണത്തെ ചുറ്റുവട്ടം അവാർഡിന്റെ ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്നത്. മരങ്ങൾ നടുന്നതിന്റെ മൂല്യം കുട്ടികളെ പഠിപ്പിക്കുന്നതിലൂടെ ഭാവി തലമുറയിൽ ഉത്തരവാദിത്തബോധവും പരിസ്ഥിതി ബോധവും പ്രോത്സാഹിപ്പിക്കാനാകും. പല തരത്തിലുള്ള മൃഗങ്ങൾക്കും പക്ഷികൾക്കും മരങ്ങളിൽ ആവാസ വ്യവസ്ഥയുണ്ട്. വിവിധ ജീവികൾക്ക് ഭക്ഷണവും പാർപ്പിടവും പ്രജനന കേന്ദ്രങ്ങളും നൽകുന്നതിലൂടെ, എല്ലാ ജീവജാലങ്ങളുടെയും പരസ്പര ബന്ധത്തെക്കുറിച്ച് കുട്ടികളെ പഠിപ്പിക്കുന്ന ഒരു സന്തുലിത ആവാസവ്യവസ്ഥ സ്ഥാപിക്കാൻ അവ സഹായിക്കുന്നു.കാലാവസ്ഥയെ മരങ്ങൾ വളരെയധികം സ്വാധീനിക്കുന്നുണ്ട്. ആഗോളതാപനത്തിന് കാരണമാകുന്ന ഹരിതഗൃഹ വാതകമായ കാർബൺ ഡൈ ഓക്സൈഡ് ആഗിരണം ചെയ്യുന്നതിലൂടെ കാലാവസ്ഥാ വ്യതിയാനത്തിന്റെ അനന്തരഫലങ്ങൾ അവർ കുറയ്ക്കുന്നു. ഇത്തരം കാര്യങ്ങളുടെ പ്രധാന്യം നമ്മുടെ പുതുതലമുറയ്ക്ക് എത്തിച്ചുകൊടുക്കേണ്ടതുണ്ട്. അതുകൊണ്ടാണ് ഇത്തവണ മരങ്ങൾ നട്ടുകൊണ്ട് ഉദ്ഘാടനച്ചടങ്ങ് സംഘടിപ്പിക്കാൻ ഞങ്ങൾ തീരുമാനിക്കുന്നത്.
ചുറ്റുവട്ടം അവാർഡും റസിഡന്റ്സ് അസോസിയേഷനുകളും
കേരളത്തിലെ മികച്ച റസിഡന്റ്സ് അസോസിയേഷനെ കണ്ടെത്താൻ മനോരമ ഓൺലൈൻ സാമൂഹിക പ്രതിബദ്ധത മുൻനിർത്തി സംഘടിപ്പിക്കുന്ന മത്സരാധിഷ്ഠിത തിരഞ്ഞെടുപ്പാണ് ചുറ്റുവട്ടം അവാർഡ്. കേരളത്തിൽ റജിസ്റ്റർ ചെയ്തിരിക്കുന്ന രണ്ടായിരത്തിലധികം അസോസിയേഷനുകളാണ് കഴിഞ്ഞ തവണ മൽസരത്തിൽ റജിസ്റ്റർ ചെയ്തത്. ജലസംരക്ഷണം, മാലിന്യ സംസ്കരണം, സ്ത്രീശാക്തീകരണം, പാലിയേറ്റീവ് കെയർ എന്നിങ്ങനെ അസോസിയേഷനുകൾ ചെയ്യുന്ന എല്ലാ മാതൃകാപരമായ പ്രവർത്തനങ്ങളും അവാർഡ് നിർണയത്തിൽ കണക്കിലെടുക്കാറുണ്ട്. വിവിധ ഘട്ടങ്ങളിലായി നടത്തുന്ന മൽസരങ്ങളും വിലയിരുത്തലുകൾക്കും ശേഷമാണ് അവാർഡ് ജേതാക്കളെ പ്രഖ്യാപിക്കുന്നത്. ഒരു വർഷത്തിലധികം നീളുന്ന ഈ യാത്രയിൽ ജനോപകാരപ്രദമായ നിരവധി പ്രവർത്തനങ്ങളും സംഘടിപ്പിക്കുന്നുണ്ട്.