ചുറ്റുവട്ടം അവാർഡ് 2024 ന് ഇപ്പോൾ അപേക്ഷിക്കാം; റജിസ്ട്രേഷൻ ആരംഭിച്ചു
കോട്ടയം∙ കേരളത്തിലെ മികച്ച വീട്ടുകൂട്ടായ്മയെ കണ്ടെത്താനുള്ള മനോരമ ഓൺലൈൻ – മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ‘ചുറ്റുവട്ടം അവാർഡ് 2024 –25’ ലേക്ക് ഇപ്പോൾ അപേക്ഷിക്കാം. റജിസ്ട്രേഷനുള്ള ഫ്ലാറ്റ്, റസിഡന്റ്സ് അസോസിയേഷനുകൾക്കാണ് അവസരം. അസോസിയേഷന്റെ പേര്, റജിസ്ട്രേഷൻ നമ്പർ, ജില്ല, സ്ഥലം, പ്രസിഡന്റ് - സെക്രട്ടറി

കോട്ടയം∙ കേരളത്തിലെ മികച്ച വീട്ടുകൂട്ടായ്മയെ കണ്ടെത്താനുള്ള മനോരമ ഓൺലൈൻ – മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ‘ചുറ്റുവട്ടം അവാർഡ് 2024 –25’ ലേക്ക് ഇപ്പോൾ അപേക്ഷിക്കാം. റജിസ്ട്രേഷനുള്ള ഫ്ലാറ്റ്, റസിഡന്റ്സ് അസോസിയേഷനുകൾക്കാണ് അവസരം. അസോസിയേഷന്റെ പേര്, റജിസ്ട്രേഷൻ നമ്പർ, ജില്ല, സ്ഥലം, പ്രസിഡന്റ് - സെക്രട്ടറി എന്നിവരുടെ പേര്, ഫോൺ നമ്പർ എന്നിവയ്ക്ക് ഒപ്പം ‘ചുറ്റുവട്ടം അവാർഡിന് അപേക്ഷിക്കാൻ പ്രചോദനമായ നിങ്ങളുടെ പ്രവർത്തന മികവുകൾ’ എന്നതിൽ ഒരു പേജിൽ കവിയാത്ത കുറിപ്പും 8129500388 എന്ന വാട്സാപ് നമ്പറിലേക്ക് അയച്ച് പരിപാടിയിൽ റജിസ്റ്റർ ചെയ്യാം. അവസാന തീയതി ഡിസംബർ 15.
വിശപ്പുരഹിത - ലഹരി വിമുക്ത സമൂഹം എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ് ഇത്തവണ ചുറ്റുവട്ടം അവാർഡ് സംഘടിപ്പിക്കുന്നത്. വീട്ടുകൂട്ടായ്മകൾ ചെയ്യുന്ന മാതൃകാപരമായ മറ്റു പ്രവർത്തനങ്ങളും മൽസരത്തിൽ പരിഗണിക്കപ്പെടും. ഒരു ലക്ഷം രൂപയും സർട്ടിഫിക്കറ്റും ട്രോഫിയും ഉൾപ്പെടുന്നതാണ് ഒന്നാം സമ്മാനം. രണ്ട്, മൂന്ന് സ്ഥാനങ്ങൾക്ക് യഥാക്രമം 75,000 രൂപയും 50,000 രൂപയും ലഭിക്കും. പ്രധാന സമ്മാനങ്ങൾക്കൊപ്പം മേഖലാതല വിജയികൾക്കും സമ്മാനങ്ങളും പ്രശംസാ പത്രങ്ങളും നൽകും. വിവരങ്ങൾക്ക്: www.chuttuvattomawards.com
ചുറ്റുവട്ടം അവാർഡ്
കേരളത്തിലെ മികച്ച റസിഡൻസ് അസോസിയേഷനെ കണ്ടെത്താൻ മനോരമ ഓൺലൈൻ സംഘടിപ്പിക്കുന്ന മത്സരാധിഷ്ഠിത തിരഞ്ഞെടുപ്പാണ് ചുറ്റുവട്ടം അവാർഡ്. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സാണ് ഈ ഉദ്യമത്തിൽ ഇത്തവണ മനോരമ ഓൺലൈനുമായി സഹകരിക്കുന്നത്.
ആർക്കൊക്കെ പങ്കെടുക്കാം?
റജിസ്ട്രേഷൻ ഉള്ള ഫ്ളാറ്റുകൾക്കും റസിഡൻസ് അസോയിയേഷനുകൾക്കും മത്സരത്തിൽ പങ്കെടുക്കാം. മൽസരത്തിൽ പങ്കെടുക്കുന്നതിനായി അപേക്ഷ നൽകിയ ശേഷം കാത്തിരിക്കുക. ഞങ്ങളുടെ പ്രതിനിധികൾ നിങ്ങളെ ബന്ധപ്പെടും.
എങ്ങനെ റജിസ്റ്റർ ചെയ്യാം?
റജിസ്ട്രേഷനുള്ള ഫ്ലാറ്റ്, റസിഡന്റ്സ് അസോസിയേഷനുകൾ പേര്, റജിസ്ട്രേഷൻ നമ്പർ, ജില്ല, സ്ഥലം, പ്രസിഡന്റ് - സെക്രട്ടറി എന്നിവരുടെ പേര്, ഫോൺ നമ്പർ എന്നിവയ്ക്ക് ഒപ്പം ‘ചുറ്റുവട്ടം അവാർഡിന് അപേക്ഷിക്കാൻ പ്രചോദനമായ നിങ്ങളുടെ പ്രവർത്തന മികവുകൾ’ എന്നതിൽ ഒരു പേജിൽ കവിയാത്ത കുറിപ്പ് 8129500388 എന്ന വാട്സാപ് നമ്പറിലേക്ക് അയച്ച് പരിപാടിയിൽ റജിസ്റ്റർ ചെയ്യാം. അവസാന തീയതി ഡിസംബർ 15.
കൂടുതൽ വിവരങ്ങൾക്ക് 8129500388 എന്ന നമ്പരിൽ വിളിച്ചാലും മതിയാകും.
അവാർഡുകൾക്ക് അർഹമാകുന്നതെങ്ങനെ?
നിങ്ങളുടെ 2024–25 വര്‍ഷത്തെ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ ആദ്യ ഘട്ടത്തിൽ തിരഞ്ഞെടുക്കപ്പെടും. നിങ്ങളുടെ അസോസിയേഷന് സമൂഹത്തിൽ ചെയ്യാനായി നൽകുന്ന മാതൃകാപരമായ പ്രവർത്തനത്തിന്റെ സ്കോറും വിലയിരുത്തിയാവും വിദഗ്ധ സമിതി സംസ്ഥാനത്തെ മികച്ച റസിഡൻസ് അസോസിയേഷനെ കണ്ടെത്തുക.
എങ്ങനെയാവും മികച്ച അസോസിയേഷനുകളെ കണ്ടെത്തുക?
നിങ്ങൾ അയയ്ക്കുന്ന റിപ്പോർട്ട് പരിശോധിച്ച് വിദഗ്ധസംഘം മികവു കാട്ടുന്ന റസിഡൻസ് അസോസിയേഷനുകളുടെ ചുരുക്കപ്പട്ടിക തയാറാക്കും. തുടർന്ന് റസിഡൻസ് അസോസിയേഷൻ ഭാരവാഹികളുമായി മുഖാമുഖം, അസോസിയേഷനിൽ വിദഗ്ധ സമിതിയുടെ സന്ദർശനം തുടങ്ങിയവ ഉൾപ്പെടുന്ന വിവിധ ഘട്ടങ്ങളിലൂടെ ഓരോ അസോസിയേഷന്റെയും പ്രവർത്തനം വിലയിരുത്തും.
അവാർഡുകൾ ഇങ്ങനെ
ഒരു ലക്ഷം രൂപയും സർട്ടിഫിക്കറ്റും ട്രോഫിയും ഉൾപ്പെടുന്ന ഒന്നാം സമ്മാനം പ്രൗഡഗംഭീരമായ ചടങ്ങിൽ സമ്മാനിക്കും. രണ്ട്, മൂന്ന് സ്ഥാനങ്ങൾക്ക് യഥാക്രമം 75,000 രൂപയും 50,000 രൂപയും സമ്മാനം ലഭിക്കും.