Activate your premium subscription today
Thursday, Mar 6, 2025
13 hours ago
16 hours ago
Mar 5, 2025
Mar 3, 2025
Mar 1, 2025
2 hours ago
കൊച്ചി ∙ വഴിയരികിലെ വീടിനുള്ളിൽ തെരുവുനായകൾ ഉൾപ്പെടെ മുപ്പതോളം നായകൾ. സദാസമയവും കുരയും പ്രദേശം മുഴുവൻ ദുർഗന്ധവും. കലക്ടർ മുതലുള്ളവർക്ക് പരാതി നൽകി പൊറുതി മുട്ടിയ നാട്ടുകാർ. സ്റ്റോപ് മെമ്മോ കൊടുത്തിട്ടും ഒഴിയാതെ താമസക്കാർ. പ്രശ്നത്തിൽ ഇടപെട്ട് എംഎൽഎ അടക്കമുള്ളവർ. എറണാകുളം ജില്ലയിൽ കുന്നത്തുനാട് പഞ്ചായത്തിലെ പത്താം വാർഡ് വെമ്പിള്ളിയിലാണ് മാസങ്ങളായി പരിഹരിക്കാനാകാത്ത വിഷയമുള്ളത്. ക്ഷുഭിതരായ നാട്ടുകാർ ഇന്ന് മതിലിനു ചുറ്റുമുള്ള ഷീറ്റ് പൊളിച്ച് അകത്തു കയറാൻ ശ്രമിച്ചതോടെ സ്ഥലത്ത് സംഘർഷാവസ്ഥയും ഉടലെടുത്തു.
കൊച്ചി ∙ കൊല്ലം നഗരം മുഴുവൻ ബോർഡുകൾ വച്ചു കെട്ടിയിരിക്കുകയാണെന്ന് ഇരുന്നൂറോളം പരാതികളാണ് തങ്ങൾക്ക് ലഭിച്ചതെന്നും എന്നാൽ അതിന് ഉത്തരവാദികളായവരുടെ പേര് പറയാൻ പരാതിക്കാർക്ക് പോലും ഭയമാണെന്നും ഹൈക്കോടതി. ‘‘ഡോക്ടർമാരും അഭിഭാഷകരും രാഷ്ട്രീയക്കാരുമൊക്കെയാണ് പരാതി അയച്ചിരിക്കുന്നത്. എന്നാൽ പേടി മൂലം ബോർഡ് വച്ചവരുടെ പേര് പറയുന്നില്ല. ഭയത്തിലാണ് ഈ സംസ്ഥാനം മുന്നോട്ടു പോയികൊണ്ടിരിക്കുന്നത്. അത് നല്ലതിനല്ല.
3 hours ago
കൊച്ചി ∙ ആറു ജില്ലകളിൽ മുടങ്ങിയ പാചകവാതക വിതരണം ഉടൻ പുനരാരംഭിക്കും. എറണാകുളം ഉദയംപേരൂരിലുള്ള ഇന്ത്യൻ ഓയിൽ കോർപറേഷൻ ബോട്ട്ലിങ് പ്ലാന്റിലെ ലോഡിങ് െതാഴിലാളികൾ നടത്തിയ സമരം ഒത്തുതീർപ്പായതോടെയാണ് ഇത്. കഴിഞ്ഞ മാസത്തെ ശമ്പളം ലഭിച്ചില്ല, ശമ്പളം വെട്ടിക്കുറച്ചു തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇന്നു രാവിലെയാണ് തൊഴിലാളികൾ സമരം ആരംഭിച്ചത്. ഇതോടെ എറണാകുളം, കോട്ടയം, ഇടുക്കി, തൃശൂര്, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലേക്കുള്ള എല്പിജി സിലിണ്ടര് വിതരണം നിലയ്ക്കുകയായിരുന്നു.
കൊച്ചി ∙ സിപിഐ എറണാകുളം ജില്ലാ എക്സിക്യുട്ടീവ് അംഗം ഡിവിൻ കെ.ദിനകരനെ കൊല്ലാൻ ക്വട്ടേഷൻ നൽകിയെന്ന പരാതിയിൽ, അന്തരിച്ച പറവൂർ മുൻ എംഎൽഎ പി. രാജുവിന്റ ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലീസ്. രാജുവിന്റെ ഡ്രൈവർ ധനേഷിനും സുഹൃത്ത് വിധുൽ ശങ്കറിനുമെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. തന്നെ വധിക്കാൻ ഗൂഢാലോചന നടക്കുന്നു എന്നു കാട്ടി എറണാകുളം റൂറൽ എസ്പി, മുനമ്പം ഡിവൈഎസ്പി എന്നിവർക്കാണ് സിപിഐ ജില്ലാ സെക്രട്ടറി കെ.എംദിനകരന്റെ മകൻ കൂടിയായ ഡിവിൻ പരാതി നൽകിയത്.
4 hours ago
കൊച്ചി∙ അന്തരിച്ച കാർട്ടൂണിസ്റ്റ് യേശുദാസന്റെ ഭാര്യ മേഴ്സി യേശുദാസൻ (85) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. സംസ്കാരം വെള്ളിയാഴ്ച വൈകിട്ട് 3ന് വീട്ടിലെ (എം-31, ചങ്ങമ്പുഴ നഗർ, കളമശ്ശേരി) ശുശ്രൂഷകൾക്ക് ശേഷം 4ന് എറണാകുളം ചിറ്റൂർ റോഡിലെ സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ സെമിത്തേരിയിൽ. യേശുദാസന്റെ
5 hours ago
കൊച്ചി ∙ ഇടപ്പള്ളി ശ്രീകൃഷ്ണപുരം വടക്കേടത്ത് (തോട്ടര) ശങ്കരൻ നമ്പൂതിരി (87) (റിട്ട. എച്ച്എംടി) അന്തരിച്ചു. വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം. ഇടപ്പള്ളി കഥകളി ആസ്വാദക സദസ്സിന്റെ സ്ഥാപകാംഗവും ദീർഘകാലം സെക്രട്ടറിയുമായിരുന്നു. ഭാര്യ: തങ്കം അന്തർജനം (കറേക്കാട്ട്). മക്കൾ: ജയകൃഷ്ണൻ (ഉണ്ണി), വിനോദ് (ചെന്നൈ), പ്രമോദ് (മഞ്ചേരി). മരുമക്കൾ: സുമ (തളിപ്പറമ്പ്), ശശികല, ശ്രീകല (അരീക്കോട്).
11 hours ago
ആലുവ∙ അശോകപുരത്ത് പൂട്ടിക്കിടക്കുന്ന വീടിന്റെ മുൻവശത്തെ വാതിൽ കുത്തിപ്പൊളിച്ച് അകത്തു കയറിയ മോഷ്ടാക്കൾ 30 പവന്റെ സ്വർണാഭരണങ്ങളും 5 ലക്ഷം രൂപ വില വരുന്ന ക്യാമറയും അപഹരിച്ചു. വിലപിടിപ്പുള്ള മറ്റെന്തെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടോ എന്നു പൊലീസും വീട്ടുകാരുടെ ബന്ധുക്കളും തിട്ടപ്പെടുത്തി വരുന്നതേയുള്ളൂ. അശോകപുരം കനാൽ റോഡിൽ എജെഎൽ സ്ക്രീൻവുഡ് ഹൗസിങ് കോളനിയിൽ വാടകയ്ക്കു താമസിക്കുന്ന അജിത മേനോന്റെ വീട്ടിലാണു കവർച്ച നടന്നത്.
ആലുവ∙ 4 കിലോഗ്രാം കഞ്ചാവും 855 ഗ്രാം ഹഷീഷ് ഓയിലുമായി 6 പേർ അറസ്റ്റിൽ. ബാഗിൽ സമ്മാനപ്പൊതി പോലെ പാക്ക് ചെയ്തു സൂക്ഷിച്ച കഞ്ചാവുമായി പമ്പ് കവലയിൽ നിന്ന് ഒഡീഷ കാണ്ഡമാൽ സ്വദേശി മമത ദിഗിൽ (28) ആണ് ആദ്യം പിടിയിലായത്. പിന്നീടു നടന്ന പരിശോധനയിൽ റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്ന് ഹഷീഷ് ഓയിലുമായി ഒഡീഷ
വൈപ്പിൻ∙ തീരവാസികളുടെ ജീവിതം ദുസ്സഹമാക്കി വേലിയേറ്റ വെള്ളപ്പൊക്കം പാരമ്യത്തിലേക്ക്. കഴിഞ്ഞ ഏതാനും ദിവസങ്ങളായാണ് ജലനിരപ്പ് ഇതുവരെ ഉണ്ടാകാത്ത തരത്തിൽ ഉയർന്നിട്ടുള്ളത്. നേരത്തെ പുലർച്ചെ മാത്രം അനുഭവപ്പെട്ടിരുന്ന വെള്ളം കയറ്റം ഇപ്പോൾ വൈകിട്ടും പതിവായിരിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. നികന്ന്
പിറവം∙ പാമ്പാക്കുടയിലും രാമമംഗലത്തും അനധികൃതമായ മണ്ണെടുപ്പും ചെങ്കല്ലു ഖനനവും വ്യാപകമാണെന്ന പരാതിയിൽ അന്വേഷണത്തിനു മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നു നിർദേശം. കെട്ടിട നിർമാണത്തിനു മണ്ണു നീക്കുന്നതിനു ഹാജരാക്കിയ പഞ്ചായത്ത് സെക്രട്ടറിയുടെ അനുമതി പത്രത്തിന്റെ വിശ്വാസ്യത സംബന്ധിച്ചു കലക്ടർക്കു പൊലീസ് കത്തു
കൊച്ചി∙ മാർച്ച് 7 ന് വെള്ളിയാഴ്ച്ച ജവഹര്ലാല് നെഹ്റു ഇന്ര്നാഷണല് സ്റ്റേഡിയത്തില് നടക്കുന്ന ഐഎസ്എല് മല്സരത്തിന്റെ ഭാഗമായി ഫുട്ബോള് പ്രേമികളുടെ യാത്ര സുഗമമാക്കാന് കൊച്ചി മെട്രോ സര്വീസ് സമയം ദീര്ഘിപ്പിച്ചു. വെള്ളിയാഴ്ച രാത്രി 11 മണിവരെ ജവഹര്ലാല് നെഹ്റു സ്റ്റേഡിയത്തില് നിന്ന്
14 hours ago
അങ്കമാലി ∙ മലയാറ്റൂർ-വാഴച്ചാൽ-ചാലക്കുടി വനം ഡിവിഷനുകളിലെ രൂക്ഷമായ വന്യജീവി ആക്രമണം തടയുന്നതിനായി നബാർഡിന്റെ ധനസഹായത്തോടെ നടപ്പാക്കുന്ന 13.45 കോടി രൂപയുടെ ഹാങ്ങിങ് സോളർ ഫെൻസിങ് പദ്ധതിയുടെ പ്രാഥമിക നിർമാണ പ്രവർത്തനങ്ങൾ തുടങ്ങി. വാഴച്ചാൽ ഡിവിഷനു കീഴിൽ 60 കിലോമീറ്റർ പ്രദേശത്തും മലയാറ്റൂർ ഡിവിഷനു കീഴിൽ
നേത്ര പരിശോധനക്യാംപ് നടത്തി കാലടി∙ മെഡിക്കൽ സെന്ററിൽ ഡോ.ടോണി ഫെർണാണ്ടസ് ഐ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ നേത്ര രോഗ വിഭാഗം ആരംഭിക്കുന്നതിനോടനുബന്ധിച്ച് സൗജന്യ നേത്ര പരിശോധന ക്യാംപ് നടത്തി. ഡോ.ടോണി ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു. ഡോ.ഫ്രെഡി ടോണി, കാലടി മെഡിക്കൽ സെന്റർ ഡയറക്ടർമാരായ ഡോ.എസ്.ശ്രീനാഥ്, ഡോ.
നെടുമ്പാശേരി∙ ജൽജീവൻ പദ്ധതിക്കു വേണ്ടി റോഡിൽ ഉണ്ടായ മാറ്റങ്ങളിൽ കുറ്റിപ്പുഴ ഭാഗത്ത് അപകടങ്ങൾ പെരുകി.അത്താണി-മാഞ്ഞാലി റോഡിൽ തടിക്കൽക്കടവ് കവല മുതൽ കുറ്റിപ്പുഴ ക്രൈസ്റ്റ് രാജ് സ്കൂൾ കവല വരെയുള്ള റോഡിലെ മരണക്കെണിയാണു യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്നത്. ജൽജീവൻ ശുദ്ധജല വിതരണ പദ്ധതിക്കായി പൈപ്പ്
15 hours ago
തുറവൂർ ∙ അരൂർ –തുറവൂർ ഉയരപ്പാത നിർമാണ സ്ഥലത്ത് കുത്തിയതോട് എൻസിസി കവലയ്ക്കു സമീപം മുകളിൽ നിന്ന് കോൺക്രീറ്റ് കട്ട താഴെ വീണു. തലനാരിഴയ്ക്കാണു ദുരന്തം ഒഴിവായത്. കട്ട വീണ ഭാഗത്തുകൂടി സ്കൂൾ ബസിൽ നിന്നിറങ്ങിയ കുട്ടികൾ നടന്നുപോയ ശേഷം മിനിറ്റുകൾക്കുള്ളിലാണു മുകൾത്തട്ടിൽ നിന്നു കോൺക്രീറ്റ് കട്ട നിലം പതിച്ചത്. കോൺക്രീറ്റ് ഉറച്ച ശേഷം ഫ്രെയിം ഇളക്കി മാറ്റുമ്പോൾ ഫ്രെയിമിൽ ബാക്കിവന്ന കോൺക്രീറ്റ് പാളികളാണ് താഴേക്കു വീഴുന്നത്. നീളത്തിലുള്ള കട്ട താഴെ വീണ് കഷണങ്ങളായി.
പറവൂർ ∙ സ്കൂൾ വിദ്യാർഥികളടക്കം ദിവസവും ഒട്ടേറെയാളുകൾ എത്തുന്ന കച്ചേരിപ്പടിയിലെ സ്വകാര്യ ബസ് സ്റ്റാൻഡിൽ അടിയന്തരമായി പൊലീസ് എയ്ഡ് പോസ്റ്റ് വേണമെന്ന ആവശ്യം ശക്തം. അടിപിടിയും ലഹരി വിൽപനയും തുടരുന്ന സാഹചര്യമാണിവിടെ. എയ്ഡ് പോസ്റ്റ് സ്ഥാപിക്കുമെന്നു പലതവണ നഗരസഭാധികൃതർ വാഗ്ദാനം നൽകിയെങ്കിലും
മൂവാറ്റുപുഴ∙ തടസ്സങ്ങളും ആശങ്കകളും അകറ്റി ഒളിംപ്യൻ ചന്ദ്രശേഖരൻ ഇൻഡോർ സ്റ്റേഡിയത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ മൂവാറ്റുപുഴയിൽ ആരംഭിച്ചു. 42.5 കോടി രൂപ ചെലവഴിച്ച് അത്യാധുനിക സൗകര്യങ്ങളോടെയാണു സ്റ്റേഡിയം നിർമിക്കുന്നതെന്ന് മാത്യു കുഴൽനാടൻ എംഎൽഎ പറഞ്ഞു.പലവട്ടം മുടങ്ങിയ ഇൻഡോർ സ്റ്റേഡിയം പദ്ധതി
ആലുവ∙ കിഴക്കേ കടുങ്ങല്ലൂരിൽ ഹൈഡ്രോ ക്ലോറിക് ആസിഡ് ചോർന്നതു പരിഭ്രാന്തിക്ക് ഇടയാക്കി. വൈകിട്ടു 4നാണ് സംഭവം. ഏലൂർ ടിസിസിയിൽ നിന്നു തൊടുപുഴയിലേക്കു ഗുഡ്സ് ഓട്ടോറിക്ഷയിൽ ടാങ്കുകളിലാക്കി കൊണ്ടുപോയ ആസിഡാണ് ചേർന്നത്.പെരിക്കപ്പാലത്തിനു സമീപം വാഹനം പെട്ടെന്നു ബ്രേക്ക് ചെയ്തപ്പോൾ ടാങ്ക് ചരിഞ്ഞു റോഡിലേക്ക്
19 hours ago
ഗുരുവായൂർ ∙ തെരുവിൽ കഴിയുന്നവരെ കുളിപ്പിച്ച് പുതുവസ്ത്രവും ഭക്ഷണവും നൽകുന്നതിനിടെ സന്നദ്ധ പ്രവർത്തകനായ തെരുവോരം മുരുകന് മാനസിക വെല്ലുവിളി നേരിടുന്നയാളുടെ ഭാണ്ഡത്തിൽ നിന്നു ലഭിച്ച ഐ ഫോണിന്റെ ഉടമ കാനഡയിൽ. എറണാകുളം നോർത്ത് കളമശേരി പുത്തലത്ത് റോഡിൽ റിവർസൈഡ് റസിഡൻസി ഇ–4ൽ രെമിത്ത് സക്കറിയയുടെ ഭാര്യ ടോംസ്ലിന്റേതാണ് ഫോൺ എന്നു കണ്ടെത്തി.
കൊച്ചി ∙ കാക്കനാട് തെങ്ങോട് ഗവ. ഹൈസ്കൂളിൽ വിദ്യാർഥിനിക്ക് നേരെ സഹപാഠികൾ നായ്ക്കുരണ പൊടി എറിഞ്ഞ സംഭവത്തിൽ അധ്യാപകര്ക്കെതിരെ നടപടി. മൂന്ന് അധ്യാപകർക്ക് സസ്പെൻഡ് ചെയ്തു. പി.എസ്. ശ്രീകാന്ത്, ജിഷ ജോസഫ്, എൻ.എസ്. ദീപ എന്നിവരെയാണ് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ സസ്പെൻഡ് ചെയ്തത്. അധ്യാപികയായ ആർ.എസ്. രാജിയെ സ്ഥലംമാറ്റി.
കൊച്ചി ∙ മുൻ ജില്ലാ സെക്രട്ടറി പി. രാജുവിന്റെ മരണത്തിനു പിന്നാലെ എറണാകുളം ജില്ലയിലെ സിപിഐയിൽ ആഭ്യന്തര കലഹം രൂക്ഷമായി. രാജുവിന്റെ ഡ്രൈവറും ബന്ധുക്കളും ചേർന്ന് തന്നെയും കൂടെയുള്ളവരെയും വധിക്കാൻ ‘ക്വട്ടേഷൻ’ നൽകിയെന്ന് കാട്ടി നിലവിലെ സെക്രട്ടറിയുടെ മകൻ പൊലീസിൽ പരാതി നൽകി. സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി കെ.എം. ദിനകരന്റെ മകനും സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗവുമായ ഡിവിൻ ആണ് തന്നെ വധിക്കാന് ഗൂഡാലോചന നടക്കുന്നതായി കാട്ടി എറണാകുളം റൂറൽ എസ്പി, മുനമ്പം ഡിവൈഎസ്പി എന്നിവർക്ക് പരാതി നൽകിയത്.
കൊച്ചി ∙ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എ.കെ.ജയശങ്കരൻ നമ്പ്യാരുടെ അമ്മ കൊച്ചി ദിവാൻസ് റോഡ് ‘ആവ്ലോണി’ൽ ലേഖ നായർ (80) അന്തരിച്ചു. ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് കരിമ്പിൽ അപ്പു നായരുടെ (കെ.എ.നായർ) ഭാര്യയാണ്. സംസ്കാരം നടത്തി. എറണാകുളം ഗിരിനഗർ നമ്പ്യാർ ഹൗസിൽ പരേതരായ ടി.എം.കൃഷ്ണൻ നമ്പ്യാരുടെയും (റിട്ട.
കൊച്ചി ∙ മലയാള സിനിമ മേഖലയിൽ പുകഞ്ഞുകൊണ്ടിരിക്കുന്ന തർക്കങ്ങൾ പരിഹരിക്കുന്നതിന് ഒടുവിൽ സർക്കാർ ഇടപെടലും. ജിഎസ്ടിയും വിനോദ നികുതിയും ഉൾപ്പെടെ ഇരട്ട നികുതി ഈടാക്കുന്നത് അവസാനിപ്പിക്കണമെന്ന സിനിമ നിർമാതാക്കളുടെ ആവശ്യം ചർച്ച ചെയ്യാമെന്ന് സർക്കാർ വ്യക്തമാക്കിയതോടെ ഈ മാസം നടത്താനിരുന്ന സൂചനാ പണിമുടക്ക് കേരള ഫിലിം ചേംബർ തൽക്കാലം വേണ്ടെന്നു വച്ചു. ഈ മാസം 10നു ശേഷമായിരിക്കും സാംസ്കാരിക മന്ത്രി സജി ചെറിയാനും നിർമാതാക്കൾ, വിതരണക്കാർ, തിയറ്റർ ഉടമകൾ എന്നിവരടങ്ങുന്ന ചേംബർ പ്രതിനിധികളുമായി ചർച്ച നടത്തുക.
കൊച്ചി ∙ ഇടക്കൊച്ചിയെ മണിക്കൂറുകളോളം മുൾമുനയിൽ നിർത്തിയ ഇടഞ്ഞ ആനയെ തളച്ചു. ഇടക്കൊച്ചി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിനു കൊണ്ടു വന്ന ഊട്ടോളി മഹാദേവൻ എന്ന ആനയാണ് ഇന്നു വൈകുന്നേരം നാലരയോടെ ഇടഞ്ഞത്. രണ്ടു കാറുകളും രണ്ടു വാനുകളും ആനയെ തൃശൂരില് നിന്നെത്തിച്ച ലോറിയും പത്തോളം ബൈക്കുകളും തകർത്ത ആനയെ വൈകിട്ട് ഏഴേകാലോടെയാണ് തളയ്ക്കാനായത്.
കൊച്ചി ∙ മുനമ്പം ഭൂമി വിഷയത്തിൽ സമരം ചെയ്യുന്നവർക്ക് സമരപ്പന്തലിലെത്തി ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന ഇടതു വലതു എംപിമാർ പാർലമെന്റിൽ വഖഫ് നിയദേദഗതി ബില്ലിനെ എതിർക്കുകയാണെന്നും ഇത് വഞ്ചനയും ഇരട്ടത്താപ്പുമാണെന്ന് ബിജെപി ദേശീയ നിർവ്വാഹക സമിതി അംഗം കുമ്മനം രാജശേഖരൻ. മുനമ്പം ജനതയുടെ സംരക്ഷണം ഉറപ്പു
പറവൂർ ∙ ഒരാഴ്ചയായി തുടരുന്ന ശക്തമായ വേലിയേറ്റ വെള്ളപ്പൊക്കത്തിൽ ജില്ലയിലെ ചെമ്മീൻ കെട്ടുകളിൽ പ്രതിസന്ധി രൂക്ഷം. പുറം ചിറകൾ മുങ്ങി തൂമ്പിനു മുകളിലൂടെ വെള്ളം കയറിയിറങ്ങുന്നതു കാരണം പല കെട്ടുകളുടെയും പുറംചിറകൾ പൊട്ടിപ്പോയി. ചില കെട്ടുകളുടെ ചിറകൾക്കു കേടുപാടുകളുണ്ടായി. പുഴയും ചെമ്മീൻ കെട്ടും ഒന്നായ
അരൂർ∙ വേലിയേറ്റം ശക്തമായതിനെ തുടർന്ന് തീരമേഖലയിലെ പുരയിടങ്ങളും നടവഴികളും വെള്ളക്കെട്ടിലായി. കായൽ കവിഞ്ഞെത്തുന്ന വേലിയേറ്റ വെള്ളത്തിന് കടുത്ത ഉപ്പുരസമായതിനാൽ വീടുകളും കൃഷികളും നശിക്കുകയാണ്.ഓരുമുട്ടുകൾ കരകവിഞ്ഞ് കയറുന്ന വെള്ളം ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. മാലിന്യം നിറഞ്ഞ വെള്ളം ജലജന്യ രോഗങ്ങൾ
കളമശേരി∙ ‘യാത്രാ വേളയിൽ ഫെയർ മീറ്റർ പ്രവർത്തിപ്പിക്കാതിരിക്കുകയോ, പ്രവർത്തന രഹിതമായിരിക്കുകയോ ചെയ്താൽ യാത്ര സൗജന്യം’ എന്ന സ്റ്റിക്കർ എറണാകുളം ജില്ലയിൽ ഇതുവരെ പതിച്ചത് നൂറ്റൻപതോളം ഓട്ടോറിക്ഷകളിൽ. സിറ്റി പരിധിയിൽ അൻപതോളം ഓട്ടോറിക്ഷകളിലും ജില്ലയിലെ മറ്റു മേഖലകളിൽ നൂറോളം ഓട്ടോറിക്ഷകളിലും ഈ സ്റ്റിക്കർ പതിച്ചിട്ടുണ്ടെന്നാണ് മോട്ടർ വാഹന വകുപ്പിന്റെ വിലയിരുത്തൽ. തിങ്കൾ മുതൽ ഫിറ്റ്നസ് പരിശോധനയ്ക്ക് കൊണ്ടുവരുന്ന ഓട്ടോറിക്ഷകളിലാണ് സ്റ്റിക്കർ നിർബന്ധമാക്കിയിരിക്കുന്നത്.
കോതമംഗലം∙ കോട്ടപ്പടി പഞ്ചായത്തിലെ പ്ലാമുടിക്കടുത്ത കൂവക്കണ്ടം കോട്ടപ്പാറ പ്ലാന്റേഷനോടു ചേർന്ന ജനവാസമേഖലയാണ്. ഇവിടെ നിരന്തരം കാട്ടാനശല്യം രൂക്ഷമായതോടെ പൊറുതിമുട്ടിയ ഒട്ടേറെ കുടുംബങ്ങൾ വീടും സ്ഥലവും ഉപേക്ഷിച്ചു പലായനം ചെയ്തു. പാമ്പലായം പി.എൻ. കുഞ്ഞപ്പനും ഭാര്യ ആനന്ദവും മേക്കപ്പാലയിൽ മകൻ രാജേഷിന്റെ
ചോറ്റാനിക്കര∙ ദേവീക്ഷേത്രത്തിൽ മകം ഉത്സവത്തിനു നാളെ കൊടിയേറും. 15 വരെയാണ് ഉത്സവം. പ്രസിദ്ധമായ മകം തൊഴൽ 12ന് ഉച്ചയ്ക്ക് 2 മുതൽ 9.30 വരെ നടക്കും. 13നു നടക്കുന്ന പൂരം എഴുന്നള്ളിപ്പ്, 14ലെ ഉത്രം ആറാട്ട്, 15ലെ അത്തം വലിയ ഗുരുതി എന്നിവയാണ് ഉത്സവത്തിലെ പ്രധാന ചടങ്ങുകൾ.നാളെ വൈകിട്ട് 5.30നു കിഴക്കേ
Results 1-30 of 10000
Feb 16, 2025
Jan 27, 2025
Dec 20, 2024
Nov 30, 2024
Nov 27, 2024
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.