പിറവം∙ സ്കൂൾ സമയത്തുള്ള നിയന്ത്രണങ്ങളെല്ലാം കാറ്റിൽ പറത്തി പാമ്പാക്കുടയിലൂടെ പായുന്ന ടോറസ് ലോറികൾ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് എംടിഎം ഹയർ സെക്കൻഡറി സ്കൂൾ പിടിഎയുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു.ജില്ലയുടെ കിഴക്കൻമേഖലയിൽ നിന്നു കൊച്ചിയിലെ നിർമാണ പ്രവർത്തനങ്ങൾക്കായി പോകുന്ന ടോറസ് ലോറികളാണ് സ്കൂളിനു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പിറവം∙ സ്കൂൾ സമയത്തുള്ള നിയന്ത്രണങ്ങളെല്ലാം  കാറ്റിൽ പറത്തി പാമ്പാക്കുടയിലൂടെ പായുന്ന ടോറസ് ലോറികൾ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് എംടിഎം ഹയർ സെക്കൻഡറി സ്കൂൾ പിടിഎയുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു.ജില്ലയുടെ കിഴക്കൻമേഖലയിൽ നിന്നു കൊച്ചിയിലെ നിർമാണ പ്രവർത്തനങ്ങൾക്കായി പോകുന്ന ടോറസ് ലോറികളാണ് സ്കൂളിനു സമീപത്തു കൂടി കടന്നു പോകുന്നത്. 

കൂടുതൽ ട്രിപ്പുകൾ എടുക്കുന്നതിനുള്ള തിടുക്കത്തിൽ വേഗത്തിൽ പായുന്ന വാഹനങ്ങൾ സ്കൂളിലേക്ക് എത്തുന്ന വിദ്യാർഥികൾക്കും വാഹനങ്ങൾക്കും ഭീഷണിയാണ്. പലവട്ടം പരാതി ഉന്നയിച്ചിട്ടും നടപടി ഇല്ലാതായതോടെയാണ്  ഉപരോധവുമായി പിടിഎ റോഡിലിറങ്ങിയതെന്ന് പിടിഎ പ്രസിഡന്റ് എം.വി.ഷിജു പറഞ്ഞു.

ADVERTISEMENT

രാമമംഗലം പൊലീസ് സ്ഥലത്തെത്തിയതോടെയാണ് സംഘർഷം അയഞ്ഞത്.തുടർന്നു നടന്ന ചർച്ചയിൽ രാവിലെ 8.30 മുതൽ 10 വരെയും വൈകിട്ട് 3.30 മുതൽ 4.30 വരെയും സർവീസ് നിയന്ത്രിക്കുമെന്ന് അധികൃതർ ഉറപ്പ് നൽകി. പഞ്ചായത്ത് പ്രസിഡന്റ് അമ്മിണി ജോർജും ഭരണസമിതി അംഗങ്ങളും സ്ഥലത്ത് എത്തിയിരുന്നു.