കുന്നിവാക മരത്തിൽ ഒന്നര അടി ഉയരമുള്ള തിരുവമ്പാടി ശിവസുന്ദരൻ
കാലടി∙ അഭിശങ്കറിന്റെ കരവിരുതിൽ തിരുവമ്പാടി ശിവസുന്ദരൻ ഗജവീരന്റെ ഭാവ ഗാംഭീര്യം ഉൾക്കൊണ്ടപ്പോൾ ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല വിദ്യാർഥികൾ ആനച്ചന്തം അനുഭവിച്ചറിഞ്ഞു. സർവകലാശാല മുഖ്യ കേന്ദ്രത്തിൽ നടന്ന ഡിഗ്രി ഷോയിലാണു ബിഎഫ്എ നാലാം വർഷ വിദ്യാർഥി കെ.എസ്.അഭിശങ്കർ ആനയുടെ രൂപം പ്രദർശിപ്പിച്ചത്.

കാലടി∙ അഭിശങ്കറിന്റെ കരവിരുതിൽ തിരുവമ്പാടി ശിവസുന്ദരൻ ഗജവീരന്റെ ഭാവ ഗാംഭീര്യം ഉൾക്കൊണ്ടപ്പോൾ ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല വിദ്യാർഥികൾ ആനച്ചന്തം അനുഭവിച്ചറിഞ്ഞു. സർവകലാശാല മുഖ്യ കേന്ദ്രത്തിൽ നടന്ന ഡിഗ്രി ഷോയിലാണു ബിഎഫ്എ നാലാം വർഷ വിദ്യാർഥി കെ.എസ്.അഭിശങ്കർ ആനയുടെ രൂപം പ്രദർശിപ്പിച്ചത്. തിരുവമ്പാടി ശിവസുന്ദറിന്റെ ആനശിൽപം യഥാർഥ ആനയുടെ സമ്പൂർണ അനുകരണമായി.
അഭിശങ്കറിന്റെ അടുത്ത ബന്ധു വിബിൻരാജ്, സുഹൃത്ത് എം.ആർ. എബിൻ എന്നിവരും തിരുവമ്പാടി സുന്ദറിന്റെ നിർമാണ സാക്ഷാത്കാരത്തിൽ പങ്കാളികളാണ്. മഹാഗണിയിൽ കൊത്തിയെടുത്ത് ഫ്രെയിം ചെയ്ത കൃഷ്ണനും മരത്തിൽ തീർത്ത കള്ളിച്ചെടിയും ഡിഗ്രി ഷോയിൽ അഭിശങ്കറിന്റെ മാത്രം സൃഷ്ടിയായി ഉണ്ടായിരുന്നു. കുന്നിവാക മരത്തിൽ ഒന്നര അടി ഉയരത്തിലാണു ആനയെ നിർമിച്ചത്.
വീട്ടിലിരുന്ന് 3 പേരും കൂടി രണ്ടാഴ്ച കൊണ്ടാണു ആനയുടെ പണി തീർത്തത്. അഭിശങ്കറും വിബിൻരാജും എബിനും നേരത്തെ കേരളത്തിലെ പ്രശസ്തമായ പല ആനകളുടെയും മാതൃകകൾ മരത്തിൽ ഉണ്ടാക്കിയിട്ടുണ്ട്. തെച്ചിക്കോട്ട് രാമചന്ദ്രൻ, പാമ്പാടി രാജൻ, മംഗലാംകുന്ന് അയ്യപ്പൻ എന്നീ ഗജവീരന്മാരെല്ലാം ഇവരുടെ കരവിരുതിൽ പുനർജനിച്ചു. ഒന്നര അടി മുതൽ അഞ്ചര അടി വരെ ഉയരത്തിൽ ആനകളെ ഉണ്ടാക്കിയിട്ടുണ്ട്. യഥാർഥ ആനകളെ നേരിട്ടു കണ്ട് അവയുടെ പല ഭാഗങ്ങളിൽ നിന്നുള്ള ഫോട്ടോയെടുത്ത് അതുവച്ചാണ് ഇവർ ആനകളെ പുനർ സൃഷ്ടിക്കുന്നത്.
പറവൂർ ചക്കുമരശേരി സ്വദേശിയായ അഭിശങ്കറിനു സ്കൂൾ പഠനകാലത്തു തന്നെ വാസ്തു ശിൽപകലയിൽ താൽപര്യമുണ്ടായിരുന്നു. പിതാവ് സുദർശനനും വിബിൻരാജും മരപ്പണിക്കാരാണ്. എബിന്റെ കുടുംബം കൽപ്പണിക്കാരും.സംസ്കൃത സർവകലാശാലയിൽ ശിൽപകല പഠിക്കാൻ അഭിശങ്കറെ നിർബന്ധിച്ച് അയച്ചത് വിബിൻരാജാണ്. വിബിൻരാജിന്റെയും എബിന്റെയും പാരമ്പര്യശൈലിയും അഭിശങ്കറിന്റെ അക്കാദമിക് ശൈലിയും അവരുടെ ആന സൃഷ്ടികളിൽ ഒത്തുചേരുന്നു.