ചാട്ടം അത്ര പോര; അരീക്കൽ വെള്ളച്ചാട്ടം ശോഷിച്ചു
പിറവം∙ വേനൽ കടുത്തതോടെ പാമ്പാക്കുട അരീക്കൽ വെള്ളച്ചാട്ടം ശോഷിച്ചു. നവമാധ്യമങ്ങളിൽ വെള്ളച്ചാട്ടത്തിന്റെ മനോഹാരിത കണ്ട് ഇൗ ദിവസങ്ങളിലെല്ലാം ഒട്ടേറെപ്പേർ ഇവിടെ എത്തുന്നുണ്ടെങ്കിലും നിരാശരായി മടങ്ങുകയാണ്. വേനൽകാലത്തും നീരൊഴുക്കു നിലനിർത്തുന്നതിന് എംവിഐപി കനാലിൽനിന്നു വെള്ളം

പിറവം∙ വേനൽ കടുത്തതോടെ പാമ്പാക്കുട അരീക്കൽ വെള്ളച്ചാട്ടം ശോഷിച്ചു. നവമാധ്യമങ്ങളിൽ വെള്ളച്ചാട്ടത്തിന്റെ മനോഹാരിത കണ്ട് ഇൗ ദിവസങ്ങളിലെല്ലാം ഒട്ടേറെപ്പേർ ഇവിടെ എത്തുന്നുണ്ടെങ്കിലും നിരാശരായി മടങ്ങുകയാണ്. വേനൽകാലത്തും നീരൊഴുക്കു നിലനിർത്തുന്നതിന് എംവിഐപി കനാലിൽനിന്നു വെള്ളം തിരിച്ചുവിടുന്നതുൾപ്പെടെയുള്ള പദ്ധതികൾ പ്രഖ്യാപിച്ചെങ്കിലും ലക്ഷ്യത്തിലെത്തിയില്ല.
വെള്ളച്ചാട്ടത്തിൽനിന്നു വൈദ്യുതി ഉൽപാദിപ്പിക്കുന്ന പദ്ധതിയും ഒരു ഘട്ടത്തിൽ ചർച്ച ചെയ്തിരുന്നു. മഴ ശക്തമാകുന്നതോടെ 150 അടിയോളം ഉയരത്തിൽ നിന്നു പാറക്കെട്ടുകളിലൂടെ പതഞ്ഞൊഴുകുന്ന വെള്ളത്തിന്റെ കുളിരു തേടി നാട്ടുകാർക്കു പുറമേ, സമീപ ജില്ലകളിൽ നിന്നുപോലും ഇവിടെ എത്തിയിരുന്നവർ ധാരാളം. പ്രധാന ടൂറിസം കേന്ദ്രങ്ങളിലെ തിരക്ക് അവഗണിച്ചു ഗ്രാമീണ അന്തരീക്ഷത്തിലേക്കു വിനോദ സഞ്ചാരികൾ തിരിയുന്ന ഇക്കാലത്ത് അരീക്കൽ വെള്ളച്ചാട്ടം പരിപാലിക്കാനായാൽ ഏറെ സാധ്യതകളാണു ചൂണ്ടിക്കാണിക്കപ്പെടുന്നത്.
വെള്ളച്ചാട്ടത്തിന്റെ ഉത്ഭവം
തിരുമാറാടി പഞ്ചായത്തിലെ മണ്ണത്തൂർ മലനിരകളിൽനിന്നാണു വെള്ളച്ചാട്ടത്തിന്റെ തുടക്കം. മലനിരകളിൽനിന്ന് ഒഴുകിയെത്തുന്ന വെള്ളം പിന്നീട് അരീക്കലിലെ പാറക്കെട്ടിലൂടെ തട്ടിച്ചിതറി താഴേക്കു പതിക്കുന്നതു കണ്ണിന് ഇമ്പമേകുന്ന കാഴ്ച. വെട്ടി മൂട് റോഡിൽനിന്നു വെള്ളച്ചാട്ടത്തിന്റെ അടിഭാഗത്തേക്ക് എത്തുന്നതിനു പടവുകൾ പൂർത്തിയാക്കിയിട്ടുണ്ട്. പടവുകളുടെ പകുതി ഭാഗത്തു വെള്ളം തടഞ്ഞുനിർത്തുന്നതിനു തടയണ നിർമിച്ചിട്ടുണ്ട്. കുളിക്കാനും നീന്താനുമെല്ലാം ലക്ഷ്യമിട്ട് എത്തുന്നവരെ ഉദ്ദേശിച്ചാണിത്.
ഇവിടെനിന്നു കവിഞ്ഞൊഴുകുന്ന വെള്ളത്തിന്റെ തീവ്രത ആസ്വദിക്കുന്നതിനു താഴ് ഭാഗത്തു പാലം നിർമിച്ചിട്ടുണ്ട്. ഇവിടെ വസ്ത്രം മാറുന്നതിനും വിശ്രമിക്കുന്നതിനും മുറികളുമുണ്ട്. വെള്ളച്ചാട്ടം ആസ്വദിക്കുന്നതിനു താഴെഭാഗത്ത് ഓപ്പൺ പാർക്ക്. ഇതിനോടു ചേർന്നു പൂന്തോട്ടം, നീന്തൽകുളം, കൃത്രിമ തടാകം ഉൾപ്പെടെ ഒട്ടേറെ ആശയങ്ങളും പലപ്പോഴായി ഉയർന്നുവന്നിരുന്നു. എന്നാൽ പാലവും രണ്ടു മുറികളും പൂർത്തിയായെങ്കിലും മറ്റു കാര്യങ്ങൾ ലക്ഷ്യത്തിലെത്തിയില്ല.