കൊച്ചി ∙ മദ്യ ലഭ്യത കുറഞ്ഞതോടെ ഉപയോക്താക്കൾക്കുണ്ടാകുന്ന മാനസികവും ശാരീരികവുമായ വിഷമതകൾക്കു പരിഹാരം കാണാൻ എക്സൈസ് വകുപ്പ് സംസ്ഥാന തലത്തിൽ പ്രത്യേക സെൽ രൂപീകരിച്ചു. മദ്യാസക്തിയുള്ളവർ നേരിടുന്ന വിഷാദരോഗം, ആത്മഹത്യാ പ്രവണത എന്നിവ പരിഹരിക്കുകയാണ് ഈ ദിവസങ്ങളിൽ എക്സൈസിന്റെ പ്രാഥമിക കർത്തവ്യം. മദ്യം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ മദ്യ ലഭ്യത കുറഞ്ഞതോടെ ഉപയോക്താക്കൾക്കുണ്ടാകുന്ന മാനസികവും ശാരീരികവുമായ വിഷമതകൾക്കു പരിഹാരം കാണാൻ എക്സൈസ് വകുപ്പ് സംസ്ഥാന തലത്തിൽ പ്രത്യേക സെൽ രൂപീകരിച്ചു. മദ്യാസക്തിയുള്ളവർ നേരിടുന്ന വിഷാദരോഗം, ആത്മഹത്യാ പ്രവണത എന്നിവ പരിഹരിക്കുകയാണ് ഈ ദിവസങ്ങളിൽ എക്സൈസിന്റെ പ്രാഥമിക കർത്തവ്യം.

മദ്യം ലഭിക്കാതെ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ച ഒരാളെ വീതം തൃപ്പൂണിത്തുറ, പറവൂർ, മട്ടാഞ്ചേരി എന്നിവിടങ്ങളിൽ നിന്നും 5 പേരെ മൂവാറ്റുപുഴയിൽ നിന്നും എക്സൈസ് ഉദ്യോഗസ്ഥർ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഡപ്യൂട്ടി കമ്മിഷണർ എ.എസ്. രഞ്ജിത് പറഞ്ഞു. ലോക്ഡൗൺ ദിവസങ്ങളിൽ എക്സൈസ് വകുപ്പ് നേരിടുന്ന 2 പ്രധാന വെല്ലുവിളികളാണു മദ്യത്തിന് അടിമകളായവരുടെ ആത്മഹത്യാ പ്രവണതയും ലഹരിമരുന്നിന് അടിമകളായവരുടെ അതിക്രമങ്ങളും.

ADVERTISEMENT

കുടുംബാംഗം, ബന്ധുക്കൾ, അയൽക്കാർ, സുഹൃത്തുക്കൾ എന്നിവർ മദ്യം ലഭിച്ചില്ലെങ്കിൽ അതിക്രമം കാണിക്കുന്നവരാണെന്ന് അറിയാമെങ്കിൽ ഈ വിവരം എക്സൈസ് ഓഫിസിലെ ടോൾ ഫ്രീ ഹെൽപ് ലൈൻ നമ്പറിൽ അറിയിച്ചാൽ ചികിത്സയും സംരക്ഷണവും എക്സൈസ് വകുപ്പ് ഏറ്റെടുക്കും. ഈ ഘട്ടത്തിൽ സംസ്ഥാനം നേരിടുന്ന വെല്ലുവിളിയാണു വ്യാജവാറ്റും വിഷമദ്യ ദുരന്തവും. വ്യാജവാറ്റ് ശ്രദ്ധയിൽ പെട്ടാൽ എക്സൈസ്, പൊലീസ് സേനകളെ വിവരം അറിയിക്കണം. വിളിക്കുന്നവരുടെ പേരു വെളിപ്പെടുത്താതെ തന്നെ ഈ വിവരം ടോൾ ഫ്രീ നമ്പറിൽ അറിയിക്കാം.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT