മകളുടെ വിവാഹത്തിനു കരുതിയ പണത്തിലൊരു ഭാഗം സമൂഹ അടുക്കളക്കായി; മാതൃകയായി പ്രവാസി
കുറുപ്പംപടി ∙ മകളുടെ കല്യാണത്തിനായി കരുതിയ പണത്തിൽ നിന്ന് ഒരു ഭാഗം സമൂഹ അടുക്കളയിലെ ഭക്ഷണ വിതരണത്തിനു സംഭാവന ചെയ്ത് പ്രവാസിയുടെ മാതൃക. കോവിഡ് 19 പശ്ചാത്തലത്തിൽ കല്യാണം ലളിതമാക്കുന്നതിന്റെ ഭാഗമായാണ് വേങ്ങൂർ തൂങ്ങാലി ചെറുപറമ്പി രവി പതിനായിരം രൂപ വേങ്ങൂർ പഞ്ചായത്തിന്റെ സമൂഹ അടുക്കളയിലേക്കു

കുറുപ്പംപടി ∙ മകളുടെ കല്യാണത്തിനായി കരുതിയ പണത്തിൽ നിന്ന് ഒരു ഭാഗം സമൂഹ അടുക്കളയിലെ ഭക്ഷണ വിതരണത്തിനു സംഭാവന ചെയ്ത് പ്രവാസിയുടെ മാതൃക. കോവിഡ് 19 പശ്ചാത്തലത്തിൽ കല്യാണം ലളിതമാക്കുന്നതിന്റെ ഭാഗമായാണ് വേങ്ങൂർ തൂങ്ങാലി ചെറുപറമ്പി രവി പതിനായിരം രൂപ വേങ്ങൂർ പഞ്ചായത്തിന്റെ സമൂഹ അടുക്കളയിലേക്കു നൽകിയത്.
രവി–ഗീത ദമ്പതികളുടെ മകൾ രേവതിയുടെയും വേങ്ങൂർ കണ്ണൂർക്കവല കോട്ടമാലി വിജയൻ–സരസു ദമ്പതികളുടെ മകൻ നിഷിലിന്റെയും വിവാഹം ഞായറാഴ്ച കൊമ്പനാട് ധർമശാസ്ത ക്ഷേത്രത്തിലാണ് നിശ്ചയിച്ചിരിക്കുന്നത്. ലോക്‌ഡൗൺ പ്രഖ്യാപനത്തിനു മുൻപു മുഹൂർത്തം നിശ്ചയിച്ചതാണ്. താലി കെട്ടു മാത്രം നടത്തി വിവാഹം ലളിതമാക്കാനാണ് തീരുമാനം. സംഭാവന വേങ്ങൂർ പഞ്ചായത്ത് പ്രസിഡന്റ് എം.എ.ഷാജി ഏറ്റുവാങ്ങി.
കോവിഡ്: കെട്ടിടം സൗജന്യമായി നൽകാൻ റിട്ട. അധ്യാപകൻ
മൂവാറ്റുപുഴ∙ കോവിഡ് 19 രോഗികളുടെ നിരീക്ഷണത്തിനും ചികിത്സയ്ക്കുമായി കെട്ടിടം സൗജന്യമായി വിട്ടു നൽകാൻ തയാറായി റിട്ടയേഡ് അധ്യാപകൻ പ്രഫ. ജോസ് അഗസ്റ്റിൻ. അദ്ദേഹത്തിന്റെ പിതാവായ കണിയാംകുടിയിൽ പാപ്പു വൈദ്യൻ രോഗികൾക്കു കിടത്തി ചികിത്സ നൽകിയിരുന്ന കെട്ടിടമാണു കോവിഡ് പ്രതിരോധത്തിനായി വിട്ടു നൽകാൻ സന്നദ്ധത അറിയിച്ചിട്ടുള്ളത്.ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാക്കളുടെ സംഘടനയായ പരിവാറിന്റെ കോ ഓർഡിനേറ്റർ കൂടിയാണു ജോസ് അഗസ്റ്റിൻ.
കല്ലൂർക്കാട് പൊലീസ് സ്റ്റേഷനും പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനും സമീപം കണിയാംകുടി കവലയിലാണ് 6 കിടപ്പുമുറികളുള്ള കെട്ടിടം. പിതൃസ്വത്തായി ലഭിച്ചതിൽ രണ്ടേക്കർ സ്ഥലത്ത് ഓട്ടിസം ബാധിതരായ 20 കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും പാർപ്പിടം ഒരുക്കുന്ന തിരക്കിലാണു മൂവാറ്റുപുഴ നിർമല, തൊടുപുഴ ന്യൂമാൻ കോളജുകളിൽ ഇംഗ്ലിഷ് അധ്യാപകനായിരുന്ന പ്രഫ.ജോസ് അഗസ്റ്റിൻ.