ഗ്രാമീണ മേഖലയിൽ കടകൾ തുറന്നു
കൊച്ചി∙ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ലോക്ഡൗൺ ഇളവുകളിൽ പഞ്ചായത്തുകളിൽ കടകൾ തുറന്നുപ്രവർത്തിക്കുമെന്നു നിർദേശമുണ്ടായിരുന്നെങ്കിലും ജില്ലയിലെ ഗ്രാമങ്ങളിൽ ഇന്നലെ തുറന്നത് ഏതാനും കടകൾ മാത്രം. സംസ്ഥാനസർക്കാരിന്റെ നിർദേശം ലഭിച്ചിട്ടില്ലെന്ന കാരണത്താൽ തുറന്ന പല കടകളും പൊലീസ് അടപ്പിക്കുകയും ചെയ്തു.

കൊച്ചി∙ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ലോക്ഡൗൺ ഇളവുകളിൽ പഞ്ചായത്തുകളിൽ കടകൾ തുറന്നുപ്രവർത്തിക്കുമെന്നു നിർദേശമുണ്ടായിരുന്നെങ്കിലും ജില്ലയിലെ ഗ്രാമങ്ങളിൽ ഇന്നലെ തുറന്നത് ഏതാനും കടകൾ മാത്രം. സംസ്ഥാനസർക്കാരിന്റെ നിർദേശം ലഭിച്ചിട്ടില്ലെന്ന കാരണത്താൽ തുറന്ന പല കടകളും പൊലീസ് അടപ്പിക്കുകയും ചെയ്തു. പലയിടത്തും വ്യാപാരികൾ കടകൾ തുറന്നെങ്കിലും കാര്യമായ കച്ചവടം നടന്നില്ല. ശുചീകരണപ്രവർത്തനങ്ങൾ നടത്തി കടകൾ അടയ്ക്കുകയും ചെയ്തു. നാളെ മുതൽ കൂടുതൽ കടകൾ തുറക്കുമെന്നു വ്യാപാരിസംഘടനകൾ അറിയിച്ചു.
പിറവത്ത് ഇന്നലെ തുറന്ന ചില സ്ഥാപനങ്ങൾ പൊലീസ് അടപ്പിച്ചു. അതേസമയം കിഴക്കമ്പലം, പള്ളിക്കര, പട്ടിമറ്റം മേഖലകളിലെ ഭൂരിഭാഗം കടകളും ഇന്നലെ തുറന്നു. പല കടകളും തുറന്നു ശുചീകരണ പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്. തിങ്കളാഴ്ച കൂടുതൽ കടകൾ ഇൗ മേഖലകളിൽ തുറക്കുമെന്ന് കച്ചവടക്കാർ പറഞ്ഞു. പെരുമ്പാവൂരിലെ ഗ്രാമീണ മേഖലയിൽ ഏതാനും കടകൾ ഇന്നലെ തുറന്നു. എഎം റോഡിലും കുറുപ്പംപടിയിലും ഇലക്ട്രോണിക്സ് ഷോപ്പുകൾ, വസ്ത്രവ്യാപാര സ്ഥാപനങ്ങൾ, പെയിന്റ് കടകൾ, ഹാർഡ് വെയർ കടകൾ തുടങ്ങിയവ തുറന്നു.
വേങ്ങൂർ, മുടക്കുഴ, അശമന്നൂർ, പുല്ലുവഴി, വാഴക്കുളം, മാറമ്പിള്ളി, വെങ്ങോല എന്നിവിടങ്ങളിലും ഏതാനും കടകൾ തുറന്നു. കേന്ദ്ര–സംസ്ഥാന സർക്കാരുകൾ അനുവദിച്ച പട്ടികയിലുള്ള എല്ലാ കടകളും നാളെ മുതൽ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി മേഖലാ പ്രസിഡന്റ് ബേബി കിളിയായത്ത് അറിയിച്ചു. കുമ്പളം പഞ്ചായത്തിൽ തുറന്നതു ചുരുക്കം ചില പലചരക്കുകടകൾ മാത്രം. വൈകിട്ട് 5 ന് കടകൾ അടച്ചു. ചായക്കടകൾ തുറന്നില്ല. കേന്ദ്ര ഉത്തരവിലെ അവ്യക്തത മൂലമാണു കടകൾ തുറക്കാത്തതെന്ന് പ്രദേശത്തെ വ്യാപാരികൾ പറഞ്ഞു.
മരട് നഗരസഭാ പരിധിയിൽ പലചരക്ക്, സ്റ്റേഷനറി കടകൾ ഇന്നലെ തുറന്നു. എന്നാൽ കടകളിൽ കാര്യമായ തിരക്കനുഭവപ്പെട്ടില്ല. പാഴ്സൽ സർവീസ് ഉള്ള ഹോട്ടലുകൾ മാത്രമാണു തുറന്നത്. മൂവാറ്റുപുഴയിലെ ഗ്രാമീണമേഖലയിൽ കടകൾ ഇന്നലെ തുറന്നു. നഗരത്തിൽ ഭൂരിഭാഗം കടകളും തുറന്നില്ല. കുറച്ചു കടകൾ തുറന്നെങ്കിലും കച്ചവടമില്ലാത്തതിനാൽ ഉച്ചയോടെ പൂട്ടി. മുളന്തുരുത്തി, ചോറ്റാനിക്കര, കാഞ്ഞിരമറ്റം, അരയൻകാവ് മേഖലയിൽ കൂടുതൽ വ്യാപാര സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിച്ചു. സ്റ്റേഷനറി, ഇലക്ട്രിക്കൽ, പെയിന്റ്, മൊബൈൽ കടകളാണ് തുറന്നത്. ചില തുണിക്കടകളും തുറന്നിരുന്നു.
ജ്വല്ലറി ഒഴികെ എല്ലാ കടകളും നാളെ മുതൽ തുറക്കുമെന്നു വ്യാപാരികൾ അറിയിച്ചു. ഉദയംപേരൂർ പഞ്ചായത്തിൽ നിർമാണസാമഗ്രികൾ വിൽക്കുന്ന കടകൾ ഇന്നലെ തുറന്നുപ്രവർത്തിച്ചു. എടത്തല, കീഴ്മാട്, ചൂർണിക്കര, കടുങ്ങല്ലൂർ പഞ്ചായത്തുകളിലും ഇന്നലെ കടകൾ തുറന്നു പ്രവർത്തിച്ചു. മുളവുകാട് പഞ്ചായത്തിലെ കടകൾ തുറന്നില്ല. സർക്കാർ നിർദേശമില്ലെന്ന് പൊലീസ് അറിയിച്ചു. അതേസമയം കുമ്പളങ്ങിയിൽ ഭൂരിഭാഗം കടകളും തുറന്നുപ്രവർത്തിച്ചു. ചെല്ലാനം പഞ്ചായത്തുകളിലും ഏതാനും കടകൾ തുറന്നു. 7 വരെ പ്രവർത്തിച്ചു. കാലടി, മലയാറ്റൂർ-നീലീശ്വരം പഞ്ചായത്തുകളിൽ ചുരുക്കം കടകൾ തുറന്നു.
ചെറിയ സ്റ്റേഷനറി, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്,ഡിടിപി കടകളാണു തുറന്നത്. അങ്കമാലി മേഖലയിൽ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ കൂടാതെ ഏതാനും ഹാർഡ്‌വെയർ കടകൾ കൂടി പ്രവർത്തിച്ചു. കോലഞ്ചേരിയിൽ വിരലിലെണ്ണാവുന്ന കടകൾ മാത്രമേ തുറന്നുള്ളൂ. പുത്തൻകുരിശിൽ ഒട്ടുമിക്ക കടകളും തുറന്നു. വൈപ്പിനിൽ പല കടകളും ഇന്നലെ തുറന്നില്ല. രാവിലെ തുറന്ന ചില ചായക്കടകൾ പൊലീസ് എത്തി പൂട്ടിച്ചു. ഹാർഡ്‌വെയർ ഷോപ്പുകൾ ചില സ്ഥലങ്ങളിൽ തുറന്നു. തുറന്ന കടകളിൽ തിരക്കും അനുഭവപ്പെട്ടു ചിലയിടങ്ങളിൽ ഉച്ചയ്ക്കുശേഷം കൂടുതൽ കടകൾ തുറന്നു.