പാരസെറ്റാമോൾ വേണോ? കുറിപ്പടി വേണം, നിയന്ത്രണത്തിനു കാരണം...
കൊച്ചി∙ ഡോക്ടറുടെ കുറിപ്പടിയില്ലാതെ പാരസെറ്റാമോൾ നൽകില്ലെന്ന് മെഡിക്കൽ സ്റ്റോറുകൾ. സാധാരണക്കാരന്റെ പ്രിയപ്പെട്ട ‘പനി മരുന്നിന്റെ’ വിൽപനയിൽ 75% ഇടിവു വന്നതായി കണക്കുകൾ. രാജ്യത്തെ കോവിഡ് സാഹചര്യമാണു മെഡിക്കൽ സ്റ്റോറിലെ കൗണ്ടർ വിൽപനയ്ക്കു നിയന്ത്രണം ഏർപ്പെടുത്താനുള്ള തീരുമാനത്തിനു പിന്നിൽ.

കൊച്ചി∙ ഡോക്ടറുടെ കുറിപ്പടിയില്ലാതെ പാരസെറ്റാമോൾ നൽകില്ലെന്ന് മെഡിക്കൽ സ്റ്റോറുകൾ. സാധാരണക്കാരന്റെ പ്രിയപ്പെട്ട ‘പനി മരുന്നിന്റെ’ വിൽപനയിൽ 75% ഇടിവു വന്നതായി കണക്കുകൾ. രാജ്യത്തെ കോവിഡ് സാഹചര്യമാണു മെഡിക്കൽ സ്റ്റോറിലെ കൗണ്ടർ വിൽപനയ്ക്കു നിയന്ത്രണം ഏർപ്പെടുത്താനുള്ള തീരുമാനത്തിനു പിന്നിൽ. പാരസെറ്റാമോളിനു പുറമേ പനി, ജലദോഷം, അലർജി, ചുമ തുടങ്ങി ചെറിയ അസുഖങ്ങൾക്കുള്ള മരുന്നുകൾ മിക്കതിനും ഈ നിയന്ത്രണം ബാധകമാണ്. മഴക്കാലം തുടങ്ങിയതോടെ പനിയും ജലദോഷവും പിടിപെടുന്നവരുടെ എണ്ണം കൂടുമ്പോഴും ഡോക്ടറെ കാണാതെ ഇപ്പോൾ മരുന്നു കിട്ടില്ലെന്നതാണു സ്ഥിതി.
കോവിഡ് ഭീതിയെ തുടർന്നു പലരും ആശുപത്രികളിലേക്കു പോകാൻ മടിക്കുകയാണ്. പനി ഉൾപ്പെടെ ചെറിയ രോഗങ്ങൾക്കുള്ള മരുന്നുകൾ കുറിപ്പടി ഇല്ലാതെ നൽകരുതെന്ന പൊതു നിർദേശം ഡ്രഗ് കൺട്രോൾ വിഭാഗം നൽകിയിട്ട് 4 മാസമായി. ഇതു സംബന്ധിച്ചു മരുന്നു വിതരണക്കാർക്കും വ്യാപാരികൾക്കും ഈ രംഗത്തെ സംഘടനകൾക്കും വാക്കാലുള്ള നിർദേശം മാത്രമാണ് ആദ്യം ലഭിച്ചത്.
അതിനാൽ മെഡിക്കൽ സ്റ്റോറുകളിൽ നിയന്ത്രണം പൂർണ തോതിൽ പാലിച്ചിരുന്നില്ല. എന്നാൽ, കോവിഡ് വ്യാപനം ഉയരാൻ തുടങ്ങിയതോടെ ഡ്രഗ് കൺട്രോൾ വിഭാഗം കർശന നിരീക്ഷണം ആരംഭിക്കുകയും നിയന്ത്രണം കടുപ്പിക്കുകയുമായിരുന്നു. ഏപ്രിൽ, മേയ് മാസങ്ങളിൽ ചെന്നൈ, മംഗളൂരു, ബെംഗളൂരു തുടങ്ങിയ നഗരങ്ങളിൽ കർശന നിയന്ത്രണം നിലവിൽ വന്നിരുന്നു.
കോവിഡിന്റെ പ്രധാന ലക്ഷണം പനി, തൊണ്ടവേദന, ചുമ, ജലദോഷം എന്നിവയാണ് എന്നതാണു നിയന്ത്രണത്തിന്റെ അടിസ്ഥാനം. കോവിഡ് ഉള്ളവർ പനിയാണെന്നു കരുതി പാരസെറ്റമോൾ ഉൾപ്പെടെയുള്ള മരുന്നുകൾ കഴിക്കുകയും ശരീരോഷ്മാവു കുറയുമ്പോൾ പുറത്തിറങ്ങി നടക്കുകയും ചെയ്യുന്നതു രോഗവ്യാപനം വർധിപ്പിക്കുമെന്ന ആശങ്കയാണ് തീരുമാനത്തിനു പിന്നിൽ.
നിയന്ത്രണം ആവശ്യം
കോവിഡ് വ്യാപനം തുടരുന്നതിനാൽ സർക്കാരിന്റെ ഈ നിയന്ത്രണം ദീർഘ വീക്ഷണത്തോടെയാണെന്ന് ഡോക്ടർമാർ പറയുന്നു. കോവിഡ് ബാധിച്ചവർ സാധാരണ പനിയും ജലദോഷവുമാണെന്നു കരുതി സ്വയം ചികിത്സിക്കുന്നതു വലിയ അപകടം വരുത്തിവയ്ക്കുമെന്നും പറയുന്നു.