മുളന്തുരുത്തി∙ സമൂസയും പഫ്സും വാങ്ങി സിനിമാ സ്റ്റൈൽ തട്ടിപ്പു നടത്തിയ യുവാക്കളെ മുളന്തുരുത്തി പൊലീസ് ‘പൊക്കി’. പാഴ്സൽ വാങ്ങിയ സമൂസയിലും പഫ്സിലും ചത്ത പല്ലിയെ കിട്ടിയെന്നു പറഞ്ഞ് ബേക്കറി ഉടമകളെ ഭീഷണിപ്പെടുത്തി 23,500 രൂപ തട്ടിയ മൂന്നംഗ സംഘത്തിലെ 2 പേരാണ് പിടിയിൽ. ചെമ്പ് സ്വദേശികളായ പാറായിപ്പറമ്പിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുളന്തുരുത്തി∙ സമൂസയും പഫ്സും വാങ്ങി സിനിമാ സ്റ്റൈൽ തട്ടിപ്പു നടത്തിയ യുവാക്കളെ മുളന്തുരുത്തി പൊലീസ് ‘പൊക്കി’. പാഴ്സൽ വാങ്ങിയ സമൂസയിലും പഫ്സിലും ചത്ത പല്ലിയെ കിട്ടിയെന്നു പറഞ്ഞ് ബേക്കറി ഉടമകളെ ഭീഷണിപ്പെടുത്തി 23,500 രൂപ തട്ടിയ മൂന്നംഗ സംഘത്തിലെ 2 പേരാണ് പിടിയിൽ. ചെമ്പ് സ്വദേശികളായ പാറായിപ്പറമ്പിൽ അക്ഷയ്കുമാർ (22), കുന്നുവേലിൽ അഭിജിത്ത് (21) എന്നിവരാണ് അറസ്റ്റിലായത്. മുളന്തുരുത്തി, അരയൻകാവ് എന്നിവിടങ്ങളിലെ ബേക്കറികളിൽ യഥാക്രമം  വ്യാഴവും വെള്ളിയുമായിരുന്നു സംഘത്തിന്റെ തട്ടിപ്പ്.

അക്ഷയ്കുമാർ, അഭിജിത്ത്.

‘നഗരങ്ങളിൽ ചെന്നു രാപാർക്കാം’ എന്ന സിനിമയിലെ രംഗത്തിനു സമാനമായിരുന്നു യുവാക്കളുടെ തട്ടിപ്പ്. വ്യാഴാഴ്ച മുളന്തുരുത്തി പള്ളിത്താഴത്തെ ബേക്കറിയിൽ നിന്നു സമൂസ പാഴ്സൽ വാങ്ങിയ യുവാക്കൾ ചത്ത പല്ലിയുടെ തല ഇതിനൊപ്പം ഇട്ടശേഷം ബേക്കറിയിലെത്തി പരാതി പറയുകയായിരുന്നു. സംഭവം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയായിരുന്നു. ഒടുവിൽ

ADVERTISEMENT

20,000 രൂപ ഉടമയിൽ നിന്നു തട്ടിയെടുത്തു.  വെള്ളിയാഴ്ച അരയൻകാവിലെ കടയിൽ നിന്നു പഫ്സ് വാങ്ങി സമാനമായ രീതിയിൽ 3,500 രൂപയും തട്ടി. ഇതോടെയാണ് ഉടമകൾ പൊലീസിൽ പരാതി നൽകിയത്. അഡീഷനൽ എസ്ഐമാരായ ഇ.പി. വിജയൻ, ടി.വി. രാജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. 

ADVERTISEMENT