സ്വന്തം നക്ഷത്രത്തിന്റെ വൃക്ഷം ഏതെന്നറിയാം, വാങ്ങാം: വിഡിയോ

കൊച്ചി∙ ജന്മനക്ഷത്രം ഏതെന്നറിയാം, എന്നാൽ, പലർക്കും സ്വന്തം നക്ഷത്രത്തിന്റെ വൃക്ഷം ഏതെന്നു പിടിയില്ല. വൃക്ഷത്തിന്റെ പേരറിയാമെങ്കിലും കണ്ടാലറിയില്ലെന്ന സ്ഥിതിയുമുണ്ട്.ജന്മനക്ഷത്ര വൃക്ഷത്തൈകൾ പരിചയപ്പെടാനും വാങ്ങാനും ഔഷധസസ്യമായ പഴുതാരച്ചെടി വാങ്ങാനും അവസരം ഒരുക്കുകയാണു ജില്ലാ ടൂറിസം പ്രമോഷൻ

കൊച്ചി∙ ജന്മനക്ഷത്രം ഏതെന്നറിയാം, എന്നാൽ, പലർക്കും സ്വന്തം നക്ഷത്രത്തിന്റെ വൃക്ഷം ഏതെന്നു പിടിയില്ല. വൃക്ഷത്തിന്റെ പേരറിയാമെങ്കിലും കണ്ടാലറിയില്ലെന്ന സ്ഥിതിയുമുണ്ട്. ജന്മനക്ഷത്ര വൃക്ഷത്തൈകൾ പരിചയപ്പെടാനും വാങ്ങാനും ഔഷധസസ്യമായ പഴുതാരച്ചെടി വാങ്ങാനും അവസരം ഒരുക്കുകയാണു ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ.
എറണാകുളം ബോട്ട് ജെട്ടിയിലെ ടൂറിസ്റ്റ് ഡെസ്കിന്റെ പവിലിയനോട് അനുബന്ധിച്ചുള്ള ജൈവകലവറയിൽ എത്തിയാൽ അശ്വതി മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ തൈ വാങ്ങാം. കാഞ്ഞിരമാണ് അശ്വതി നക്ഷത്രക്കാരുടെ മരത്തൈ. രേവതിയുടേത് ഇലിപ്പയും. 27 നാളുകൾക്കും ഓരോ തൈകൾ. തൈ ഒന്നിന് 200 രൂപ മുതലാണു വില.
ഫോണിൽ വിളിച്ചു നക്ഷത്രം അറിയിച്ചാൽ വൃക്ഷത്തൈ ഏതെന്നറിയാനും വാങ്ങാനും സൗകര്യമൊരുക്കിയിട്ടുണ്ടു ഡിടിപിസി.ഇതോടൊപ്പമാണു പ്രഥമശുശ്രൂഷാ ഔഷധസസ്യമായ പഴുതാരച്ചെടിയും പ്രദർശനത്തിനും വിൽപനയ്ക്കുമുള്ളത്. രാവിലെ 9 മുതൽ വൈകിട്ട് 6 വരെയാണു പ്രദർശനം. ഫോൺ: 9847044688.