‘വായു വലിച്ച് ’ എംജി റോഡ്; ഏറ്റവുമുയർന്ന വായു മലിനീകരണം ഇവിടെയെന്ന് റിപ്പോർട്ട്
കൊച്ചി∙ സംസ്ഥാനത്ത് ഏറ്റവുമുയർന്ന വായു മലിനീകരണം എംജി റോഡിലാണെന്നും വ്യവസായ മേഖലയായ ഏലൂരിനേക്കാൾ ഉയർന്നതാണിതെന്നും മലിനീകരണ നിയന്ത്രണ ബോർഡിന്റെ റിപ്പോർട്ട്. ലോക്ഡൗൺ കാലത്തു സാരമായി കുറഞ്ഞ വായു മലിനീകരണം, പിന്നീടു വർധിച്ചതായും 2020ലെ വാർഷിക റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിൽ നിന്ന്: ∙എംജി

കൊച്ചി∙ സംസ്ഥാനത്ത് ഏറ്റവുമുയർന്ന വായു മലിനീകരണം എംജി റോഡിലാണെന്നും വ്യവസായ മേഖലയായ ഏലൂരിനേക്കാൾ ഉയർന്നതാണിതെന്നും മലിനീകരണ നിയന്ത്രണ ബോർഡിന്റെ റിപ്പോർട്ട്. ലോക്ഡൗൺ കാലത്തു സാരമായി കുറഞ്ഞ വായു മലിനീകരണം, പിന്നീടു വർധിച്ചതായും 2020ലെ വാർഷിക റിപ്പോർട്ടിൽ പറയുന്നു.
റിപ്പോർട്ടിൽ നിന്ന്:
∙ എംജി റോഡിലെ ശരാശരി മലിനീകരണ തോത് 88.6 പോയിന്റാണ്. വൈറ്റിലയിൽ 84.9 പോയിന്റ്, ഏലൂരിൽ 58 പോയിന്റ്.
∙ കൊല്ലം പോളയത്തോട് ആണ് സംസ്ഥാനത്തു വായു മലിനീകരണ ശരാശരിയിൽ രണ്ടാം സ്ഥാനത്ത്: 85.9 പോയിന്റ്.
∙ വൈറ്റിലയിൽ മിക്കപ്പോഴും അനാരോഗ്യകരമായ തോതിലും (150–200) അപൂർവമായി, തീർത്തും അനാരോഗ്യകരമായ തോതിലും (200–300) മലിനീകരണമുണ്ടാകുന്നു.
∙ കുറഞ്ഞ മലിനീകരണ തോത് : എംജി റോഡ് 50, വൈറ്റില 18, ഏലൂർ 12.
∙ കൂടിയ മലിനീകരണ തോത് : എംജി റോഡ് 144, വൈറ്റില 235, ഏലൂർ 152.
∙ ഏറ്റവും കൂടുതൽ ദിവസം രേഖപ്പെടുത്തിയ മലിനീകരണ തോത്: എംജി റോഡ് 91, വൈറ്റില 86, ഏലൂർ 36.
∙ എംജി റോഡിൽ, ഏതാണ്ടു മുഴുവൻ സമയവും ഉയർന്ന വായു മലിനീകരണമുണ്ടാകുന്നു.
∙ വൈറ്റില, എംജി റോഡ്, കൊല്ലം പോളയത്തോട് കേന്ദ്രങ്ങളിൽ മാർച്ച് മുതൽ സെപ്റ്റംബർ വരെ ശരാശരി മലിനീകരണ തോത് 100ന് അടുത്ത്. ഇവയൊഴിച്ചുള്ള കേന്ദ്രങ്ങളിൽ മാർച്ച് മുതൽ ഒക്ടോബർ വരെ ശരാശരി 50ന് അടുത്ത്. ഒക്ടോബറിനു ശേഷം എല്ലാ കേന്ദ്രങ്ങളിലും തോത് 100ൽ എത്തി.
∙ അപകടകരമായ മലിനീകരണ തോത് ജില്ലയിലോ സംസ്ഥാനത്തോ രേഖപ്പെടുത്തിയിട്ടില്ല.
മലിനീകരണത്തോത് കണക്കാക്കുന്നത്
വായുവിൽ സൾഫർ ഡയോക്സൈഡ്, നൈട്രജൻ ഡയോക്സൈഡ്, അമോണിയ, കാർബൺ മോണോക്സൈഡ്, ഓസോൺ എന്നീ വാതകങ്ങൾ, പൊടിപടലങ്ങൾ, ഈയം എന്നിവയുടെ സാന്നിധ്യം അളന്നു കിട്ടുന്ന പോയിന്റുകൾ വച്ചാണു എയർ ക്വാളിറ്റി ഇൻഡക്സ് നിർണയിക്കുന്നത്. മലിനീകരണ തോതിന്റെ പോയിന്റുകൾ അനുസരിച്ചുള്ള മേഖലകൾ:
0–50 : നല്ലത്.
50–100: കുഴപ്പമില്ല.
100–150: അലർജിയും മറ്റു രോഗങ്ങളുമുള്ളവർക്ക് അനാരോഗ്യകരം.
150–200: അനാരോഗ്യകരം.
200–300: തീർത്തും അനാരോഗ്യകരം.
300–500: അപകടകരം.
അളക്കുന്നത് എവിടെയൊക്കെ?
എറണാകുളം ജില്ലയിൽ എംജി റോഡ്, വൈറ്റില, ഏലൂർ എന്നിവിടങ്ങളിലുള്ള നിരീക്ഷണ കേന്ദ്രങ്ങൾ വായുമലിനീകരണ തോത് മുഴുവൻ സമയവും അളക്കുന്നുണ്ട്. തിരുവനന്തപുരത്തു രണ്ടും തൃശൂർ, കോഴിക്കോട്, കണ്ണൂർ, കൊല്ലം ജില്ലകളിൽ ഒന്നു വീതവും കേന്ദ്രങ്ങളുണ്ട്. കേന്ദ്ര, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡുകളുടെ മേൽനോട്ടത്തിലാണീ കേന്ദ്രങ്ങൾ.
വാഹനത്തിരക്കാണ് എംജി റോഡിലെ മലിനീകരണ തോത് ഉയർന്നു നിൽക്കാൻ കാരണം. വൈറ്റിലയിലാകട്ടെ, നിർമാണ ജോലികളും തിരക്കു പിടിച്ച ജങ്ഷൻ എന്ന നിലയിലുള്ള വാഹനത്തിരക്കും ഗതാഗതക്കുരുക്കും മലിനീകരണ തോത് ഉയരാൻ കാരണമായിട്ടുണ്ട്. വൈറ്റിലയിൽ ഈ വർഷം മലിനീകരണം കുറയുന്നതായും കാണുന്നു. ഏലൂരിലെ ശരാശരി 50ന് അടുത്തു നിൽക്കുന്നുവെന്നതും നല്ല കാര്യമാണ്. വാഹനപുക മൂലമുള്ള മലിനീകരണം നമ്മൾ ഇനിയും ഗൗരവത്തിലെടുത്തിട്ടില്ല. ഡൽഹിയുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിലെ നഗരങ്ങളിലെ മലിനീകരണം തീരെ കുറവാണ്. ഡൽഹി അശോക് വിഹാർ നിരീക്ഷണ കേന്ദ്രത്തിൽ കഴിഞ്ഞവർഷം നവംബർ 25നു രേഖപ്പെടുത്തിയത് 464 പോയിന്റാണ്. -എം.എ. ബിജു, ചീഫ് എൻവയൺമെന്റൽ എൻജിനീയർ.
വായുമലിനീകരണം ശ്വാസകോശ കാൻസറിനു വരെ കാരണമാകുന്നതായി പഠനങ്ങളുണ്ട്. കണ്ണ് ചൊറിച്ചിൽ, വരണ്ട ചുമ, മൂക്കൊലിപ്പ് തുടങ്ങിയവയാണു മലിനമായ വായു ശ്വസിച്ചാലുണ്ടാകുന്ന ലക്ഷണങ്ങൾ. ശ്വാസകോശ രോഗങ്ങൾ പലതും പിടിപെടും.വളരെ ഗൗരവത്തോടെ കാണേണ്ട വിഷയമാണിത്. -ഡോ. കെ.എം. രമേഷ് നായർ,സീനിയർ കൺസൽറ്റന്റ് പൾമനോളജിസ്റ്റ്, കൊച്ചി.