പൊരിഞ്ഞ പോരാട്ടം അങ്കമാലി
ദേവാലയങ്ങൾ സന്ദർശിച്ച് റോജി എം. ജോൺ അങ്കമാലി∙ യുഡിഎഫ് സ്ഥാനാർഥി റോജി എം. ജോൺ സെന്റ് ജോർജ് ബസിലിക്ക,പീച്ചാനിക്കാട് സെന്റ് പീറ്റേഴ്സ് കിഴക്കേ പുത്തൻപള്ളി, പീച്ചാനിക്കാട് മൗണ്ട് താബോർ സെന്റ് ജോർജ് യാക്കോബായ പള്ളികളിൽ ദുഖഃവെള്ളിയാഴ്ച ശുശ്രൂഷകളിൽ സംബന്ധിച്ചു. മലയാറ്റൂർ, മഞ്ഞപ്ര, തുറവൂർ

ദേവാലയങ്ങൾ സന്ദർശിച്ച് റോജി എം. ജോൺ
അങ്കമാലി∙ യുഡിഎഫ് സ്ഥാനാർഥി റോജി എം. ജോൺ സെന്റ് ജോർജ് ബസിലിക്ക,പീച്ചാനിക്കാട് സെന്റ് പീറ്റേഴ്സ് കിഴക്കേ പുത്തൻപള്ളി, പീച്ചാനിക്കാട് മൗണ്ട് താബോർ സെന്റ് ജോർജ് യാക്കോബായ പള്ളികളിൽ ദുഖഃവെള്ളിയാഴ്ച ശുശ്രൂഷകളിൽ സംബന്ധിച്ചു. മലയാറ്റൂർ, മഞ്ഞപ്ര, തുറവൂർ എന്നിവിടങ്ങളിലെ വിവിധ പള്ളികളിൽ നടന്ന പരിഹാര പ്രദക്ഷിണങ്ങളിൽ സംബന്ധിച്ചു. വിവധ ഭാഗങ്ങളിൽ മരണ വീടുകളിലും സന്ദർശിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ചു യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി ഇന്ന് അങ്കമാലി ടൗണിൽ യുവജന റാലി നടത്തും. 5 നു ബെന്നി ബഹനാൻ എംപിയുടെ ഓഫിസ് പരിസരത്ത് നിന്നാരംഭിക്കുന്ന റാലി ടൗൺ ചുറ്റി ടിബി ജംക്‌ഷനിൽ സമാപിക്കും.
പള്ളികളിലും മസ്ജിദിലുംജോസ് തെറ്റയിൽ
എൽഡിഎഫ് സ്ഥാനാർഥി ജോസ് തെറ്റയിൽ കുടുംബ സമേതം സെന്റ് ജോർജ് ബസിലിക്കയിലെത്തി ദുഃഖവെള്ളി ദിന ശുശ്രൂഷകളിൽ പങ്കെടുത്തു. തുടർന്ന് മേക്കാലടി ജുമാ മസ്ജിദ് സന്ദർശിക്കുകയും നിസ്കാരത്തിൽ പങ്കെടുക്കാനെത്തിയവരോട് വോട്ട് അഭ്യർഥിക്കുകയും ചെയ്തു.നേതാക്കളായ കെ.എ.ചാക്കോച്ചൻ, അനിൽ മാണിക്യമംഗലം, വി.എം.സിദ്ദിഖ്, കെ.എ.റാഫി, പൗലോസ് തുവ, കെ.വി.സുഭാഷ്, എം.എ.സിദ്ദിഖ്, എസ്.രാജേഷ് എന്നിവരോടൊപ്പമാണ് ജുമാ മസ്ജിദ് സന്ദർശിച്ചത്. രണ്ട് മരണവീടുകൾ സന്ദർശിച്ചു. വൈകിട്ട് പരിഹാര പ്രദക്ഷിണത്തിലും പങ്കെടുത്തു.
കുരിശുമുടി കയറി കെ.വി.സാബു
എൻഡിഎ സ്ഥാനാർഥി കെ.വി.സാബു ദുഃഖവെള്ളിയാഴ്ച ദിനത്തിൽ മലയാറ്റൂർ കുരിശുമുടി കയറി. രാവിലെ താഴത്തെ പള്ളിയിലെത്തി കുരിശുമുടി റെക്ടർ ഇൻചാർജ് ഫാ.വർഗീസ് മണവാളനെ സന്ദർശിച്ച ശേഷമാണ് അദ്ദേഹം മല കയറിയത്. കെ.വി.സാബുവിന്റെ വിജയത്തിനായി അങ്കമാലി ടൗണിൽ റോഡ് ഷോ നടത്തിയിരുന്നു. ടെൽക്ക് ഭാഗത്ത് നിന്നാരംഭിച്ച് കരയാംപറമ്പ് ചുറ്റി അങ്കമാലി ടിബി ജംക്‌ഷനിൽ സമാപിച്ചു.റോഡ് ഷോയിൽ ന്യൂനപക്ഷ മോർച്ച ദേശീയ പ്രസിഡന്റ് ജമാൽ സിദ്ധിഖി, മോർച്ച ദേശീയ ഉപാധ്യക്ഷ മുനീറ ബീഗം, വഖഫ് ബോർഡ് അംഗം എൻ.എ.നൗഷാദ്, മണ്ഡലം പ്രസിഡന്റ് എൻ.മനോജ്, വി.എൻ. സതീശൻ, ബിജു പുരുഷോത്തമൻ തുടങ്ങിയവർ പ്രസംഗിച്ചു.