കൊച്ചി∙ ജില്ലയിൽ പലയിടത്തും വോട്ടിങ് യന്ത്രത്തിന്റെ തക‍രാറു മൂലം പോളിങ് വൈകി. പനമ്പുകാട് സെന്റ് ജോസഫ് എൽപി സ്കൂളിലെ ബൂത്തിൽ യന്ത്രം തകരാറിലായതിനെ തുടർന്നു വോട്ടെടുപ്പ് ഒരു മണിക്കൂറോളം തടസ്സപ്പെട്ടു. മൂവാറ്റുപുഴ നിയോജക മണ്ഡലം മുളവൂർ സർക്കാർ സ്കൂളിലെ 20 എ ബൂത്തിൽ പോളിങ് ഒന്നേകാൽ മണിക്കൂർ വൈകി. 2 തവണ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ ജില്ലയിൽ പലയിടത്തും വോട്ടിങ് യന്ത്രത്തിന്റെ തക‍രാറു മൂലം പോളിങ് വൈകി. പനമ്പുകാട് സെന്റ് ജോസഫ് എൽപി സ്കൂളിലെ ബൂത്തിൽ യന്ത്രം തകരാറിലായതിനെ തുടർന്നു വോട്ടെടുപ്പ് ഒരു മണിക്കൂറോളം തടസ്സപ്പെട്ടു. മൂവാറ്റുപുഴ നിയോജക മണ്ഡലം  മുളവൂർ സർക്കാർ സ്കൂളിലെ 20 എ ബൂത്തിൽ പോളിങ് ഒന്നേകാൽ മണിക്കൂർ വൈകി. 2 തവണ യന്ത്രം മാറ്റി വച്ചു.  കളമശേരി നഗരസഭയിലെ എകെജി വായനശാല 138–ാം നമ്പർ ബൂത്തിൽ യന്ത്രം തകരാറിലായതിനാൽ പോളിങ് അൽപം വൈകിയാണ് തുടങ്ങിയത്.169– എ ബൂത്തിൽ കൺ‍‍‍ട്രോൾ യൂണിറ്റിൽ സമയം ക്രമീകരിക്കുന്നതിലുണ്ടായ പിഴവു മൂലം യന്ത്രം മാറ്റി പോളിങ് നടത്തി.

ഏലൂർ നഗരസഭയിലെ ഇലഞ്ഞിക്കൽ പി.വി.മാധവസ്വാമി മെമ്മോറിയൽ നഴ്സിങ് സ്കൂളിലെ ബൂത്തിൽ വിവിപാറ്റ് കണക്‌ഷൻ തകരാറിലായെങ്കിലും ഉടനെ പരിഹരിച്ചു.  കുറ്റിക്കാട്ടുകര യുപി സ്കൂൾ ബൂത്തിൽ വോട്ടിങ് യന്ത്രം തകരാറിലായി.  വോട്ടുചെയ്യാനെത്തിയവർ കുറെ പേർ മടങ്ങിപ്പോയി. ടെക്നീഷ്യൻ  എത്തി യന്ത്രം മാറ്റി സ്ഥാപിച്ച ശേഷം പോളിങ് തുടർന്നു. പറവൂരിൽ കുറച്ച് കേന്ദ്രങ്ങളിൽ വോട്ടിങ് യന്ത്രങ്ങളിൽ തകരാറുകൾ ഉണ്ടായി. ആളംതുരുത്ത് ഈശ്വര വിലാസം വായനശാലയിൽ  2 തവണ യന്ത്രം പണിമുടക്കി. 

ADVERTISEMENT

അങ്കമാലി തുറവൂർ ആനപ്പാറ ബൂത്ത് നമ്പർ 101ൽ വിവി പാറ്റ് തകരാറിലായി. യന്ത്രം മാറ്റിസ്ഥാപിച്ചു. കിടങ്ങൂർ ഇൻഫന്റ് ജീസസ് സ്കൂളിൽ വോട്ടിങ്ങിന്റെ തുടക്കത്തിൽ വോട്ടിങ് യന്ത്രത്തിന്  തകരാർ കണ്ടതിനെ തുടർന്ന് വോട്ടെടുപ്പ് വൈകി. കളമശേരി മണ്ഡലത്തിൽ കൊങ്ങോർപ്പിള്ളി സ്കൂളിലെ 46–ാം നമ്പർ ബൂത്ത്, നീറിക്കോട് എൽപി സ്കൂളിലെ 52–ാം നമ്പർ ബൂത്ത്, കരുമാലൂരിലെ നാലാം നമ്പർ ബൂത്ത് എന്നിവടങ്ങളിലും രാവിലെ വോട്ടിങ് യന്ത്രം തകരാറിലായി. യന്ത്രം തകരാറിലായതിനെ തുടർന്നു വൈപ്പിൻ നിയോജക മണ്ഡലത്തിലെ എടവനക്കാട് എസ്ഡിപിവൈ കെപിഎംഎച്ച് സ്കൂളിലെ ബൂത്തിൽ പോളിങ് 40 മിനിട്ട് തടസ്സപ്പെട്ടു.

വൈപ്പിൻ എളങ്കുന്നപ്പുഴ 121–ാം നമ്പർ ബൂത്തിൽ വോട്ടിങ് യന്ത്രം 2 തവണ തകരാറിലായി. കോതമംഗലം നിയോജക മണ്ഡലത്തിൽ 8 ബൂത്തുകളിൽ രാവിലെ യന്ത്രം തകരാറിലായതിനാൽ വോട്ടെടുപ്പ് തുടങ്ങാൻ അൽപം വൈകി. പിറവം മണീട് മേമുഖം ആർപിഎസ് ബൂത്തിൽ 2 തവണ യന്ത്രം കേടായി. ഒരു മണിക്കൂറോളം പോളിങ് വൈകി. മണീട് ഗവ. യുപി സ്കൂൾ ബൂത്തിലും 20 മിനിറ്റോളം തടസ്സം ഉണ്ടായി. പിറവം സെന്റ് ജോസഫ്സ് ഹൈസ്കൂളിലും യന്ത്രത്തകരാർ അൽപസമയം വോട്ടിങ് വൈകിപ്പിച്ചു. അഞ്ചൽപ്പെട്ടി യുപി സ്കൂളിലെ ബൂത്തിൽ ബാറ്ററി തകരാർ മൂലം യന്ത്രത്തിന്റെ പ്രവർത്തനം തടസ്സപ്പെട്ടു.

ADVERTISEMENT