ശ്രീനിജിനു കരുത്തായത് വാഴക്കുളം പഞ്ചായത്ത്
കോലഞ്ചേരി ∙ കുന്നത്തുനാട്ടിൽ എൽഡിഎഫ് വിജയത്തിന്റെ പ്രധാന പങ്കു വഹിച്ചതു വാഴക്കുളം പഞ്ചായത്ത്. എൽഡിഎഫ് ഭരിക്കുന്ന പുത്തൻകുരിശിലും തിരുവാണിയൂരിലും ഭേദപ്പെട്ട ലീഡ് നേടുകയും ട്വന്റി20 ഭരിക്കുന്ന മഴുവന്നൂരും കോൺഗ്രസ് ഭരിക്കുന്ന പൂതൃക്കയും തിരിച്ചു പിടിക്കുകയും ചെയ്തെങ്കിലും

കോലഞ്ചേരി ∙ കുന്നത്തുനാട്ടിൽ എൽഡിഎഫ് വിജയത്തിന്റെ പ്രധാന പങ്കു വഹിച്ചതു വാഴക്കുളം പഞ്ചായത്ത്. എൽഡിഎഫ് ഭരിക്കുന്ന പുത്തൻകുരിശിലും തിരുവാണിയൂരിലും ഭേദപ്പെട്ട ലീഡ് നേടുകയും ട്വന്റി20 ഭരിക്കുന്ന മഴുവന്നൂരും കോൺഗ്രസ് ഭരിക്കുന്ന പൂതൃക്കയും തിരിച്ചു പിടിക്കുകയും ചെയ്തെങ്കിലും വാഴക്കുളത്തു നേടിയ അഞ്ഞൂറോളം വോട്ടിന്റെ ഭൂരിപക്ഷം പി.വി. ശ്രീനിജിന്റെ വിജയത്തിൽ നിർണായകമായി.
മുൻ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ചു ബിജെപിയുടെ വോട്ട് ഇത്തവണ വളരെ കുറഞ്ഞു. 6 ബൂത്തുകളിൽ അവർക്ക് ഒറ്റ വോട്ടും ലഭിച്ചില്ല. 60 ബൂത്തുകളിൽ 10ൽ താഴെ വോട്ടുകൾ മാത്രം. ആകെ 7218 വോട്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 16000ൽ വോട്ടാണ് എൻഡിഎ നേടിയിരുന്നത്. ബിജെപി വോട്ടുകൾ എൽഡിഎഫിനു മറിച്ചുവെന്ന ആരോപണം യുഡിഎഫ് ഉയർത്തിക്കഴിഞ്ഞു. മുസ്ലീം ഭൂരിപക്ഷ മേഖലയായ വാഴക്കുളത്തു യുഡിഎഫ് 2000 വോട്ടിന്റെ ലീഡ് പ്രതീക്ഷിച്ചിരുന്നു.
വോട്ട് എണ്ണി കഴിഞ്ഞപ്പോൾ 427 വോട്ടിന്റെ ലീഡ് എൽഡിഎഫിനു കിട്ടി. 10721വോട്ട് എൽഡിഎഫും 10294 വോട്ട് യുഡിഎഫും പിടിച്ച ഇവിടെ ട്വന്റി20ക്ക് 2397 വോട്ട് നേടാനെ കഴിഞ്ഞുള്ളൂ.മഴുവന്നൂരിൽ 642 വോട്ടിന്റെ ഭൂരിപക്ഷമാണ് എൽഡിഎഫ് നേടിയത്. ട്വന്റി20ക്ക് ആയിരുന്നു രണ്ടാം സ്‍ഥാനം. കിഴക്കമ്പലത്തു 11475 വോട്ട് ട്വന്റി20 പിടിച്ചപ്പോൾ 6195 വോട്ടുമായി യുഡിഎഫ് രണ്ടാം സ്‍ഥാനത്തെത്തി. ട്വന്റി20 ഭരിക്കുന്ന കുന്നത്തുനാട് പഞ്ചായത്തിലും അവർക്കു പ്രതീക്ഷിച്ച വോട്ട് നേടാനായില്ല. 7661 വോട്ടുമായി യുഡിഎഫ‍് ആണ് ഇവിടെ ഒന്നാമതെത്തിയത്.
ഐക്കരനാട് പഞ്ചായത്തിൽ 5458 വോട്ടോടെ ട്വന്റി20 ഒന്നാമതെത്തി. 4071വോട്ട് എൽഡിഎഫിനും 2926വോട്ട് യുഡിഎഫിനും ലഭിച്ചു. പൂതൃക്കയിൽ 3151വോട്ടാണ് ട്വന്റി20ക്കു ലഭിച്ചത്. എൽഡിഎഫിനു 4590വോട്ടും യുഡിഎഫിനു 4327വോട്ടും കിട്ടി. പുത്തൻകുരിശിൽ 1500വോട്ടിന്റെയും തിരുവാണിയൂരിൽ 1000വോട്ടിന്റെയും ലീഡ് എൽഡിഎഫിനുണ്ട്. രണ്ടിടത്തും യുഡിഎഫ് രണ്ടാമതെത്തി. പുത്തൻകുരിശിൽ മൂവായിരത്തിനടുത്തും തിരുവാണിയൂരിൽ നാലായിരത്തിനടുത്തും വോട്ട് ട്വന്റി20ക്കു ലഭിച്ചു.