കൊച്ചി ∙ ഡൽഹിയിൽ നിന്ന് ആ ‘വിളി’ ഔദ്യോഗികമായി എത്തുമ്പോൾ വി.ഡി.സതീശൻ ആലുവ ദേശത്തുള്ള വസതിയിലായിരുന്നു; കുടുംബാംഗങ്ങൾക്കും ഏതാനും പാർട്ടി പ്രവർത്തകർക്കുമൊപ്പം. പ്രതിസന്ധിയുടെ ആഴക്കടലിൽ നിന്നു കോൺഗ്രസിനെ, യുഡിഎഫിനെ കര കയറ്റുകയെന്ന ദൗത്യം ഇനി, സതീശന്റെ ചുമതലയിൽ. ഇന്നലെ, സതീശന് ആശംസകളുടെ തിരക്കൊഴിയാത്ത

കൊച്ചി ∙ ഡൽഹിയിൽ നിന്ന് ആ ‘വിളി’ ഔദ്യോഗികമായി എത്തുമ്പോൾ വി.ഡി.സതീശൻ ആലുവ ദേശത്തുള്ള വസതിയിലായിരുന്നു; കുടുംബാംഗങ്ങൾക്കും ഏതാനും പാർട്ടി പ്രവർത്തകർക്കുമൊപ്പം. പ്രതിസന്ധിയുടെ ആഴക്കടലിൽ നിന്നു കോൺഗ്രസിനെ, യുഡിഎഫിനെ കര കയറ്റുകയെന്ന ദൗത്യം ഇനി, സതീശന്റെ ചുമതലയിൽ. ഇന്നലെ, സതീശന് ആശംസകളുടെ തിരക്കൊഴിയാത്ത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ ഡൽഹിയിൽ നിന്ന് ആ ‘വിളി’ ഔദ്യോഗികമായി എത്തുമ്പോൾ വി.ഡി.സതീശൻ ആലുവ ദേശത്തുള്ള വസതിയിലായിരുന്നു; കുടുംബാംഗങ്ങൾക്കും ഏതാനും പാർട്ടി പ്രവർത്തകർക്കുമൊപ്പം. പ്രതിസന്ധിയുടെ ആഴക്കടലിൽ നിന്നു കോൺഗ്രസിനെ, യുഡിഎഫിനെ കര കയറ്റുകയെന്ന ദൗത്യം ഇനി, സതീശന്റെ ചുമതലയിൽ. ഇന്നലെ, സതീശന് ആശംസകളുടെ തിരക്കൊഴിയാത്ത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ ഡൽഹിയിൽ നിന്ന് ആ ‘വിളി’ ഔദ്യോഗികമായി എത്തുമ്പോൾ വി.ഡി.സതീശൻ ആലുവ ദേശത്തുള്ള വസതിയിലായിരുന്നു; കുടുംബാംഗങ്ങൾക്കും ഏതാനും പാർട്ടി പ്രവർത്തകർക്കുമൊപ്പം. പ്രതിസന്ധിയുടെ ആഴക്കടലിൽ നിന്നു കോൺഗ്രസിനെ, യുഡിഎഫിനെ കര കയറ്റുകയെന്ന ദൗത്യം ഇനി, സതീശന്റെ ചുമതലയിൽ. ഇന്നലെ, സതീശന് ആശംസകളുടെ തിരക്കൊഴിയാത്ത ദിനം. 

വി.ഡി. സതീശൻ

ജനകീയ നേതാവായി ചെല്ലാനത്ത് 

ADVERTISEMENT

പ്രതിപക്ഷ നേതാവായി പാർട്ടി തിരഞ്ഞെടുത്ത ദിവസം തന്നെ, ഒട്ടേറെ തിരക്കുകൾക്കിടെ അദ്ദേഹം സന്ദർശിക്കാൻ തിരഞ്ഞെടുത്തതു കടൽക്ഷോഭം കൊണ്ടു വലഞ്ഞ ചെല്ലാനത്തെ ജനങ്ങളെ. സംസ്ഥാന കോൺഗ്രസിന്റെ ജനകീയ മുഖമായി മാറാനുള്ള പ്രവർത്തനങ്ങളുടെ ആദ്യ ചുവടുവയ്പു കൂടിയായിരുന്നു സന്ദർശനം. ജില്ലയിൽ നിന്നു പ്രതിപക്ഷ നേതാവാകുന്ന രണ്ടാമത്തെ നേതാവാണു സതീശൻ. അദ്ദേഹത്തിന്റെ മുൻഗാമി അന്തരിച്ച സിപിഎം നേതാവ് ടി.കെ.രാമകൃഷ്ണൻ.‌ 1979 ൽ പ്രതിപക്ഷ നേതാവാകുമ്പോൾ തൃപ്പൂണിത്തുറ എംഎൽഎ ആയിരുന്നു ടി.കെ . 

പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ട വി.ഡി.സതീശൻ എംഎൽഎ കെപിസിസി വൈസ് പ്രസിഡന്റ് കെ.പി.ധനപാലനെ പറവൂരിലെ വസതിയിലെത്തി സന്ദർശിച്ചപ്പോൾ.

ഫോണിൽ സോണിയ, രാഹുൽ...

അപ്രതീക്ഷിതമായിരുന്നില്ല, സതീശന്റെ സ്ഥാനലബ്ധിയെങ്കിലും ദിവസങ്ങൾ നീണ്ട ചർച്ചകളുടെയും അണിയറ നീക്കങ്ങളുടെയും സമ്മർദങ്ങളുടെയും ഒടുവിലാണ് ഇന്നലെ പ്രഖ്യാപനം വന്നത്. കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിലാണു സൂചനകൾ വ്യക്തമായത്. ഭൂരിപക്ഷം എംഎൽഎമാരും നൽകിയ പിൻതുണയിൽ ഹൈക്കമാൻഡും ഉറച്ചതോടെ പ്രതിസന്ധി കാലത്തു മുന്നണിയെ താങ്ങുകയെന്ന വലിയ ചുമതല സതീശന് ലഭിച്ചു.

ആശംസകളുടെ പ്രവാഹമായിരുന്നു അദ്ദേഹത്തിന്റെ ഫോണിലേക്കൊഴുകിയത്. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, എ.കെ.ആന്റണി, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.സി. വേണുഗോപാൽ, വി.എം.സുധീരൻ, കെ.മുരളീധരൻ, കെ.സുധാകരൻ, പി.ജെ.ജോസഫ്, പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, പി.കെ.കുഞ്ഞാലിക്കുട്ടി തുടങ്ങിയ പ്രമുഖരുടെ വിളികൾ. 

ADVERTISEMENT

നേതാക്കളുടെ സ്നേഹ നടുവിലേക്ക്

വസതിയിൽ കുടുംബാംഗങ്ങളുടെയും ഒപ്പമുണ്ടായിരുന്ന പ്രവർത്തകരുടെയും അനുമോദനം ഏറ്റുവാങ്ങിയ ശേഷം സതീശൻ എത്തിയതു എറണാകുളത്തെ ഡിസിസി ആസ്ഥാനത്തേക്ക്. അവിടെ, ഡിസിസി പ്രസിഡന്റ് ‍ടി.ജെ.വിനോദിന്റെയും ഹൈബി ഈഡൻ എംപിയുടെയും നേതൃത്വത്തിൽ സ്വീകരണം. ഷാൾ അണിയിച്ച ഹൈബിയെ ചേർത്തു പിടിച്ച്, ഓഫിസ് മന്ദിരത്തിലേക്ക്. ഡൊമിനിക് പ്രസന്റേഷൻ, അബ്ദുൽ മുത്തലിബ്, എൻ.വേണുഗോപാൽ, മുഹമ്മദ് ഷിയാസ്, ദീപ്തി മേരി വർഗീസ് തുടങ്ങിയവരും സ്വീകരിക്കാനെത്തിയിരുന്നു.

തുടർന്ന്, മാധ്യമങ്ങൾക്കു മുന്നിൽ. വർഗീയതയോടു സന്ധിയില്ലാത്ത സമരം പ്രഖ്യാപിച്ച്, എന്തിനും ഏതിനും സർക്കാരിനെ എതിർക്കുന്നതല്ല പ്രതിപക്ഷ ധർമമെന്നു വിശദീകരിച്ച്, കോൺഗ്രസിനെയും യുഡിഎഫിനെയും വിജയത്തിൽ തിരിച്ചെത്തിക്കുകയെന്ന വെല്ലുവിളി പൂർത്തിയാക്കുമെന്ന പ്രതീക്ഷ പങ്കുവച്ചു മടക്കം. 

എല്ലാവരുടെയും പിന്തുണ തേടി 

ADVERTISEMENT

സതീശന്റെ നേതൃത്വ പദവി കോൺഗ്രസിന്റെ ഗ്രൂപ്പ് സമവാക്യങ്ങളിൽ സൃഷ്ടിച്ച അസാധാരണമായ മാറ്റം കൂടി മനസ്സിൽ വച്ചുകൊണ്ടാണ് അദ്ദേഹം എല്ലാവരെയും ഒരുമിച്ചു നിർത്തി മുന്നോട്ടു പോകുമെന്നു പറഞ്ഞതും എല്ലാവരുടെയും പിന്തുണ അഭ്യർഥിച്ചതും. എന്നാൽ, ഐ ഗ്രൂപ്പിൽ സജീവമായിരിക്കെത്തന്നെ, ഗ്രൂപ്പുകൾക്ക് അതീതമായി അദ്ദേഹം സൃഷ്ടിച്ച അനുകൂല തരംഗം പുതിയ ഗ്രൂപ്പ് സമവാക്യങ്ങൾ സൃഷ്ടിക്കപ്പെടാനുള്ള സാധ്യതയ്ക്കും വഴി തുറക്കുന്നു. സമീപ ഭാവിയിൽ തന്നെ പാർട്ടി സംഘടനാ തലങ്ങളിലും ഉടച്ചു വാർക്കൽ നടക്കുമെന്നിരിക്കെ, സതീശനെച്ചുറ്റി നേതാക്കളുടെയും പ്രവർത്തകരുടെയും പുതിയ വലയം സൃഷ്ടിക്കപ്പെടാനും സാധ്യതയേറെ. 

ഐ ഗ്രൂപ്പിന്റെ ഉറച്ച കോട്ടയായ എറണാകുളത്തെ ഭൂരിപക്ഷം എംഎൽഎമാരും തുണച്ചത് അദ്ദേഹത്തെയാണ്. ഗ്രൂപ്പ് നേതാവായ ചെന്നിത്തലയോട് ഒട്ടും അനിഷ്ടമില്ലെങ്കിലും ഒരു മാറ്റം പാർട്ടിക്കു ഗുണകരമാകുമെന്ന പ്രതീക്ഷയാണ് അവർ പങ്കുവയ്ക്കുന്നതും. അതേസമയം, ഗ്രൂപ്പ് നേതാക്കളുടെ സഹകരണം നേടിയെടുക്കാതെ മികച്ച പ്രതിപക്ഷ നേതാവായി മാറുക എളുപ്പവുമല്ല. എല്ലാവരെയും ചേർത്തു കൊണ്ടുപോകാൻ സാധിക്കുമെന്നാണു സതീശന്റെ പ്രതീക്ഷ; പ്രവർത്തകരുടെ ആഗ്രഹവും അതു തന്നെ. 

പ്രിയപ്പെട്ട പറവൂരിൽ 

കൊച്ചിയിലെ വാർത്താ സമ്മേളനത്തിനു ശേഷം, സ്വന്തം നിയോജക മണ്ഡലമായ പറവൂരിലേക്ക്. കെപിസിസി വൈസ് പ്രസിഡന്റ് കെ.പി.ധനപാലനെ  അദ്ദേഹത്തിന്റെ വീട്ടിൽ സന്ദർശിച്ചു. മുന്നോട്ടുള്ള പ്രവർത്തനത്തിനു ധനപാലൻ ആശംസകൾ നേർന്നു. തുടർന്ന് പറവൂരിലെ എംഎൽഎ ഓഫിസിലെത്തിയപ്പോൾ നഗരസഭാ അധികൃതരും പ്രവർത്തകരും ചേർന്നു സ്വീകരിച്ചു.

സതീശന്റെ സ്ഥാനലബ്ധിയെ വലിയ ആഘോഷത്തോടെയാണു പറവൂർ വരവേറ്റത്. എല്ലാ മണ്ഡലം കമ്മിറ്റികളുടെ സ്ഥലങ്ങളിലും മധുര പലഹാര വിതരണം നടന്നു. ലോയേഴ്സ് കോൺഗ്രസ് മുൻ നേതാവ് എം.വി.എസ്. നമ്പൂതിരിയെയും സതീശൻ സന്ദർശിച്ചു. ഹൈക്കോടതിയിൽ അഭിഭാഷകനായിരിക്കെ, അദ്ദേഹത്തിനു കീഴിലാണു സതീശൻ പ്രാക്ടീസ് ചെയ്തിരുന്നത്.