11– ാം നമ്പർ സ്റ്റേറ്റ് കാർ പടി കടന്നു വന്നു; അമ്മയെ പുണർന്ന്, ഗുരുക്കന്മാരെ വണങ്ങി 'മന്ത്രി' പി. രാജീവിന്റെ ആദ്യദിനം
കൊച്ചി ∙ അമ്മയെ പുണർന്ന്, ഗുരുക്കന്മാരെ വണങ്ങി മന്ത്രിയെന്ന നിലയിൽ പി. രാജീവിന്റെ എറണാകുളത്തെ ആദ്യദിനം. ശനിയാഴ്ച രാത്രി കൊച്ചിയിലെത്തിയ മന്ത്രി രാവിലെ തൃശൂർ ജില്ലയിലെ അന്നമനട മേലഡൂരിലേക്ക് അമ്മയെ കാണാൻ യാത്ര തിരിച്ചു. 11– ാം നമ്പർ സ്റ്റേറ്റ് കാർ പടി കടന്നുവരുമ്പോൾ വീട്ടുകാരും സുഹൃത്തുക്കളും

കൊച്ചി ∙ അമ്മയെ പുണർന്ന്, ഗുരുക്കന്മാരെ വണങ്ങി മന്ത്രിയെന്ന നിലയിൽ പി. രാജീവിന്റെ എറണാകുളത്തെ ആദ്യദിനം. ശനിയാഴ്ച രാത്രി കൊച്ചിയിലെത്തിയ മന്ത്രി രാവിലെ തൃശൂർ ജില്ലയിലെ അന്നമനട മേലഡൂരിലേക്ക് അമ്മയെ കാണാൻ യാത്ര തിരിച്ചു. 11– ാം നമ്പർ സ്റ്റേറ്റ് കാർ പടി കടന്നുവരുമ്പോൾ വീട്ടുകാരും സുഹൃത്തുക്കളും അയൽവാസികളും സ്വീകരിക്കാനുണ്ടായിരുന്നു. അമ്മയ്ക്കൊപ്പം പ്രാതൽ കഴിച്ചു മടക്കം.
കളമശേരിയിലെ സിപിഎം ഏരിയ കമ്മിറ്റി ഓഫിസിൽ എൽഡിഎഫ് നേതാക്കളുമായി ചർച്ച. അതിനുശേഷം ഗവ. മെഡിക്കൽ കോളജിനു ഹിൻഡാൽകൊ നൽകിയ 25 ഓക്സിജൻ കോൺസെൻട്രേറ്ററുകൾ ഏറ്റുവാങ്ങി. തുടർന്നു കളമശേരി നഗരസഭയുടെ റാപ്പിഡ് ആന്റിജൻ പരിശോധനാ കേന്ദ്രം ഉദ്ഘാടനം. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ജില്ലാ തല അവലോകന യോഗത്തിലും പങ്കെടുത്തു.
ഡോ.എം.ലീലാവതിയെയും പ്രഫ.എം.കെ സാനുവിനെയും വീടുകളിൽ സന്ദർശിച്ചു. തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ രാജീവ് ജയിക്കണമെന്ന ആശംസയുമായി സാമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധ നേടിയ പങ്കിച്ചേച്ചി എന്ന കടേപ്പള്ളി സ്വദേശി പങ്കജാക്ഷി, സിപിഎമ്മിന്റെ മുതിർന്ന നേതാവ് കെ. എം സുധാകരൻ എന്നിവരെയും സന്ദർശിച്ചു. വൈകിട്ടോടെ ആദ്യ നിയമസഭാ സമ്മേളനത്തിനായി തിരുവനന്തപുരത്തേക്ക് പോയി.