പറവൂർ ∙ ഞായർ ഉച്ച കഴിഞ്ഞു പറവൂരിൽ നിന്നൊരു ഫോൺ കോൾ പോയി; തിരുവനന്തപുരത്തേക്ക്. കോളിന്റെ ഒരറ്റത്തു ചലച്ചിത്ര താരം സലിം കുമാറും മറ്റേയറ്റത്തു നിയുക്ത പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും. സലിം കുമാർ: സതീശൻ ചേട്ടാ, ആശംസകൾ... വി.ഡി.സതീശൻ: സലിമേ, സന്തോഷം. ഞാൻ ശനിയാഴ്ച വിളിച്ചിരുന്നെങ്കിലും കിട്ടിയില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പറവൂർ ∙ ഞായർ ഉച്ച കഴിഞ്ഞു പറവൂരിൽ നിന്നൊരു ഫോൺ കോൾ പോയി; തിരുവനന്തപുരത്തേക്ക്. കോളിന്റെ ഒരറ്റത്തു ചലച്ചിത്ര താരം സലിം കുമാറും മറ്റേയറ്റത്തു നിയുക്ത പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും.

സലിം കുമാർ: സതീശൻ ചേട്ടാ, ആശംസകൾ...

ADVERTISEMENT

വി.ഡി.സതീശൻ: സലിമേ, സന്തോഷം. ഞാൻ ശനിയാഴ്ച വിളിച്ചിരുന്നെങ്കിലും കിട്ടിയില്ല. അറിഞ്ഞു കാണുമെന്ന് അറിയാം. എന്നാലും പറയണമല്ലോ. സലിമിനെ വിളിക്കണമെന്ന് ഓഫിസിൽ പറഞ്ഞേൽപ്പിച്ചിരുന്നു.

സലിം: വിളിച്ചിരുന്നു ചേട്ടാ. പ്രവർത്തകരൊക്കെ വലിയ ആവേശത്തിലാണ്. ചെല്ലാനത്തു പോയതു വളരെ നന്നായി.

ADVERTISEMENT

സതീശൻ: ചെല്ലാനം വിഷയം അടുത്ത ദിവസം തന്നെ മുഖ്യമന്ത്രിയെ കണ്ടു സംസാരിക്കുകയും നിയമസഭയിൽ ഉന്നയിക്കുകയും ചെയ്യും. വളരെ കഷ്ടമാണ് അവരുടെ കാര്യം. പ്രശ്നത്തിനു ശാശ്വത പരിഹാരം കാണേണ്ടതുണ്ട്. സലിം വീട്ടിൽ ഉണ്ടല്ലോ അല്ലേ. ഷൂട്ടിങ് എല്ലാം നിർത്തിവച്ചിരിക്ക‌ുകയല്ലേ?

സലിം: വീട്ടിൽ തന്നെയുണ്ട്. ലോക്ഡൗൺ കഴിഞ്ഞാലും ഷൂട്ടിങ് സജീവമാകാൻ കുറച്ചുകൂടി കഴിയണം. 

ADVERTISEMENT

സതീശൻ: കുറച്ചു നാൾ കൂടി കഴിഞ്ഞിട്ടു പുറത്തേയ്ക്കിറങ്ങിയാൽ മതി. ഷൂട്ടിങ് സെറ്റിലെത്തിയാലും സലിം വളരെ ശ്രദ്ധിക്കണം.

സലിം: ചേട്ടൻ ഓർക്കുന്നുണ്ടോയെന്ന് അറിയിച്ചില്ല. 1986 ൽ ഞാൻ മാല്യങ്കര കോളജിൽ പ്രീഡിഗ്രിക്കു പഠിക്കുന്ന സമയത്താണു നമ്മൾ തമ്മിൽ ആദ്യമായി കണ്ടത്.  അന്നു സതീശൻ ചേട്ടനായിരുന്നു യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാൻ. മഹാരാജാസ് കോളജിന്റെ മുന്നിൽ വച്ചു പ്രഫസറാണ് ‘ഇതാണു വി.ഡി.സതീശൻ’ എന്നു പറഞ്ഞു പരിചയപ്പെടുത്തിയത്.