'കുരുന്നുകളുടെ അമ്മ'; വളയൻ ചിറങ്ങരയുടെ ‘ടീച്ചറമ്മ’ പടിയിറങ്ങി
പെരുമ്പാവൂർ ∙ വളയൻചിറങ്ങര ഗവ.എൽപി സ്കൂളിനെ ജില്ലയിലെ ഏറ്റവും മികച്ച എൽപി സ്കൂളാക്കി ഉയർത്തി പ്രധാന അധ്യാപിക സി.രാജി പടിയിറങ്ങി. കുരുന്നുകളുടെ അമ്മയായി ജീവിച്ച ടീച്ചർക്കു സഹപ്രവർത്തകരും പിടിഎയും ചേർന്നു യാത്രയയപ്പു നൽകി. 37 കൊല്ലത്തെ അധ്യാപക ജീവിതത്തിൽ 24 വർഷവും അധ്യാപികയായും പ്രധാനാധ്യാപികയായും

പെരുമ്പാവൂർ ∙ വളയൻചിറങ്ങര ഗവ.എൽപി സ്കൂളിനെ ജില്ലയിലെ ഏറ്റവും മികച്ച എൽപി സ്കൂളാക്കി ഉയർത്തി പ്രധാന അധ്യാപിക സി.രാജി പടിയിറങ്ങി. കുരുന്നുകളുടെ അമ്മയായി ജീവിച്ച ടീച്ചർക്കു സഹപ്രവർത്തകരും പിടിഎയും ചേർന്നു യാത്രയയപ്പു നൽകി. 37 കൊല്ലത്തെ അധ്യാപക ജീവിതത്തിൽ 24 വർഷവും അധ്യാപികയായും പ്രധാനാധ്യാപികയായും വളയൻചിറങ്ങര സ്കൂളിൽ തന്നെയായിരുന്നു.
പഠന, പാഠ്യേതര വിഷയങ്ങളിൽ സ്കൂളിനെ ഒന്നാം സ്ഥാനത്തെത്തിക്കുന്നതിൽ രാജി ടീച്ചർ വഹിച്ച പങ്കു ചെറുതല്ല. പിടിഎയും നാട്ടുകാരും ഒപ്പം നിന്നപ്പോൾ പഠന നിലവാരത്തിലും കുട്ടികളും എണ്ണത്തിലും സ്കൂൾ ഒന്നാം സ്ഥാനത്തെത്തി. ജില്ലയിൽ ഏറ്റവും അധികം കുട്ടികൾ പഠിക്കുന്ന സർക്കാർ എൽപി സ്കൂളാണിത്. 600 കുട്ടികളുണ്ട്. സംസ്ഥാന തലത്തിൽ നഴ്സറി കുട്ടികൾക്കായി പാഠപുസ്തകം തയാറാക്കിയതു വളയൻചിറങ്ങര സ്കൂൾ ആയിരുന്നു. 8 കൊല്ലമായി പെരുമ്പാവൂർ വിദ്യാഭ്യാസ ഉപജില്ലാ കലോത്സവത്തിൽ സ്കൂളാണ് ഒന്നാം സ്ഥാനത്ത്.