ചോറ്റാനിക്കര, കാഞ്ഞിരമറ്റം റെയിൽവേ സ്റ്റേഷനുകൾ നിർത്തലാക്കുമെന്ന ആശങ്കയിൽ യാത്രക്കാർ
മുളന്തുരുത്തി ∙ ട്രെയിനുകൾക്കു സ്റ്റോപ്പില്ലാത്തതു മൂലം ചോറ്റാനിക്കര റോഡ് (കുരീക്കാട്), കാഞ്ഞിരമറ്റം റെയിൽവേ സ്റ്റേഷനുകൾ നിർത്തലാക്കുമെന്ന ആശങ്കയിൽ യാത്രക്കാർ. കോവിഡ് ഒന്നാം തരംഗത്തിൽ ഏർപ്പെടുത്തിയ ലോക്ഡൗണിൽ ട്രെയിൻ സർവീസ് നിർത്തിയപ്പോൾ മുതൽ അടഞ്ഞു കിടക്കുന്നതാണ് ഈ സ്റ്റേഷനുകൾ. ഇളവുകളെത്തുടർന്നു

മുളന്തുരുത്തി ∙ ട്രെയിനുകൾക്കു സ്റ്റോപ്പില്ലാത്തതു മൂലം ചോറ്റാനിക്കര റോഡ് (കുരീക്കാട്), കാഞ്ഞിരമറ്റം റെയിൽവേ സ്റ്റേഷനുകൾ നിർത്തലാക്കുമെന്ന ആശങ്കയിൽ യാത്രക്കാർ. കോവിഡ് ഒന്നാം തരംഗത്തിൽ ഏർപ്പെടുത്തിയ ലോക്ഡൗണിൽ ട്രെയിൻ സർവീസ് നിർത്തിയപ്പോൾ മുതൽ അടഞ്ഞു കിടക്കുന്നതാണ് ഈ സ്റ്റേഷനുകൾ. ഇളവുകളെത്തുടർന്നു ട്രെയിൻ ഓടിത്തുടങ്ങിയെങ്കിലും ഇതുവരെ കാഞ്ഞിരമറ്റത്തും ചോറ്റാനിക്കരയിലും സ്റ്റോപ് അനുവദിച്ചിട്ടില്ല. അഞ്ഞൂറിലേറെ സ്ഥിരം യാത്രക്കാരാണ് ഇതുനിമിത്തം ദുരിതം അനുഭവിക്കുന്നത്. ഒന്നര വർഷമായി അടഞ്ഞു കിടക്കുന്നതിനാൽ സ്റ്റേഷനും പരിസരവും നശിച്ചുകൊണ്ടിരിക്കുകയാണ്.
സാമൂഹിക വിരുദ്ധരുടെ താവളമായും സ്റ്റേഷനുകൾ മാറി. നേരത്തെ ഹാൾട്ട് സ്റ്റേഷനായി തരംതാഴ്ത്തിയതിനു പിന്നാലെ നിർത്തലാക്കാനുള്ള സ്റ്റേഷനുകളുടെ പട്ടികയിലും ചോറ്റാനിക്കരയും കാഞ്ഞിരമറ്റവും ഇടംപിടിച്ചിരുന്നു. യാത്രക്കാരുടെയും നാട്ടുകാരുടെയും പ്രതിഷേധം ഉയർന്നതോടെയാണു റെയിൽവേ തീരുമാനത്തിൽ നിന്നു പിൻമാറിയത്. എന്നാൽ നിലവിൽ റെയിൽവേ ട്രെയിൻ സർവീസ് ചുരുക്കുകയും പാസഞ്ചർ ട്രെയിനുകൾ പലതും എക്സ്പ്രസായി ഉയർത്തുകയും ചെയ്തതോടെ സ്റ്റേഷനുകൾ നിർത്തലാക്കുമോ എന്ന സംശയമാണ് ഉയരുന്നത്.
കരാറുകാർ ദുരിതത്തിൽ
ഹാൾട്ട് സ്റ്റേഷനുകളുടെ ഗണത്തിലായതിനാൽ കരാറുകാരാണു സ്റ്റേഷന്റെ പ്രവർത്തനങ്ങൾ നിയന്ത്രിച്ചിരുന്നത്. ടിക്കറ്റ് വിറ്റു കിട്ടുന്ന കമ്മിഷനാണ് ഇവരുടെ ലാഭം. ഇലക്ട്രോണിക് ടിക്കറ്റ് സംവിധാനം ഇല്ലാത്തതിനാൽ പ്രധാന സ്റ്റേഷനിൽ നിന്നും കരാറുകാർ വാങ്ങി സൂക്ഷിക്കുന്ന ടിക്കറ്റുകളാണ് ഇവിടെ യാത്രക്കാർക്കു നൽകുന്നത്. ട്രെയിൻ നിർത്താതായതോടെ ഇവരുടെ വരുമാനം പൂർണമായും നിലച്ചു. അപ്രതീക്ഷിതമായി സർവീസ് നിർത്തിയതോടെ വാങ്ങിവച്ച ടിക്കറ്റുകൾ അങ്ങനെ തന്നെ ഇരിക്കുകയാണെന്നു കാഞ്ഞിരമറ്റം റെയിൽവേ സ്റ്റേഷനിലെ കരാറുകാരൻ ഇ.പി. രഘുനാഥ് പറഞ്ഞു.
50,000 രൂപയുടെ ടിക്കറ്റാണു രഘുനാഥ് വാങ്ങിവച്ചത്. സ്റ്റേഷനിൽ ട്രെയിൻ നിർത്തി തുടങ്ങിയാൽ മാത്രമേ ഇതു വിൽക്കാനാകൂ. സർവീസ് എന്ന് ആരംഭിക്കുമെന്നു വ്യക്തമായ വിവരമില്ലാത്തതിനാൽ ടിക്കറ്റ് എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയാണെന്നു രഘുനാഥ് പറയുന്നു. ചോറ്റാനിക്കര റോഡ് റെയിൽവേ സ്റ്റേഷനിലെ കരാറുകാരനും 20.000 രൂപയുടെ ടിക്കറ്റ് വാങ്ങി സൂക്ഷിച്ചിട്ടുണ്ട്. വരുമാനം നഷ്ടമായതിന്റെ വിഷമത്തിലും ടിക്കറ്റ് വാങ്ങിയ ബാധ്യതയും വഹിക്കേണ്ട അവസ്ഥയിലാണു കരാറുകാർ.
എന്നു നിർത്തും ട്രെയിൻ?
‘ട്രെയിൻ നിർത്താറായോ..?’ കാഞ്ഞിരമറ്റം റെയിൽവേ സ്റ്റേഷന്റെ നടത്തിപ്പുകാരൻ ദിവസവും 10 തവണയെങ്കിലും ഈ ചോദ്യം കേൾക്കാറുണ്ട്. ദിവസം 12 ട്രെയിനുകൾ നിർത്തിയിരുന്ന സ്റ്റേഷനായിരുന്നു കാഞ്ഞിരമറ്റം. നാനൂറോളം സ്ഥിര യാത്രക്കാരും ഉണ്ടായിരുന്നു. ട്രെയിൻ നിർത്താത്തതിനാൽ പലരും യാത്ര ബസിലും ബൈക്കിലുമാണ് യാത്ര. 8 ട്രെയിനുകൾക്ക് സ്റ്റോപ്പുണ്ടായിരുന്ന ചോറ്റാനിക്കര റോഡ് റെയിൽവേ സ്റ്റേഷനെ ആശ്രയിച്ചിരുന്ന യാത്രക്കാരും പതിവു രീതി മാറ്റി. യാത്രക്കാരുടെ ബുദ്ധിമുട്ട് മനസ്സിലാക്കി ട്രെയിനുകൾക്ക് സ്റ്റോപ് അനുവദിക്കാൻ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.