പഴയ ഹാർഡ്ബോർഡ് പെട്ടി, പേനയുടെ റീഫിൽ, ഗുളികകളുടെ കവർ; അമൽ ഓട്ടോ മൊബീൽസിന്റെ മൂലധനം
തൃപ്പൂണിത്തുറ ∙ പഴയ ഹാർഡ്ബോർഡ് പെട്ടി, പേനയുടെ റീഫിൽ, ഗുളികകളുടെ കവർ... എരൂർ ഭവൻസ് വിദ്യാമന്ദിറിലെ പന്ത്രണ്ടാം ക്ലാസുകാരൻ എരൂർ വെസ്റ്റ് മാപ്പിളപ്പറമ്പിൽ അമൽ കുര്യന്റെ(17) കയ്യിലിവ എത്തിയാൽ ഇത്തിരിക്കുഞ്ഞൻമാരായ വാഹനങ്ങളായി പുനർജനിക്കും. പായ്ക്ക് ചെയ്തു വരുന്ന പെട്ടികൾ, കൊതുകു ബാറ്റിന്റെ ഇരുമ്പു

തൃപ്പൂണിത്തുറ ∙ പഴയ ഹാർഡ്ബോർഡ് പെട്ടി, പേനയുടെ റീഫിൽ, ഗുളികകളുടെ കവർ... എരൂർ ഭവൻസ് വിദ്യാമന്ദിറിലെ പന്ത്രണ്ടാം ക്ലാസുകാരൻ എരൂർ വെസ്റ്റ് മാപ്പിളപ്പറമ്പിൽ അമൽ കുര്യന്റെ(17) കയ്യിലിവ എത്തിയാൽ ഇത്തിരിക്കുഞ്ഞൻമാരായ വാഹനങ്ങളായി പുനർജനിക്കും. പായ്ക്ക് ചെയ്തു വരുന്ന പെട്ടികൾ, കൊതുകു ബാറ്റിന്റെ ഇരുമ്പു വലകൾ, ഗുളിക പായ്ക്ക് ചെയ്തു വരുന്ന പ്ലാസ്റ്റിക്ക് കൂടുകൾ, ചെറു കമ്പികൾ, പഴയ വസ്ത്രങ്ങൾ തുടങ്ങിയവയൊക്കെ ഉപയോഗിച്ച് കെഎസ്ആർടിസി ബസും, ജീപ്പുമൊക്കെ ഉണ്ടാക്കുകയാണ് അമൽ.
എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ കുണ്ടന്നൂരിലെ ഹോട്ടലിൽ 'മലയാള മനോരമ' നടത്തിയ വാഹന എക്സ്പോ കണ്ടിട്ടാണ് വാഹനങ്ങളോടുള്ള ഇഷ്ടം തുടങ്ങിയതെന്ന് അമൽ പറയുന്നു. വീട്ടിൽ എത്തി കടലാസ് ഉപയോഗിച്ച് ആദ്യം ജീപ്പും ലോറിയുമൊക്കെ ഉണ്ടാക്കി. പക്ഷേ അതിനൊന്നും കൃത്യത വന്നില്ല. എന്നാൽ ലോക്ഡൗണിൽ വീട്ടിൽ കുത്തിയിരുന്നപ്പോൾ പഴയ ഇഷ്ടം പൊടിതട്ടി എടുത്തു. അച്ഛൻ കുര്യന്റെയും അമ്മ വിനീതയുടെയും സഹോദരി അലീനയുടെയും പൂർണ പിന്തുണ ലഭിച്ചതോടെ സംഗതി ക്ലിക്ക്.
English Summary; Old hardboard box, pen refill, pill cover; Capital of Amal Auto Mobiles