തുരുത്ത് റെയിൽവേ നടപ്പാലം: ലക്ഷണക്കേടായി തുരുമ്പു ഗർഡറുകൾ
ആലുവ∙ അറ്റകുറ്റപ്പണിക്കായി അടച്ചിട്ടിരിക്കുന്ന തുരുത്ത് റെയിൽവേ നടപ്പാലം വ്യാഴാഴ്ച ഗതാഗതത്തിനു തുറന്നു കൊടുക്കുമെങ്കിലും പ്രവേശന കവാടത്തിലെ തുരുമ്പെടുത്ത ഇരുമ്പു ഗർഡറുകൾ മാറ്റിയില്ലെങ്കിൽ യാത്ര ദുഷ്കരമാകും. 3 വർഷം മുൻപാണ് ഉപയോഗശൂന്യമായ ഗർഡറുകൾ റെയിൽവേ അധികൃതർ അപ്രോച്ച് റോഡിൽ തള്ളിയത്. അന്നു മുതൽ

ആലുവ∙ അറ്റകുറ്റപ്പണിക്കായി അടച്ചിട്ടിരിക്കുന്ന തുരുത്ത് റെയിൽവേ നടപ്പാലം വ്യാഴാഴ്ച ഗതാഗതത്തിനു തുറന്നു കൊടുക്കുമെങ്കിലും പ്രവേശന കവാടത്തിലെ തുരുമ്പെടുത്ത ഇരുമ്പു ഗർഡറുകൾ മാറ്റിയില്ലെങ്കിൽ യാത്ര ദുഷ്കരമാകും. 3 വർഷം മുൻപാണ് ഉപയോഗശൂന്യമായ ഗർഡറുകൾ റെയിൽവേ അധികൃതർ അപ്രോച്ച് റോഡിൽ തള്ളിയത്. അന്നു മുതൽ ഇതു നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടു നാട്ടുകാർ റെയിൽവേ ഓഫിസുകൾ കയറിയിറങ്ങുന്നതാണ്.
ദക്ഷിണ റെയിൽവേയിലെ ഉന്നത ഉദ്യോഗസ്ഥർക്കും പരാതി നൽകി. നടപടി ഉണ്ടായില്ല. ഇരുവശവും കാടുകയറിയ റോഡിൽ ഇടുങ്ങിയ നടപ്പാത മാത്രമേ ഇപ്പോഴുള്ളൂ. തുരുമ്പെടുത്ത ഗർഡറുകളുടെ മുകളിലും താഴെയും വള്ളിപ്പടർപ്പുകൾ നിറഞ്ഞു. വിഷപ്പാമ്പുകളുടെയും തെരുവുനായ്ക്കളുടെയും വിഹാര കേന്ദ്രമാണിത്. 12 അടി ഉയരത്തിലാണു ഗർഡർ അട്ടിയിട്ടിരിക്കുന്നത്.
ഇവിടെ വഴിവിളക്കുമില്ല. സന്ധ്യയായാൽ കൂരിരുട്ടിലൂടെ വേണം നടന്നുപോകാൻ. ജോലി കഴിഞ്ഞു വൈകിയെത്തുന്ന സ്ത്രീകളും മറ്റും പേടിച്ചാണു സഞ്ചരിക്കുന്നത്. സാമൂഹികവിരുദ്ധരുടെ ആക്രമണം മുതൽ ട്രാൻസ്ജെൻഡറിന്റെ കൊലപാതകം വരെ നടന്നിട്ടുണ്ട് ഇവിടെ. ഗർഡറുകൾ ഗുഡ്സ് ഷെഡിനു സമീപം റെയിൽവേയുടെ ഒഴിഞ്ഞ സ്ഥലത്തേക്കു മാറ്റാൻ സമ്മർദം ചെലുത്തണമെന്ന് ആവശ്യപ്പെട്ടു തുരുത്ത് സമന്വയ ഗ്രാമവേദി ബെന്നി ബഹനാൻ എംപിക്കും അൻവർ സാദത്ത് എംഎൽഎക്കും നിവേദനം നൽകി.