വ്യവസായ നഗരം ചുവപ്പണിഞ്ഞു; സിപിഎം ജില്ലാ സമ്മേളനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി
കളമശേരി ∙ ആദ്യമായി സിപിഎം ജില്ലാ സമ്മേളനത്തിന്റെ വേദിയാകുന്ന കളമശേരിയിൽ സമ്മേളനത്തിന് ഒരുക്കങ്ങൾ പൂർത്തിയായി. ആലങ്ങാട്, കടുങ്ങല്ലൂർ, കരുമാല്ലൂർ, വരാപ്പുഴ, ഏലൂർ, കളമശേരി എന്നിങ്ങനെ തൊഴിലാളി–കൃഷി മേഖലയെന്ന നിലയിൽ പുനഃസംഘടിപ്പിക്കപ്പെട്ട കളമശേരി ഏരിയ കമ്മിറ്റിയുടെ ആതിഥ്യത്തിലാണു സമ്മേളനം. യുഡിഎഫിന്റെ
കളമശേരി ∙ ആദ്യമായി സിപിഎം ജില്ലാ സമ്മേളനത്തിന്റെ വേദിയാകുന്ന കളമശേരിയിൽ സമ്മേളനത്തിന് ഒരുക്കങ്ങൾ പൂർത്തിയായി. ആലങ്ങാട്, കടുങ്ങല്ലൂർ, കരുമാല്ലൂർ, വരാപ്പുഴ, ഏലൂർ, കളമശേരി എന്നിങ്ങനെ തൊഴിലാളി–കൃഷി മേഖലയെന്ന നിലയിൽ പുനഃസംഘടിപ്പിക്കപ്പെട്ട കളമശേരി ഏരിയ കമ്മിറ്റിയുടെ ആതിഥ്യത്തിലാണു സമ്മേളനം. യുഡിഎഫിന്റെ
കളമശേരി ∙ ആദ്യമായി സിപിഎം ജില്ലാ സമ്മേളനത്തിന്റെ വേദിയാകുന്ന കളമശേരിയിൽ സമ്മേളനത്തിന് ഒരുക്കങ്ങൾ പൂർത്തിയായി. ആലങ്ങാട്, കടുങ്ങല്ലൂർ, കരുമാല്ലൂർ, വരാപ്പുഴ, ഏലൂർ, കളമശേരി എന്നിങ്ങനെ തൊഴിലാളി–കൃഷി മേഖലയെന്ന നിലയിൽ പുനഃസംഘടിപ്പിക്കപ്പെട്ട കളമശേരി ഏരിയ കമ്മിറ്റിയുടെ ആതിഥ്യത്തിലാണു സമ്മേളനം. യുഡിഎഫിന്റെ
കളമശേരി ∙ ആദ്യമായി സിപിഎം ജില്ലാ സമ്മേളനത്തിന്റെ വേദിയാകുന്ന കളമശേരിയിൽ സമ്മേളനത്തിന് ഒരുക്കങ്ങൾ പൂർത്തിയായി. ആലങ്ങാട്, കടുങ്ങല്ലൂർ, കരുമാല്ലൂർ, വരാപ്പുഴ, ഏലൂർ, കളമശേരി എന്നിങ്ങനെ തൊഴിലാളി–കൃഷി മേഖലയെന്ന നിലയിൽ പുനഃസംഘടിപ്പിക്കപ്പെട്ട കളമശേരി ഏരിയ കമ്മിറ്റിയുടെ ആതിഥ്യത്തിലാണു സമ്മേളനം. യുഡിഎഫിന്റെ കൈവശമായിരുന്ന മണ്ഡലം വൻ ഭൂരിപക്ഷത്തിൽ പിടിച്ചെടുത്ത ആത്മവിശ്വാസവും സംഘാടക സമിതിക്കുണ്ട്.
സമ്മേളന നടത്തിപ്പിനു ചിട്ടയായ പ്രവർത്തനങ്ങളാണു നടത്തിയത്. സബ് കമ്മിറ്റികൾ രൂപീകരിച്ച് പ്രവർത്തനങ്ങൾ വികേന്ദ്രീകരിച്ചു നൽകി. ചുമരെഴുത്തും കമാനങ്ങളും ബോർഡുകളും പോസ്റ്ററുകളും കൊടി തോരണങ്ങളും നഗരത്തിന്റെ ഓരോ മൂലയിലും നിറഞ്ഞു..229 ബ്രാഞ്ച് യോഗങ്ങളും അത്ര തന്നെ അനുഭാവി യോഗങ്ങളും 13 ലോക്കൽ കമ്മിറ്റി യോഗവും ഓരോ ദിവസവും പ്രവർത്തന പുരോഗതി വിലയിരുത്തി. ബ്ലൂ ഇക്കണോമി, ഇന്ത്യൻ ഭരണഘടന, കാലാവസ്ഥാ വ്യതിയാനം, സ്ത്രീ സുരക്ഷ എന്നിവ സംബന്ധിച്ച സെമിനാറുകൾ നടത്തി.
കർഷക തൊഴിലാളി പ്രക്ഷോഭങ്ങളുടെ ചരിത്ര–ചിത്ര പ്രദർശനം നടക്കുന്നു. കലാ സാംസ്കാരിക ജാഥയും സംസ്ഥാന തലത്തിലുള്ള തെരുവുനാടക മത്സരവും മറ്റു മത്സരങ്ങളും റോഡ് ഷോയും ഫ്ലാഷ് മോബും ഗസൽ സന്ധ്യയും നടന്നു. ഇന്നു വൈകിട്ട് 5ന് അപ്പോളോ ജംക്‌ഷനിൽ പതാകാ ജാഥയ്ക്കും ദീപശിഖാ ജാഥയ്ക്കും വരവേൽപ് നൽകും. സമ്മേളന നഗരിയിൽ പതാക ഉയരും. 16നു രാജീവ് കളമശേരിയുടെ കലാവിരുന്നും സെബി നായരമ്പലം നയിക്കുന്ന സംഗീത നിശയും നടക്കും. നാളത്തെ പ്രതിനിധി സമ്മേളനവും 16 ലെ പൊതുസമ്മേളനവും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, ടി.എം.തോമസ് ഐസക്ക്, എ.കെ.ബാലൻ, എം.സി.ജോസഫൈൻ, മന്ത്രി പി.രാജീവ് എന്നിവർ പങ്കെടുക്കും.സമാപന സമ്മേളന വേദിയിൽ ജയ് ഭീം സിനിമാ പ്രവർത്തകരെ ആദരിക്കും. നടൻ സൂര്യ, ജസ്റ്റിസ് ചന്ദ്രു എന്നിവരും സിനിമയിലെ അഭിനേതാക്കളും അണിയറ പ്രവർത്തകരും പങ്കെടുക്കുമെന്നു സംഘാടകർ അറിയിച്ചു. ജില്ലയിലെ മുതിർന്ന നേതാക്കളായ എം. എം. ലോറൻസ്, കെ. എൻ. രവീന്ദ്രനാഥ്, സരോജിനി ബാലാനന്ദൻ, കെ. എം. സുധാകരൻ എന്നിവരെ സമ്മേളനത്തിൽ ആദരിക്കും.
തെരുവു നാടക മത്സരം: ‘കനലായ് കരുതലായ്’ മികച്ച നാടകം
സിപിഎം ജില്ലാ സമ്മേളനത്തോടനുബന്ധിച്ചു നടത്തിയ സംസ്ഥാന തെരുവു നാടക മത്സരത്തിൽ കോഴിക്കോട് കേളുവേട്ടൻ പഠന ഗവേഷണ കേന്ദ്രത്തിന്റെ നവചേതന അവതരിപ്പിച്ച ‘കനലായ് കരുതലായ്’ മികച്ച നാടകം. രചന, സംവിധാനം, മികച്ച നടി എന്നീ സ്ഥാനങ്ങളും ഈ നാടകം നേടി. 9 നാടക സംഘങ്ങൾ പങ്കെടുത്ത മത്സരത്തിൽ അമ്പലമുകൾ സിഐടിയു കോ–ഓർഡിനേഷൻ കമ്മിറ്റിയുടെ ‘ഒടുവിൽ അവർ നിങ്ങളെയും തേടിയെത്തും’ രണ്ടാം സ്ഥാനം നേടി.
മികച്ച രചന: പ്രമോദ് ദശരഥ് (കനലായ് കരുതലായ്), മികച്ച സംവിധാനം: ഷനിത്ത് മാധവിക (കനലായ് കരുതലായ്), മികച്ച നടൻ: എൻ.എം. ശശിധരൻ (ആലുവ ആർട്ടേഴ്സ് ഗ്രൂപ്പ്), മികച്ച നടി : ഉഷ ചന്ദ്രബാബു (കനലായ് കരുതലായ്). പ്രത്യേക ജൂറി അവാർഡ്: അനുപമ (സി.എൻ. ബാലചന്ദ്രൻ സാംസ്കാരിക വേദി), കാവ്യശ്രീ (ഇടപ്പള്ളി നാടകപഠനകേന്ദ്രം ), സുമന (കനലായ് കരുതലായ് )
സ്ത്രീ: സെമിനാർ നടത്തി
വീടിനകം ജനാധിപത്യവൽക്കരിക്കുന്നതിലൂടെ മാത്രമേ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ ചെറുക്കാനാകൂവെന്നു ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സി.എസ്.സുജാത അഭിപ്രായപ്പെട്ടു. സിപിഎം ജില്ലാ സമ്മേളനത്തോടനുബന്ധിച്ചു കളമശേരി ടൗൺ ഹാളിൽ നടത്തിയ സ്ത്രീ സുരക്ഷയും സമകാലീന ഇന്ത്യയും എന്ന വിഷയത്തിൽ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു സുജാത. സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എം.സി.ജോസഫൈൻ അധ്യക്ഷത വഹിച്ചു. ഡോ. പി.കെ. ആനന്ദി, ഡോ.മ്യൂസ് മേരി ജോർജ്, ജി.പ്രിയദർശൻ തമ്പി, സി.പി.ഉഷ എന്നിവർ പ്രസംഗിച്ചു.