പിറവം∙ ജില്ലയുടെ കിഴക്കൻ മേഖലയിൽ നിന്നു കൊച്ചിയിലേക്കുള്ള പ്രധാന കവാടങ്ങളിൽ ഒന്നായ പിറവത്തിന്റെ തിലകക്കുറിയായ പാലത്തിനു 60 വയസ്സ് പൂർത്തിയാകുന്നു. 1961 ഡിസംബർ 27നാണു കേന്ദ്രമന്ത്രി എ.എം.തോമസ് പാലം തുറന്നു നൽകിയത്. മൂവാറ്റുപുഴയാറിനു കുറുകെ പിന്നീടു ഉൗരമനയിലും രാമമംഗലത്തും നെച്ചൂരിലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പിറവം∙ ജില്ലയുടെ കിഴക്കൻ മേഖലയിൽ നിന്നു കൊച്ചിയിലേക്കുള്ള പ്രധാന കവാടങ്ങളിൽ ഒന്നായ പിറവത്തിന്റെ തിലകക്കുറിയായ  പാലത്തിനു 60 വയസ്സ് പൂർത്തിയാകുന്നു. 1961 ഡിസംബർ 27നാണു കേന്ദ്രമന്ത്രി എ.എം.തോമസ് പാലം തുറന്നു നൽകിയത്.  മൂവാറ്റുപുഴയാറിനു കുറുകെ പിന്നീടു  ഉൗരമനയിലും രാമമംഗലത്തും നെച്ചൂരിലും കളമ്പൂരിലുമെല്ലാം പാലം പൂർത്തിയായെങ്കിലും  വെള്ളപ്പൊക്കങ്ങളും മഹാപ്രളയവും നേരിട്ടു ഒട്ടേറെ ചരിത്ര സംഭവങ്ങൾക്കു സാക്ഷിയായി തലയെടുപ്പോലെ നിലകൊള്ളുകയാണു പിറവത്തെ ആർച്ച് പാലം.

നേരത്തെ കുരുമുളക്, ചുക്ക് തുടങ്ങിയ സുഗന്ധ വ്യഞ്ജനങ്ങളുടെ പ്രധാന വിപണന കേന്ദ്രമായിരുന്നു പിറവം. ഇവിടെ നിന്നു സുഗന്ധ്യവ്യഞ്ജനങ്ങൾ കൊച്ചിയിലേക്കും മട്ടാഞ്ചേരിയിലേക്കും ആലപ്പുഴയിലേക്കു  മെല്ലാം കൊണ്ടുപോയിരുന്നു. ഇവ  മറുകര കടത്താൻ വള്ളങ്ങളെയാണ് ആശ്രയിച്ചിരുന്നത്. വാഹനങ്ങളും കാളവണ്ടികളുമെല്ലാം പുഴയുടെ ഇരുകരകളിലുമായി യാത്ര  അവസാനിപ്പിക്കുകയായിരുന്നു പതിവ്. തുടർന്നാണു പാലം വേണമെന്ന  ആവശ്യം ഉയരുന്നത്. പൊതുമരാമത്തു വകുപ്പിന്റെ മേൽനോട്ടത്തിൽ പൂർത്തിയായ പാലത്തിനു  6,50,000  രൂപയാണു വകയിരുത്തിയത്.

ADVERTISEMENT

എസ്.സുബ്രഹ്മണ്യം ആയിരുന്നു കരാർ ഏറ്റെടുത്തത്. ചീഫ് എൻജിനീയർ പത്മനാഭ അയ്യർ,എൻജിനീയർമാരായ വി.ജെ.ജോസഫ്, വി.എസ്. എൻ പിള്ള എന്നിവർക്കായിരുന്നു മേൽനോട്ട ചുമതല.3 സ്പാനുകളിലായി 116 മീറ്ററും  6.70 മീറ്റർ വീതിയുമാണു പാലത്തിന് ഉള്ളത്. കാലപ്പഴക്കത്തെ തുടർന്നു 2007 ൽ പാലം ബലപ്പെടുത്തുന്ന ജോലികൾ പൊതുമരാമത്തു വകുപ്പു നടത്തിയിരുന്നു. അടിഭാഗം സിമന്റ്  മറ്റു വസ്തുക്കളും ചേർന്ന മിശ്രിതം അടിച്ചായിരുന്നു ബലപ്പെടുത്തൽ. പുഴയുടെ മറുകരയിൽ സിവിൽ സ്റ്റേഷൻ ഉൾപ്പെടെ ഓഫിസുകളും സ്ഥാപനങ്ങളും പ്രവർത്തനമാരംഭിച്ചതോടെ നടപ്പാലമില്ലാതിരുന്നത് കാൽനടയാത്രക്കാർക്കു ബുദ്ധിമുട്ടിന് ഇടയാക്കി. 

തുടർന്നു 2010 ൽ പാലത്തിന്റെ സ്പാനുകളെ ബന്ധിപ്പിച്ചു ഇരു ഭാഗത്തുമായി ഇരുമ്പു നടപ്പാലം പൂർത്തിയാക്കി.  അതേസമയം 6 പതിറ്റാണ്ടിനിടെ ഉണ്ടായ വാഹനബാഹുല്യം പാലത്തിനു താങ്ങാവുന്നതിലും അധികമാണെന്ന പരാതി ഉയരുന്നുണ്ട്. ‌ഗതാഗതക്കുരുക്കു പരിഹരിക്കാൻ എക്സൈസ് കടവിൽ പുതിയ പാലം വേണമെന്നാതാണു പരിഹാര നിർദേശം.  7 വർഷമായി ഈ ആവശ്യം സജീവമാണെങ്കിലും സർക്കാർ തലത്തിൽ അനുകൂല നടപടി ഉണ്ടായിട്ടില്ല.