ആലുവ തുരുത്ത് റെയിൽവേ നടപ്പാലം ഇന്നു തുറക്കും
ആലുവ∙ പുനരുദ്ധാരണം പൂർത്തീകരിച്ച തുരുത്ത് റെയിൽവേ നടപ്പാലം ഇന്നു ഗതാഗതത്തിനു തുറന്നുകൊടുക്കും. തുരുത്ത് നിവാസികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനു വേണ്ടി നിർമിച്ച നടപ്പാലത്തിനു 4 പതിറ്റാണ്ടു പഴക്കമുണ്ട്. അപകടാവസ്ഥയിലായ നടപ്പാലം പുനരുദ്ധരിക്കാൻ ആലുവ നഗരസഭയും ചെങ്ങമനാട് പഞ്ചായത്തും ചേർന്നു 38.90

ആലുവ∙ പുനരുദ്ധാരണം പൂർത്തീകരിച്ച തുരുത്ത് റെയിൽവേ നടപ്പാലം ഇന്നു ഗതാഗതത്തിനു തുറന്നുകൊടുക്കും. തുരുത്ത് നിവാസികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനു വേണ്ടി നിർമിച്ച നടപ്പാലത്തിനു 4 പതിറ്റാണ്ടു പഴക്കമുണ്ട്. അപകടാവസ്ഥയിലായ നടപ്പാലം പുനരുദ്ധരിക്കാൻ ആലുവ നഗരസഭയും ചെങ്ങമനാട് പഞ്ചായത്തും ചേർന്നു 38.90 ലക്ഷം രൂപ അടയ്ക്കണമെന്നു റെയിൽവേ ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ ജനകീയ പ്രക്ഷോഭം ഉയർന്നതോടെ റെയിൽവേ നേരിട്ട് അറ്റകുറ്റപ്പണി നടത്തുകയായിരുന്നു.
ഇക്കഴിഞ്ഞ സെപ്റ്റംബർ 20നാണു പാലത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ റെയിൽവേ ആരംഭിച്ചത്. ഈ മാസം 9 നു തുറക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും മഴ മൂലം പണികൾ മന്ദഗതിയിലായതിനാൽ തുറക്കൽ നീണ്ടു. അൻവർ സാദത്ത് എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റ് സെബ മുഹമ്മദാലി, വാർഡ് അംഗം നഹാസ് കളപ്പുരയ്ക്കൽ, തുരുത്ത് സമന്വയ ഗ്രാമവേദി ഭാരവാഹികൾ എന്നിവർ നടപ്പാലത്തിന്റെ ശോച്യാവസ്ഥ ശ്രദ്ധയിൽപെടുത്തിയതിനെത്തുടർന്നു ബെന്നി ബഹനാൻ എംപി ചെന്നൈയിൽ സതേൺ റെയിൽവേ ജനറൽ മാനേജരെ നേരിൽ കണ്ടു നിവേദനം നൽകി.
തുടർന്നാണു പുനരുദ്ധാരണത്തിനു റെയിൽവേ ഫണ്ട് അനുവദിച്ചത്. നടപ്പാലത്തിലേക്കുള്ള വഴിയിൽ വർഷങ്ങളായി അട്ടിയിട്ടിരിക്കുന്ന തുരുമ്പെടുത്ത ഇരുമ്പു ഗർഡറുകൾ 2 ദിവസത്തിനുള്ളിൽ നീക്കുമെന്നു റെയിൽവേ എൻജിനീയർ ജോസഫ് അഗസ്റ്റിൻ നാട്ടുകാർക്ക് ഉറപ്പു നൽകി. മുനിസിപ്പൽ ടൗൺ ഹാൾ പരിസരത്തു നിന്നു നടപ്പാലത്തിലേക്കു പോകുന്നിടത്താണു ഗർഡറുകൾ അട്ടിയിട്ടിരിക്കുന്നത്.