അച്ചുകൂടം വനിതകളുടെ കയ്യിൽ; അച്ചടിച്ചത് 80,000 പുസ്തകം
കാക്കനാട്∙ വനിതാ ദിനത്തിൽ കുരുന്നുകൾക്ക് പഠിക്കാൻ അക്ഷരത്താളുകൾ ഒരുക്കി വനിതാ കൂട്ടായ്മ. കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റിയിലെ (കെബിപിഎസ്) ഒരു പ്രസ് ഇന്നലെ പ്രവർത്തിപ്പിച്ചതു വനിതാ ജീവനക്കാരാണ്. രാവിലത്തെ ഷിഫ്റ്റിൽ ജോലിയിൽ പ്രവേശിച്ചു 8 മണിക്കൂർ കൊണ്ടു പത്താം ക്ലാസിലെ ഹിന്ദി പാഠപുസ്തകത്തിന്റെ

കാക്കനാട്∙ വനിതാ ദിനത്തിൽ കുരുന്നുകൾക്ക് പഠിക്കാൻ അക്ഷരത്താളുകൾ ഒരുക്കി വനിതാ കൂട്ടായ്മ. കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റിയിലെ (കെബിപിഎസ്) ഒരു പ്രസ് ഇന്നലെ പ്രവർത്തിപ്പിച്ചതു വനിതാ ജീവനക്കാരാണ്. രാവിലത്തെ ഷിഫ്റ്റിൽ ജോലിയിൽ പ്രവേശിച്ചു 8 മണിക്കൂർ കൊണ്ടു പത്താം ക്ലാസിലെ ഹിന്ദി പാഠപുസ്തകത്തിന്റെ 80,000 കോപ്പികൾ വനിതാ കൂട്ടായ്മ അച്ചടിച്ചു നൽകി.
സ്കൈലു ആന്റണിയായിരുന്നു അച്ചടി യന്ത്രത്തിന്റെ അമരത്ത് ഓപ്പറേറ്റർ പദവി ഏറ്റെടുത്തത്. സ്മിത, വാസന്തി, രേഖ, ബിന്ധ്യ, സൗദാബി, ശ്രുതി, ശാലിമ, സുബിന മോൾ എന്നിവരായിരുന്നു കൂട്ടായ്മയിലെ മറ്റംഗങ്ങൾ. ജോലിക്കു ശേഷം വനിതാ ജീവനക്കാരുടെ സംഗമം മാനേജിങ് ഡയറക്ടർ സൂര്യ തങ്കപ്പൻ ഉദ്ഘാടനം ചെയ്തു.