കെ.എം.മാണി ജനാധിപത്യത്തിന്റെ മർമം അറിഞ്ഞു: ശ്രീധരൻ പിള്ള
കൊച്ചി∙ ജനാധിപത്യത്തിന്റെ മർമം അറിഞ്ഞ രാഷ്ട്രീയ നേതാവായിരുന്നു കെ.എം.മാണിയെന്നു ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള. കെ.എം. മാണി ലീഗൽ എക്‌സലൻസി അവാർഡ് ക്രിമിനൽ അഭിഭാഷകൻ ജി.എം. ഇടിക്കുളയ്ക്കു സമ്മാനിക്കുകയായിരുന്നു അദ്ദേഹം. സന്തുലിതമായ സംസ്ഥാനവും സംതൃപ്തമായ കേന്ദ്രവും എന്ന കെ.എം മാണിയുടെ ആശയത്തിന്റെ

കൊച്ചി∙ ജനാധിപത്യത്തിന്റെ മർമം അറിഞ്ഞ രാഷ്ട്രീയ നേതാവായിരുന്നു കെ.എം.മാണിയെന്നു ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള. കെ.എം. മാണി ലീഗൽ എക്‌സലൻസി അവാർഡ് ക്രിമിനൽ അഭിഭാഷകൻ ജി.എം. ഇടിക്കുളയ്ക്കു സമ്മാനിക്കുകയായിരുന്നു അദ്ദേഹം. സന്തുലിതമായ സംസ്ഥാനവും സംതൃപ്തമായ കേന്ദ്രവും എന്ന കെ.എം മാണിയുടെ ആശയത്തിന്റെ പൂർണത ഇപ്പോഴാണു വ്യക്തമായതെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയക്കാരനായതിനാൽ സാധാരണക്കാരുടെ വികാരങ്ങളെയും വിചാരങ്ങളെയും കൃത്യമായി മനസ്സിലാക്കിയ നേതാവായിരുന്നു കെ.എം.മാണി.
ആളുകളെ തന്നിലേക്ക് അടുപ്പിക്കാനുള്ള പ്രത്യേക കഴിവും അദ്ദേഹത്തിന് ഉണ്ടായിരുന്നു. അനുഭവജ്ഞാനമുള്ള പ്രായോഗിക രാഷ്ട്രീയക്കാരനായിരുന്നു മാണിയെന്നും അദ്ദേഹം പറഞ്ഞു. കെ.എം. മാണിയുടെ വിയോഗം കേരള രാഷ്ട്രീയത്തിനു തീരാനഷ്ടമാണ്. പാലാക്കാരുടെ എല്ലാം സ്വന്തം എംഎൽഎയായാണ് അരനൂറ്റാണ്ടോളം കെ.എം.മാണി കഴിഞ്ഞത്. തന്റെ നിലപാടുകൾ കൃത്യമായി ഏതു വേദിയിലും അവതരിപ്പിക്കാനും അവരെ തന്നിലേക്ക് ആകർഷിക്കാനും അദ്ദേഹത്തിന് കഴിഞ്ഞെന്നും ശ്രീധരൻ പിള്ള അനുസ്മരിച്ചു.
കേരളത്തിന്റെ സാമ്പത്തിക നില തകരാതിരുന്നതു കെ.എം. മാണിയുടെ സാമാന്യബോധം കൈവിടാത്ത ബജറ്റുകൾ കൊണ്ടായിരിക്കാമെന്നും അദ്ദേഹം പറഞ്ഞു. കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി എംപി മുഖ്യപ്രഭാഷണം നടത്തി. ജസ്റ്റിസ് ഏബ്രഹാം മാത്യു, അഡ്വക്കറ്റ് ജനറൽ കെ. ഗോപാലകൃഷ്ണക്കുറുപ്പ്, ബാർ കൗൺസിൽ ചെയർമാൻ കെ.എൻ.അനിൽകുമാർ, കേരള ലോയേഴ്‌സ് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജോസഫ് ജോൺ, ജസ്റ്റിൻ ജേക്കബ്, സിറിയക് കുര്യൻ എന്നിവർ പ്രസംഗിച്ചു.