ജോസഫൈന്റെ മൃതദേഹം അങ്കമാലിയിൽ എത്തിച്ചു; കാത്തുനിന്നു വൻ ജനാവലി
അങ്കമാലി∙ എം.സി.ജോസഫൈന്റെ മൃതദേഹം ഇന്നലെ രാത്രി 9.40ന് അങ്കമാലിയിലെ വീട്ടിലെത്തിച്ചു. പ്രിയ സഖാവിനെ ഒരു നോക്കു കാണാൻ മണിക്കൂറുകൾക്കു മുൻപു തന്നെ വൻ ജനാവലി വീടിനു മുന്നിൽ കാത്തുനിന്നിരുന്നു. പൊതു ദർശനം ഉൾപ്പെടെയുള്ള ക്രമീകരണങ്ങൾ ഒരുക്കുന്നതിനായി സിപിഎം നേതാക്കൾ നേരത്തെ വീട്ടിൽ എത്തി. റോജി എം. ജോൺ

അങ്കമാലി∙ എം.സി.ജോസഫൈന്റെ മൃതദേഹം ഇന്നലെ രാത്രി 9.40ന് അങ്കമാലിയിലെ വീട്ടിലെത്തിച്ചു. പ്രിയ സഖാവിനെ ഒരു നോക്കു കാണാൻ മണിക്കൂറുകൾക്കു മുൻപു തന്നെ വൻ ജനാവലി വീടിനു മുന്നിൽ കാത്തുനിന്നിരുന്നു. പൊതു ദർശനം ഉൾപ്പെടെയുള്ള ക്രമീകരണങ്ങൾ ഒരുക്കുന്നതിനായി സിപിഎം നേതാക്കൾ നേരത്തെ വീട്ടിൽ എത്തി.
റോജി എം. ജോൺ എംഎൽഎ, മുൻ മന്ത്രി ജോസ് തെറ്റയിൽ, സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.സ്വരാജ്, യുവജന ബോർഡ് വൈസ് ചെയർമാൻ എസ്.സതീഷ്, മേയർ എം. അനിൽകുമാർ, സിപിഎം ജില്ലാ സെക്രട്ടറി സി.എൻ.മോഹനൻ, സിഐടിയു ജില്ലാ സെക്രട്ടറി പി.ആർ.മുരളീധരൻ, സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം എം.പി.പത്രോസ്, സംസ്ഥാന കമ്മിറ്റിയംഗം എസ്.ശർമ, ജിസിഡിഎ ചെയർമാൻ കെ.ചന്ദ്രൻ പിള്ള, ഐഎൻടിയുസി സംസ്ഥാന സെക്രട്ടറി പി.ടി.പോൾ, എൽജെഡി ജില്ലാ പ്രസിഡന്റ് ജെയ്സൻ പാനികുളങ്ങര, സിപിഎം ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ. തുളസി, പി.എസ്.ഷൈല, കെ.എ.ചാക്കോച്ചൻ തുടങ്ങിയവർ വീട്ടിലെത്തി ആദരാഞ്ജലി അർപ്പിച്ചു.
ആദരസൂചകമായി ഇന്ന് 12 മുതൽ 2 വരെ അങ്കമാലിയിൽ ഹോട്ടലുകൾ ഒഴികെയുള്ള കടകൾ അടച്ചിടും. എം.സി.ജോസഫൈൻ 1996ൽ മഹിളാ അസോസിയേഷൻ ദേശീയ വൈസ് പ്രസിഡന്റായി. സംസ്ഥാന വെയർ ഹൗസിങ് കോർപറേഷൻ എംപ്ലോയീസ് യൂണിയൻ സെക്രട്ടറി, പ്രൈവറ്റ് ഹോസ്പിറ്റൽ വർക്കേഴ്സ് യൂണിയൻ പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു. അങ്കമാലി, മട്ടാഞ്ചേരി, കൊച്ചി മണ്ഡലങ്ങളിൽ നിന്നു നിയമസഭയിലേക്കും ഇടുക്കി മണ്ഡലത്തിൽ നിന്നു ലോക്സഭയിലേക്കും മത്സരിച്ചെങ്കിലും വിജയിച്ചില്ല. 13 വർഷം അങ്കമാലി നഗരസഭാ കൗൺസിലറായി.