കോട്ടയം∙ സൂക്ഷ്മമായി നോക്കിയാൽ മഴക്കാലത്ത് മീൻകയറിയിറങ്ങിപ്പോകുന്നതു പോലെ വോട്ട് പോകുന്നത് കാണാൻ സാധിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകനായ ഡിജോ കാപ്പൻ പറയുന്നു. തൃക്കാക്കരയിൽ യുഡിഎഫ് സ്ഥാനാർഥി ഉമാ തോമസിന്റെ ഭൂരിപക്ഷം 20,000 വോട്ടിന് മുകളിലായിരിക്കുമെന്ന് ഡിജോ കഴിഞ്ഞ ദിവസം പ്രവചിച്ചിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

'മഴക്കാലത്ത് മീൻകയറിയിറങ്ങിപ്പോകുന്നതു പോലെ വോട്ട് പോകുന്നത് കാണാൻ സാധിക്കും'

കോട്ടയം∙ സൂക്ഷ്മമായി നോക്കിയാൽ മഴക്കാലത്ത് മീൻകയറിയിറങ്ങിപ്പോകുന്നതു പോലെ വോട്ട് പോകുന്നത് കാണാൻ സാധിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകനായ ഡിജോ കാപ്പൻ പറയുന്നു.തൃക്കാക്കരയിൽ യുഡിഎഫ് സ്ഥാനാർഥി ഉമാ തോമസിന്റെ ഭൂരിപക്ഷം 20,000 വോട്ടിന് മുകളിലായിരിക്കുമെന്ന് ഡിജോ കഴിഞ്ഞ ദിവസം പ്രവചിച്ചിരുന്നു.

ADVERTISEMENT

ഇക്കാര്യം ഉമയോടും പറഞ്ഞിരുന്നു. പാലാ ഉപതിരഞ്ഞെടുപ്പിൽ മാണി സി.കാപ്പനു 50 ശതമാനം വോട്ട് കിട്ടുമെന്നും ഡിജോ കാപ്പൻ പറഞ്ഞിരുന്നു. വോട്ടെണ്ണിക്കഴി‍ഞ്ഞപ്പോൾ 50.43 ശതമാനം വോട്ട്.  എങ്ങനെയാണ് ഇതു സാധിക്കുന്നത്? ഡിജോ പറയുന്നു: വോട്ടർമാരെ വീടുകളിൽ പോയി കാണണം. അവരുടെ പ്രതികരണത്തിൽനിന്ന് വോട്ട് ആർക്കെന്ന് കൃത്യമായി മനസ്സിലാകും.

തൃക്കാക്കരയിൽ ഉമയ്ക്ക് അനുകൂലമായ ഘടകങ്ങൾ ഇതൊക്കെയാണ്: സ്ഥാനാർഥി നിർണയത്തിൽത്തന്നെ വ്യക്തമായ മുൻതൂക്കം ലഭിച്ചു. കെഎസ്‌യു നേതാവായിരുന്നു ഉമ. പി.ടി.തോമസിന്റെ ഭാര്യ ആയപ്പോൾ കുടുംബ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഷ്ട്രീയത്തിൽനിന്നു മാറിനിന്നു എന്ന പ്രതിഛായ അനുകൂലമായി. 

ADVERTISEMENT

സ്ത്രീകൾക്ക് ഇടയിൽ പെട്ടെന്നു സ്വീകാര്യയായി. എതിർ സ്ഥാനാർഥിയെ അടക്കം ബഹുമാനിച്ചുള്ള സംസാരം എല്ലാവർക്കും സ്വീകാര്യമായി. ഒരു നാക്കു പിഴ പോലും വന്നിട്ടില്ല. എൽഡിഎഫിന് പ്രതികൂലമായ ഘടകങ്ങൾ: സർക്കാർ കടം വലിയ തോതിൽ വരുത്തിവയ്ക്കുന്നു എന്ന തോന്നലുണ്ടായി. വി.എസ്.അച്യുതാനന്ദന്റെ നിലപാടുകളോട് ചേർന്നുനിന്ന ജില്ലയാണ് എറണാകുളം. ആ കാഴ്ചപ്പാടാണ് അവിടെ ഇപ്പോഴും. അരുൺകുമാറിനെ സ്ഥാനാർഥിത്വത്തിൽനിന്ന് പിൻവലിച്ചതും പെട്ടെന്നൊരാൾക്ക് പാർട്ടി ചിഹ്നം നൽകിയതും സിപിഎം പ്രവർത്തകരിൽ ഒരു വിഭാഗത്തിന് ഉൾക്കൊള്ളാൻ സാധിച്ചിട്ടില്ല.

20000– 28000 ഭൂരിപക്ഷമാണ് ഉമയോടു പറഞ്ഞത്. കഴിഞ്ഞ ദിവസം വിളിച്ചപ്പോൾ ഇരുപതിനായിരത്തിന് താഴെപ്പോകില്ല എന്ന് ഉറപ്പ് പറഞ്ഞിരുന്നതായും ഡിജോ പറയുന്നു.