കൊച്ചി ∙ നാലര മണിക്കൂർ; ചതുരംഗക്കളത്തിൽ 19 പേരുമായി ഒരുമിച്ച് പോരാടി തമിഴ്നാട് സ്വദേശിയായ ഗ്രാൻഡ്മാസ്റ്റർ ആകാശ് ഗണേശൻ. അണ്ടർ 15 സംസ്ഥാന തല ചാംപ്യൻഷിപ്പിലെ വിജയികളുമായാണു രാജ്യത്തെ 66–ാമത് ഗ്രാൻഡ് മാസ്റ്ററായ ആകാശ് ഏറ്റുമുട്ടിയത്. എതിരാളി ഗ്രാൻഡ് മാസ്റ്ററാണെങ്കിലും കുട്ടിത്താരങ്ങൾ എളുപ്പം തോറ്റു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ നാലര മണിക്കൂർ; ചതുരംഗക്കളത്തിൽ 19 പേരുമായി ഒരുമിച്ച് പോരാടി തമിഴ്നാട് സ്വദേശിയായ ഗ്രാൻഡ്മാസ്റ്റർ ആകാശ് ഗണേശൻ. അണ്ടർ 15 സംസ്ഥാന തല ചാംപ്യൻഷിപ്പിലെ വിജയികളുമായാണു രാജ്യത്തെ 66–ാമത് ഗ്രാൻഡ് മാസ്റ്ററായ ആകാശ് ഏറ്റുമുട്ടിയത്. എതിരാളി ഗ്രാൻഡ് മാസ്റ്ററാണെങ്കിലും കുട്ടിത്താരങ്ങൾ എളുപ്പം തോറ്റു കൊടുക്കാൻ തയാറായിരുന്നില്ല. മത്സരം 2 മണിക്കൂർ കഴിഞ്ഞതോടെ ടൈമർ വച്ച് ഓരോരുത്തർക്കും സമയം അനുവദിച്ചായി കളി. എന്നിട്ടും നാലര മണിക്കൂർ കൊണ്ടാണു മുഴുവൻ കുട്ടിത്താരങ്ങളും ആകാശിനു മുന്നിൽ അടിയറവു പറഞ്ഞത്. കേരളത്തിലെ കൗമാര താരങ്ങളുടെ പ്രകടനം മികച്ചതാണെന്നു ആകാശ് ഗണേശൻ പറഞ്ഞു.

2008ൽ ‌തൃശൂരിലും പാലക്കാട്ടും നടന്ന മത്സരങ്ങളായിരുന്നു താൻ പങ്കെടുത്ത ആദ്യത്തെ റേറ്റിങ് ചാംപ്യൻഷിപ്പുകളെന്ന് ആകാശ് വ്യക്തമാക്കി. ചെസ് ഒളിംപ്യാഡിന്റെ പ്രചാരണാർഥം ചെസ് അസോസിയേഷൻ കേരളയും അഖിലേന്ത്യ ചെസ് ഫെഡറേഷനും ചേർന്നാണു പ്രദർശന മത്സരം സംഘടിപ്പിച്ചത്. ചെസ് ഒളിംപ്യാഡ് ദീപശിഖ റാലി ജൂലൈ 13നു സംസ്ഥാനത്തെത്തും. 13നു തൃശൂർ മരോട്ടിച്ചാൽ ചെസ് വില്ലേജിലും 14നു കോവളം ബീച്ചിലുമാണു ദീപശിഖ റാലിയെത്തുക. ഓൾ ഇന്ത്യ ചെസ് ഫെഡറേഷൻ ജോയിന്റ് സെക്രട്ടറിയും ചെസ് അസോസിയേഷൻ കേരള പ്രസിഡന്റുമായ രാജേഷ് നാട്ടകം, ജനറൽ സെക്രട്ടറി വി.എൻ. വിശ്വനാഥൻ, ചെസ് ഒളിംപ്യാ‍‍ഡ് ഡപ്യൂട്ടി ചീഫ് ആർബിറ്റർ ഗോപകുമാർ, ജയശങ്കർ കൃഷ്ണപിള്ള, എ.എം. കുഞ്ഞിമൊയ്തീൻ, സുനിൽ പിള്ള, ശുഭ രാകേഷ് തുടങ്ങിയവർ പ്രസംഗിച്ചു.

ADVERTISEMENT